KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

പ്രൈമറി ഡയറക്ടറേറ്റ് രൂപവത്കരിക്കണം :കെ.പി.പി.എച്ച്.എ.


   

 തിരുവനന്തപുരം:കുട്ടികളുടെ പ്രാഥമിക  വിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന്  പ്രൈമറി വിദ്യാഭ്യാസത്തിന് പ്രത്യേകമായി  ഡയറക്ടറേറ്റ്  രൂപവത്കരിക്കണമെന്ന്  കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) ആവശ്യപ്പെട്ടു.  

 വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാനത്തെ സാഹചര്യത്തിന് അനുഗുണമായി നടപ്പിലാക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിച്ച ഡോ. എം .എ .ഖാദർ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ  റിപ്പോർട്ടിന്മേൽ   ഗവണ്മെന്റിനു സമർപ്പിച്ച നിർദ്ദേശങ്ങളിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

      ടി.ശ്രീധരൻ ചോമ്പാല ഡയറക്ടറായ കെ.പി.പി.എച്ച്.എ.പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ  സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രധാനാധ്യാപകരുടെ  റിസോഴ്സ് ടീം ആണ്  നിർദ്ദേശങ്ങൾ തയ്യാറാക്കിയത്.

       പൊതു വിദ്യാലയങ്ങളോടനുബന്ധിച്ച്  പ്രീ പ്രൈമറി വിഭാഗം  നിർബന്ധമാക്കുക , പ്രധാനാധ്യാപക തസ്തിക അധ്യാപക തസ്തികയ്ക്കു പുറമെ പ്രത്യേകമായി അനുവദിക്കുക,  കുട്ടികളുടെ എണ്ണം പരിഗണിക്കാതെ എല്ലാ വിദ്യാലയങ്ങളിലും കലാ കായിക  അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും  ഉന്നയിച്ചു.

      കെ.പി.പി.എച്ച്.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ , പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് വൈസ് പ്രസിഡന്റ് ടി. അനിൽകുമാർ എന്നിവർ എസ്.ഐ. ഇ.ടി.ഡയറക്ടർ ബി. അബുരാജിന് നിർദേശങ്ങൾ സമർപ്പിച്ചു.

Popular Posts

Category