KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ധ്വനി -Lady Leaders Camp 2023

കെ.പി.പി.എച്ച്.എ.സംസ്ഥാന വനിതാക്യാമ്പ് ആലപ്പുഴയിൽ

 

   ആലപ്പുഴ : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.)സംസ്ഥാന വനിതാ ഫോറം നേതൃത്വം നല്കുന്ന ലേഡി ലീഡേഴ്സ്  ക്യാമ്പ് "ധ്വനി"  ജനുവരി 14,15 തീയ്യതികളിൽ  ആലപ്പുഴ  കർമ്മസദൻ പാസ്റ്ററൽ സെന്ററിൽ നടക്കും.സ്വാതന്ത്ര്യസമര സേനാനി പി.കെ. മേദിനി ഉദ്ഘാടനം ചെയ്യും.മുൻ എം.എൽ.എ.അഡ്വ.ഷാനിമോൾ ഉസ്മാൻ  മുഖ്യപ്രഭാഷണം നടത്തും. കെ.പി.പി.എച്ച്.എ.പഠന -ഗവേഷണ കേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല മുഖ്യാതിഥിയാകും.ക്യാമ്പിന്റെ ഉദ്ഘാടനം 14ന് ഉച്ചയ്ക്ക് 12ന് നടക്കുമെന്ന്  വനിതാഫോറം സംസ്ഥാന ചെയർ പേഴ്സൺ കെ.പി. റംലത്ത് , കൺവീനർ ജയമോൾ മാത്യു എന്നിവർ അറിയിച്ചു.

Popular Posts

Category