KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

കെ.പി.പി.എച്ച്.എ.സംസ്ഥാനക്യാമ്പ് സമാപിച്ചു.

കെ.പി.പി.എച്ച്.എ.സംസ്ഥാനക്യാമ്പ് സമാപിച്ചു.


പീച്ചി : ദർശനയിൽ നടന്നുവന്ന   കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്റെ  (കെ.പി.പി.എച്ച്.എ.)സംസ്ഥാനതല ത്രിദിന നേതൃത്വ പരിശീലനവും  പഠനക്ലാസ്സുകളും സമാപിച്ചു.വിവിധ വിഷയങ്ങളിലായി പി.വി.ഷാജി( സ്കൂൾ റിക്കാർഡുകൾ), ടി. അനിൽകുമാർ( ലീവ് നിയമങ്ങൾ), എം.ഐ. അജികുമാർ , അബ്ദുറഹ്മാൻ മഞ്ചേരി(സേവന പുസ്തകം),ആർ.ഗോപാലകൃഷ്ണൻ (ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ),ആർ.മുരളി (കേരള വിദ്യാഭ്യാസ നിയമങ്ങൾ), പ്രശാന്ത്ലാൽ (വിവരാവകാശ നിയമം), ജി.സുനിൽകുമാർ (ശമ്പള നിർണയം), പി.കൃഷ്ണപ്രസാദ് (നേതാവ് -നേതൃത്വം),പി.ജെ.മെജോഷ് (സംഘടനാ വെബ്സൈറ്റ് ), പി.കെ.ബിജുമോൻ(സമന്വയ സോഫ്റ്റ് വെയർ), കെ.പി.വേണുഗോപാലൻ (ആനുകാലിക വാർത്തകൾ), ഉമ്മർ പാലഞ്ചേരി (ഇൻകം ടാക്സ് ) എന്നിവർ ക്ലാസ്സ് നയിച്ചു.നൂറിലധികം പ്രഥമാധ്യാപകർ പങ്കെടുത്തു. ക്യാമ്പംഗങ്ങൾ പീച്ചി ഡാം സന്ദർശിച്ചു. വിവിധ കലാപരിപാടികളുമുണ്ടായി.


Popular Posts

Category