സബ് ജില്ല വനിത സമ്മേളനങ്ങൾ
2022- ഒക്ടോബർ ഒന്നിന് KPPHA സംസ്ഥാന വനിത ഫോറo "ജ്വാല-2022" എന്ന പേരിൽ വനിത സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു.സംസ്ഥാനത്തെ മുഴുവൻ സബ് ജില്ലകളിലും ഒരേ ദിവസo ഒരേ സമയം ഫിസിക്കലായി സമ്മേളനങ്ങൾ നടത്തപ്പെടും. അതാത് ജില്ലകളിൽ നിന്നുള്ള സംസ്ഥാന-ജില്ല ഭാരവാഹികൾ സബ്ജില്ലകളിൽ ഉദ്ഘാടനം നിർവ്വഹിക്കും. സബ്ജില്ലാ ശാക്തീകരണത്തിലൂടെ സംഘടനയുടെ വളർച്ചയാണ് ലക്ഷ്യമിടുന്നത് എന്ന് വനിത ഫോറം സംസ്ഥാന ചെയർപേഴ്സൺ K P റംലത്ത് കൺവീനർ ജയമോൾ മാത്യു എന്നിവർ അറിയിച്ചു. ഓൺലൈനായി ചേർന്ന വനിത ഫോറം സംസഥാന കൗൺസിൽ യോഗത്തിൽ 14 ജില്ലകളിലെയും പ്രതിനിധികൾ പങ്കെടുത്തു. വനിത ഫോറം ചുമതല വഹിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് അജി സ്കറിയ ചർച്ചകൾക്ക് നേതൃത്വം നല്കി.