National Schoarship Portal ലിൽ പ്രീമെട്രിക് മൈനോറിറ്റി സ്കോളർഷിപ്പിന് ONLINE APPLICATION രണ്ടു വിധത്തിലുണ്ട്
ആദ്യമായി അപേക്ഷിക്കുന്ന കുട്ടികളും സ്കൂൾ മാറിയ കുട്ടികളും ഇതുവരെ ലഭിക്കാത്ത കുട്ടികളും FRESH APPLICATION ആയും മുന്‍ വര്‍ഷം ലഭിച്ചവര്‍ RENEWAL APPLICATION ആയുമാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് .
I) പ്രീമെട്രിക് മൈനോറിറ്റി സ്കോളർഷിപ്പിന് FRESH APPLICATION സമര്‍പ്പിക്കുന്ന വിധം.
ഇതിനായി രണ്ടു ഘട്ടങ്ങളുണ്ട്. 1. New Registraion പൂര്‍ത്തികരിക്കല്‍, 2. Application ( Fresh) നല്‍കല്‍
1. New Registraion
◾ NSP WEBSITE LINK > https://scholarships.gov.in/ എന്നതില്‍ പ്രവേശിച്ച്
◾ Applicant Corner > New Registration ക്ലിക്ക് ചെയ്യുക.
◾ തുടർന്ന് വരുന്നതിൽ NSP for AY 2022 - 23 ക്ലിക്ക് ചെയ്യുക.
◾Guidelines വായിച്ചു നോക്കി Undertaking By Applicant or parents എന്നതിന് ചുവടെ ചെക്ക് ബോക്സിൽ ടിക് ചെയ്ത് continue ക്ലിക്ക് ചെയ്യുക.
◾ Fresh Registration For Accadamic year 2022-23 പൂരിപ്പിക്കുക.
◾ Name ,DOB , Mobile Phone No., IFSC, Bank account No. എന്നിവ തെറ്റ് കൂടാതെ നൽകുക.
◾Identification Details എന്നതിൽ ആധാർ സെലക്റ്റ് ചെയ്ത് 12 അക്ക ആധാർ നമ്പർ നൽകി. Captch രേഖപ്പെടുത്തുക.
NB:- ആധാർ നമ്പർ ലഭിക്കാത്ത കുട്ടികൾ മാത്രം ബാങ്ക് പാസ് ബുക്ക് സ്‌കാൻ ചെയ്‌ത് സമർപ്പിക്കുക ( അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന മുൻ പേജ്) ഓൺലൈൻ അപേക്ഷ പൂരിപ്പിച്ചതിന് ശേഷം, ഫൈനൽ submission ന് മുമ്പ്, അപ്‌ലോഡ് ഡോക്യുമെന്റുകൾ എന്നിടത്ത് Bonafield student of institution എന്ന ഭാഗത്തെ form download ചെയ്ത് പൂരിപ്പിച്ച് HM സാക്ഷ്യപ്പെടുത്തിയ ശേഷം Upload ചെയ്യുക
◾ സത്യപ്രസ്താവനക്ക് ടിക് മാർക്ക് നൽകി Register ക്ലിക്ക് ചെയ്യുക.
◾Student Registered Successfully എന്ന മെസ്സേജ് ബോക്സ് പ്രത്യക്ഷപ്പെടും. അതിൽ നിന്നും Student Application Number കുറിച്ച് വയ്ക്കുക.
◾Continue ബട്ടൺ ക്ലിക്ക് ചെയ്യുക.
രജിസ്ടേഡ് മൊബൈൽ നമ്പറിലേക്ക് Username ,Password എന്നിവ Text Message ആയി വരുന്നതാണ്.ഇതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി.
2. Fresh Application സമര്‍പ്പിക്കല്‍
◾Home >> >> Applicant Corner > Application submision for year 2022-23
◾Login for Fresh Application എന്നതിൽ Application Number, DOB ( dd/mm/yyyy ) Captch എന്നിവ നൽകി ലോഗിൻ ചെയ്യുക.
◾Registered mobile Number ലേക്ക് OTP വരും. അത് നൽകി പാസ്സ്‌വേര്‍ഡ് റീ സെറ്റ് ചെയ്യണം.Change Password എന്നതില്‍ പുതിയ പാസ്സ് വേര്‍ഡ് നൽകി Submit നൽകുക.
തുറന്ന് വരുന്ന Dashboard/ Home എന്നതിൽ Application Status : Submit your Application എന്നതായിരിക്കും.
◾ Application Form ക്ലിക്ക് ചെയ്ത് പ്രാഥമിക വിവരങ്ങൾ ചേർക്കുക.
◾ Accadamic Details എന്നതിൽ സ്കൂൾ സെലക്റ്റ് ചെയ്യാൻ Select Your Institute എന്നതിൽ ക്ലിക്ക് ചെയ്ത് Search Box ൽ Udise Code നൽകി Get Institute എന്നതിൽ ക്ലിക്ക് ചെയ്യുക.ശരിയായ Institute name ടിക് ചെയ്ത് Select ചെയ്യുക.
(ദേശീയ സ്‌കോളർഷിപ്പ് പോർട്ടൽ വഴി കേന്ദ്ര സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ,സ്‌കൂളിന്റെ U -DISE എൻഎസ്‌പിയിൽ / അറിയില്ലെങ്കിൽ, വിദ്യാർത്ഥികൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണം.)
◾ Ad No., Ad. year, Roll No, present class, Start Date, Mark മുതലായവ നൽകുക.
◾2022-23 അധ്യയന വർഷത്തിന്റെ ആരംഭ തീയതി 01/06/2022 എന്ന് നൽകണം.
◾അപേക്ഷകർ മുൻ വാർഷിക പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് നേടിയിരിക്കണം. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് മാർക്ക് ബാധകമല്ല.
◾ Other details പൂർത്തിയാക്കി Save & continue ക്ലിക്ക് ചെയ്യുക.
photo 1
◾Contact Details നൽകുക.
◾Scheme Details ൽ Pre Metric Scholarship for minority ടിക് ചെയ്യുക.
ആധാർ നമ്പർ ഉണ്ടെങ്കിൽ ബോണഫൈഡ് സർട്ടിഫിക്കേറ്റ് Upload ചെയ്യേണ്ടതില്ല.
◾വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കി Final Submit ക്ലിക്ക് ചെയ്യുക.
NB:-
ദേശീയ സ്കോളർഷിപ്പ് പോർട്ടലിൽ Application ID ലഭിക്കുന്നതിന്, രജിസ്ട്രേഷൻ സമയത്ത് പിശകുകൾ ഉണ്ടായാൽ, അപേക്ഷയുടെ ഫൈനൽ submission ന് മുമ്പ്, പോർട്ടലിലെ -Withdraw Application ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷ പിൻവലിച്ചതിന് ശേഷം, നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ഒരിക്കൽ കൂടി രജിസ്റ്റർ ചെയ്യണം. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ അപേക്ഷയുടെ Final submission ന് ശേഷം, രജിസ്ട്രേഷൻ സമയത്ത് നൽകിയ (പേര്, ജനനത്തീയതി, Gender, ബാങ്ക് അക്കൗണ്ട് നമ്പർ, IFSC മുതലായവ) ഏതെങ്കിലും കാരണത്താൽ സ്‌കൂൾ തലത്തിൽ അപേക്ഷ Defect ചെയ്താൽ പോലും അപേക്ഷയിൽ ഭേദഗതി വരുത്തുകയോ പിൻവലിക്കുകയോ ചെയ്യാൻ (withdrawal of application) സാധ്യമല്ല.
◾Print Your Application എന്നുള്ളതിൽ നിന്നും Print എടുത്ത് ചുവടെ കൊടുത്തിരിക്കുന്ന രേഖകൾ സഹിതം സ്ഥാപന മേധാവിക്ക് നൽകുക.
(i) വരുമാന സർട്ടിഫിക്കറ്റ്,
ii) കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്,
(iii) ജനനത്തീയതിയും വിലാസവും തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,
( iv) മുൻ വർഷത്തെ പരീക്ഷയുടെ വാർഷിക മാർക്ക് ലിസ്റ്റ്.
◾ check your status ൽ നിന്നും Application ന്റെ തൽസ്ഥിതി മനസ്സിലാക്കാവുന്നതാണ്. സ്കൂളിൽ നിന്നും വേരി ഫിക്കേഷൻ പൂർത്തിയായൽ msg വരുന്നതാണ്.
II) പ്രീമെട്രിക് മൈനോറിറ്റി സ്കോളർഷിപ്പിന് RENEWAL APPLICATION സമര്‍പ്പിക്കുന്ന വിധം.
◾പ്രീ-മെട്രിക് (ന്യൂനപക്ഷ) സ്കോളർഷിപ്പ് Renewal ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ (NSP 2.0)
Applicant corner - Login Application Submission for AY 2022-23 എന്ന ഓപ്ഷനിൽ Renewal Application എന്ന ലിങ്ക് ഉപയോഗിക്കണം.
◾ Renewal അപക്ഷ സമർപ്പിക്കുന്ന കുട്ടികൾ കഴിഞ്ഞ വർഷത്തെ User ID യും password ഉം നൽകേണ്ടതാണ്.
◾ Login ചെയ്ത് എത്തുന്ന Dash board ൽ Application Not Final Submitted എന്നതായിരിക്കും.
◾ Pre- Filled Information എന്നതിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞ വർഷം നൽകിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
◾കഴിഞ്ഞ വർഷം ലഭിക്കുകയും എന്തെങ്കിലും കാരണത്താൻ സ്കൂൾ മാറുകയും ചെയ്താൽ അവർ പഴയ ലോഗിനിൽ കയറി withdraw Application (For Fresh Application )ചെയ്ത് പുതിയ സ്കൂളിൽ Fresh ആയി അപേക്ഷിക്കേണ്ടതാണ്.
◾ Apply For Renewal എന്നതിൽ ക്ലിക്ക് ചെയ്ത് Basic details / Aadhar confirmation എന്നിവ പൂർത്തീകരിക്കുക. ഇതിനായി ആധാറിന്റെ പകർപ്പ് കരുതേണ്ടതുണ്ട്.
◾ Fill the Following Details for Renewal എന്നതിൽ Annual Family Income, Day Scholar, class start Date (01/06/2022 ) , Previous class mark % , Ad.No., Admission Year, class roll No. എന്നിവ ചേർക്കുക / തിരുത്തുക.
◾ Final Submit ക്ലിക്ക് ചെയ്യുക. "Once Application has been submitted No changes will be allowed. Do you want to continue" എന്ന സന്ദേശത്തിന് OK നൽകുക.
◾ "Your Aadhar Number is validated" എന്ന Msg പ്രത്യക്ഷപ്പെടും OK നൽകുന്നതിലൂടെ "Your Application has been succesfully finally submitted" എന്ന സന്ദേശം വരും.OK നൽകുക.
◾ അതിനു ശേഷം Print out എടുത്ത് ആവശ്യമായ രേഖകൾ സഹിതം സ്ഥാപന മേധാവിക്ക് സമർപ്പിക്കാവുന്നതാണ്.
◾ check your status ൽ നിന്നും Application ന്റെ തൽസ്ഥിതി മനസ്സിലാക്കാവുന്നതാണ്. സ്കൂളിൽ നിന്നും വേരി ഫിക്കേഷൻ പൂർത്തിയായൽ msg വരുന്നതാണ്.
*****************