KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

അറിവും അനുഭവവും പകർന്ന് കെ.പി.പി.എച്ച്.എ.സംസ്ഥാന ക്യാമ്പ്

തൃശ്ശൂർ : സംഘടനയിലെ അംഗങ്ങൾക്ക് ഏറെ അറിവുകളും അനുഭവങ്ങളും പകർന്നുകൊണ്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാനതല  നേതൃത്വ പരിശീലന ക്യാമ്പും പഠന ക്ലാസ്സുകളും ഒക്ടോബർ 21,22,23 തീയ്യതികളിൽ പീച്ചി ദർശന പാസ്റ്ററൽ സെന്ററിൽ നടന്നു.പതിനഞ്ചോളം സെഷനുകളായി സമയനിഷ്ഠ പാലിച്ചു നടന്ന  ത്രിദിന റസിഡൻഷ്യൽ ക്യാമ്പ് റവന്യൂ ഭവന നിർമ്മാണ വകുപ്പുമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ മുഖ്യാതിഥിയായി.കെ.പി.പി.എച്ച്.എ.സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ, അസി.സെക്രട്ടറിമാരായ സിന്ധു മേനോൻ , കെ.ശ്രീധരൻ ,ക്യാമ്പ് ജനറൽ കൺവീനർ കെ.എ. ബെന്നി . വനിതാഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു, ക്യാമ്പ് ഡയറക്ടർ  ജോഷി.ഡി. കൊള്ളന്നൂർ, കെ.പി.പി.എച്ച്.എ. ജില്ലാ പ്രസിഡന്റ് ഐ.എം.മുഹമ്മദ്, ജോ.സെക്രട്ടറി കെ.കൃഷ്ണൻകുട്ടി, വി.ടി.ലാലി,ജി.പി. ഗീത,സി.ഡി.ഷീബ, സി.എഫ്.റോബിൻ, ഷാജി ജോർജ്, ടി.എ.ഫ്രാൻസിസ്തുടങ്ങിയവർ പ്രസംഗിച്ചു.    വിവിധ വിഷയങ്ങളിലായിപി.വി.ഷാജി(സ്കൂൾ റിക്കാർഡുകൾ),ടി. അനിൽകുമാർ( ലീവ് റൂൾസ്), എം.ഐ. അജികുമാർ, അബ്ദുറഹ്മാൻ മഞ്ചേരി(സേവന പുസ്തകം),ആർ.ഗോപാലകൃഷ്ണൻ (ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ),ആർ.മുരളി (കേരള വിദ്യാഭ്യാസ നിയമങ്ങൾ), പ്രശാന്ത്ലാൽ (വിവരാവകാശ നിയമം), ജി.സുനിൽകുമാർ (ശമ്പള നിർണയം), പി.കൃഷ്ണപ്രസാദ് (നേതാവ്,നേതൃത്വം),പി.ജെ.മെജോഷ് (സംഘടനാ വെബ്സൈറ്റ് ) , പി.കെ.ബിജുമോൻ(സമന്വയ സോഫ്റ്റ് വെയർ),കെ.പി.വേണുഗോപാലൻ (ആനുകാലിക വാർത്തകളും അനുബന്ധ വിഷയങ്ങളും), ഉമ്മർ പാലഞ്ചേരി (ഇൻകം ടാക്സ് ) എന്നിവർ ക്ലാസ്സ് നയിച്ചു.

     സംസ്ഥാന ക്യാമ്പ്  വ്യത്യസ്ത വിഷയങ്ങളിൽ അംഗങ്ങൾക്ക്  ആഴത്തിൽ അറിവുനേടാൻ സാധിച്ച  ക്ലാസ്സുകളാൽ  ശ്രദ്ധേയമായി.ജില്ല - ഉപജില്ലാ തലങ്ങളിൽ പഠന ക്ലാസ്സുകൾ നയിക്കാനുള്ള ഊർജ്ജം നേടിയ  ആത്മവിശ്വാസ ത്തോടെയാണ്  ക്യാമ്പംഗങ്ങൾ തിരികെ പോയത്. തൃശ്ശൂർ ജില്ലയിലെ നേതൃനിരയുടെ സംഘാടന മികവ് തെളിയിച്ച ഒരു സംസ്ഥാനതല പരിപാടി കൂടിയായി പീച്ചിയിൽ നടന്ന പഠനക്യാമ്പ്.പ്രകൃതിസൗന്ദര്യവും ആധുനിക സൗകര്യങ്ങളും ഒത്തുചേർന്ന ഒരു കേന്ദ്രത്തിലാണ്പരിപാടി സംഘടിപ്പിക്കപ്പെട്ടത്. വിവിധ ജില്ലകളിൽ നിന്നായി നൂറിലധികം പ്രഥമാധ്യാപകർ ക്യാമ്പിൽ  പങ്കെടുത്തു.  ക്യാമ്പംഗങ്ങൾ പീച്ചി ഡാം സന്ദർശിച്ചു.  അംഗങ്ങളുടെ വിവിധ കലാപരിപാടികളാൽ ഹൃദ്യവുമായി സംസ്ഥാന ക്യാമ്പ് .





















Popular Posts

Category