KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ജ്വാല 2022

കെ.പി.പി.എച്ച്.എ.വനിതാ സമ്മേളനങ്ങൾഒക്ടോബർ ഒന്നിന്

 മലപ്പുറം :കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ -കെ.പി.പി.എച്ച്.എ.) സംസ്ഥാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അടുത്ത മാസം 1ന് ജ്വാല 2022 എന്ന പേരിൽ  എല്ലാ ഉപജില്ലകളിലും വനിതാ സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ  കെ.പി.റംലത്ത്, കൺവീനർ ജയമോൾ മാത്യു,കെ.പി.പി.എച്ച്.എ.സംസ്ഥാന വൈസ് പ്രസിഡന്റ് അജി സ്കറിയ എന്നിവർഅറിയിച്ചു. ജ്വാല 2022ന്റെ സംസ്ഥാനതല ഉദ്ഘാടനം കുറ്റിപ്പുറം വിദ്യാഭ്യാസ ഉപജില്ലയിൽ നടക്കും.  ശനിയാഴ്ച രാവിലെ 11ന് വളാഞ്ചേരി വോൾഗ ഓഡിറ്റോറിയത്തിൽആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കെ.പി.പി.എച്ച്.എ. മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിക്കും.


Popular Posts

Category