KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

School Local Holiday - Headmaster Masika

സ്കൂളിന് ഏതെങ്കിലും ദിവസം മതിയായ കാരണങ്ങളാൽ പ്രത്യേക അവധി പ്രഖ്യാപിക്കാൻ ഹെഡ്മാസ്റ്റർക്ക് അധികാരമുണ്ടോ ? ഇതിനായി വിദ്യാഭ്യാസ ഓഫീസറുടെ അനുമതി വാങ്ങേണ്ടതുണ്ടോ ? 


ചോദ്യം

എന്റെ സ്കൂളിനോട് തൊട്ടടുത്തുള്ള പള്ളിയിൽ ഉത്സവവും മറ്റു പരിപാടികളും നടക്കുകയാല്‍ അന്ന് സ്കൂൾ സുഗമമായി പ്രവർത്തിക്കാൻ കഴിയാത്ത ഒരു സാഹചര്യമുണ്ട് . അന്ന് സ്കൂളിനും പ്രത്യേക അവധി നൽകി മറ്റൊരു ദിവസം സ്കൂൾ പ്രവർത്തിക്കുന്നതിന് അനുമതി ആവശ്യമുണ്ടോ ?


ഉത്തരം

കെ ഇ ആർ അധ്യായം VII  ചട്ടം  4 ( 2 ) പ്രകാരം മതിയായ കാരണങ്ങളാൽ ഹെഡ്മാസ്റ്റർക്ക് ഏതെങ്കിലും ദിവസം സ്കൂളിന് പ്രത്യേക അവധി പ്രഖ്യാപിക്കാവുന്നതാണ്. ഇപ്രകാരം അവധി പ്രഖ്യാപിച്ചാൽ ആ വിവരം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും മറ്റൊരു ദിവസം പ്രവർത്തിച്ചുകൊണ്ട് ഈ കുറവ് നികത്തേണ്ടതാണെന്നും ചട്ടം 4 (2) ൽ പറയുന്നുണ്ട് സ്കൂളിന് പ്രത്യേക അവധി നൽകണമെങ്കിൽ മുൻകൂർ അനുമതി വേണമെന്നാണ് പല ഹെഡ്മാസ്റ്റർമാരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ചിലർ അനുമതി ചോദിക്കുകയും അതിൽ ചില വിദ്യാഭ്യാസ ഓഫീസർമാർ ചില തടസ്സങ്ങൾ ഉന്നയിക്കാറുള്ളതായും അറിയുന്നു. നിങ്ങൾ സ്കൂളിന് അവധി നൽകാനായി ചൂണ്ടിക്കാണിച്ച കാരണം ന്യായമായ കാരണമാണ്. സ്കൂളിനോട് ചേർന്നുള്ള പള്ളിയിൽ ഉത്സവം നടക്കുമ്പോൾ സ്കൂൾ സുഗമമായി നടത്തിക്കൊണ്ടു പോകാൻ കഴിയില്ലെന്ന് മാത്രമല്ല പല കുട്ടികൾക്കും അതിൽ പങ്കെടുക്കേണ്ടി വരുന്നതിനാൽ ഹാജർ നില പൊതുവേ കുറവായിരിക്കുകയും ചെയ്യും. ഈ സാഹചര്യം സ്കൂളിനു പ്രത്യേക അവധി നൽകാൻ മതിയായ കാരണമാണ്. ചട്ടം 4 (2) ചുവടെ ഉദ്ധരിക്കുന്നു.

" The headmaster of the school may for adequate reasons declare any day as a special holiday for the school and report the fact to the District Educational Officer provided the deficiency in the number of the working days is made good by working on any other day "

മേൽ ചട്ട പ്രകാരം ഹെഡ്മാസ്റ്റർ തന്റെ സ്കൂളിനു പ്രത്യേക സാഹചര്യത്തിൽ മതിയായ കാരണങ്ങൾ മൂലം അവധി നൽകിയാൽ എ ഇ ഒ യെ അറിയിക്കണമെന്ന് പോലും പറഞ്ഞിട്ടില്ല മറിച്ച് ചട്ട പ്രകാരം ഡി ഇ ഒ ക്കു റിപ്പോർട്ട് ചെയ്യണമെന്നാണ് വ്യവസ്ഥയുള്ളത്.


കടപ്പാട്

ഹെഡ് മാസ്റ്റർ മാസിക

2022 ഡിസംബർ ,  ലക്കം 5


Popular Posts

Category