Fresh application verification and renewal application verification
♦️ദേശീയ സ്കോളർഷിപ്പ് പോർട്ടൽ വഴിയുള്ള സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷകൾ പ്രിൻസിപ്പൽ/ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ സൂക്ഷ്മപരിശോധന നടത്തണം.
വെരിഫിക്കേഷൻ ആരംഭിക്കുന്നതിന് മുമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ലെവൽ നോഡൽ ഓഫീസറുടെ ആധാർ വിശദാംശങ്ങൾ നൽകാത്ത/മാറ്റാത്തവർ അവരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണം, തുടർന്ന് വെരിഫിക്കേഷൻ നടത്തുമ്പോള്‍ ആധാർ രജിസ്ട്രേഷനിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ലഭിക്കുന്ന OTP കൃത്യമായി നൽകണമെന്നതിനാല്‍ ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
NSP HOME >>> INSTITUTE CORNER >> INSTITUTE LOGIN എന്ന ക്രമത്തില്‍ ലോഗിന്‍ പേജില്‍ പ്രവേശിക്കുക.
♦️ INSTITUTE NODAL OFFICER, CURRENT ACADEMIC YEAR 2022-23,U-DISE CODE,PASSWORD,CAPTCHA എന്നിവ നല്‍കി LOGIN ക്ലിക്ക് ചെയ്യുക.
♦️ VERIFICATION >> APPLICATION VERIFICATION >> സെലക്ട് ചെയ്ത് OTP നല്‍കി (ഇൻസ്റ്റിറ്റ്യൂട്ട് ലെവൽ നോഡൽ ഓഫീസറുടെ ഫോൺ നമ്പറിൽ OTP ലഭിക്കുന്നില്ലെങ്കിൽ ആധാർ രജിസ്ട്രേഷനിൽ നൽകിയിരിക്കുന്ന ഫോൺ നമ്പര്‍ മാറ്റി നൽകേണ്ടി വരാം) CONFIRM OTP ക്ലിക്ക് ചെയ്യുക.
♦️ APPLICATION VERIFICATION ലിസ്റ്റില്‍ നിന്നും കുട്ടിയെ തെരഞ്ഞെടുത്ത് VIEW DETAIL ക്ലിക്ക് ചെയ്ത് അപേക്ഷ പരിശോധിക്കുക .
♦️ APPLICATION VERIFICATION FORM ല്‍ നിന്നും കുട്ടിയുടെ അപേക്ഷ പരിശോധിക്കുക. അപേക്ഷിച്ച കുട്ടികൾ അതത് സ്‌കൂളുകളിൽ റെഗുലര്‍ വിദ്യാർത്ഥികളാണെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തുകയും അപേക്ഷകര്‍ ഹാജരാക്കിയ താഴെ പറയുന്ന രേഖകൾ പരിശോധിച്ച് വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുറഞ്ഞത് 05 വർഷമെങ്കിലും സൂക്ഷിക്കുകയും വേണം.
i) വരുമാന സർട്ടിഫിക്കറ്റ്,
ii) കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്,
(iii) ജനനത്തീയതിയും വിലാസവും തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,
iv) മുൻ വർഷത്തെ പരീക്ഷയുടെ വാർഷിക മാർക്ക് ലിസ്റ്റ്.
FEE,REMARK എന്നിവ രേഖപ്പെടുത്തി മേല്‍ സൂചിപ്പിച്ച രേഖകള്‍ സ്കൂളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഫീസ് വിവരങ്ങള്‍ വെരിഫൈ ചെയ്തിട്ടുണ്ടെന്നുമുള്ള സത്യപ്രസ്താവനക്ക് ടിക്ക് നല്‍കി VERIFY ക്ലിക്ക് ചെയ്യുന്നതോടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാകും.
♦️ദേശീയ സ്കോളർഷിപ്പ് പോർട്ടൽ മുഖേനയുള്ള സ്കൂൾ തലം പരിശോധിച്ചുറപ്പിക്കുമ്പോൾ, ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ അപൂർണ്ണമോ അവ്യക്തമോ തെറ്റോ ആണെങ്കിൽ ( ഉദാ. വരുമാന പരിധി, കമ്മ്യൂണിറ്റി, ജെന്‍ഡര്‍ , ഡേ സ്കോളർ / ഹോസ്റ്റലർ മുതലായവ പ്രത്യേകിച്ചും ) അത്തരം അപേക്ഷകൾ REMARKS രേഖപ്പെടുത്തി Defect ചെയ്യേണ്ടതാണ്.
♦️ എന്നാൽ അപേക്ഷ വ്യാജമാണെന്ന് കണ്ടെത്തുന്ന പക്ഷം REMARK രേഖപ്പെടുത്തി Reject ചെയ്യേണ്ടതാണ്. (നിരസിക്കേണ്ടതാണ്).
*********************
♦️ VERIFICATION >> APPLICATION RENEWAL VERIFICATION >> സെലക്ട് ചെയ്ത് OTP നല്‍കി CONFIRM OTP ക്ലിക്ക് ചെയ്യുക.
REPORT >> RENEWAL APPLICATION LIST 2022-23 എന്നതില്‍ STATUS പരിശോധിച്ചാല്‍ YES മാറിയിരിക്കും.
REPORT GALLERY ഓരോന്നും ചിത്ര ത്തിലേതുപോലെ ക്ലിക്ക് ചെയ്തു പരിശോധിക്കാം.
****************************************