കെ.പി.പി.എച്ച്.എ. സംസ്ഥാന വനിതാക്യാമ്പ്
ആലപ്പുഴ : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.)സംസ്ഥാന വനിതാ ഫോറം നേതൃത്വം നല്കിയ ലേഡി ലീഡേഴ്സ് ക്യാമ്പ് "ധ്വനി" ആലപ്പുഴ കർമ്മസദൻ പാസ്റ്ററൽ സെന്ററിൽ നടന്നു.
സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവ ഗായികയുമായ പി.കെ.മേദിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അധ്യാപകർ പ്രകൃതി സ്നേഹികളായി മാറണമെന്ന് അവർ ആഹ്വാനം ചെയ്തു. വിദ്യാർഥികളെ പ്രകൃതിയുമായി ഇണക്കണം. പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രഥമാധ്യാപികമാർ നേതൃത്വം നല്കണം.
വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ കെ.പി.റംലത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. അഡ്വ.ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.പി.എച്ച്.എ.പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല മുഖ്യാതിഥിയായി . കെ.പി.പി.എച്ച്.എ.സംസ്ഥാന പ്രസിഡൻ്റ് പി. കൃഷ്ണപ്രസാദ്, സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽ കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് അജി സ്കറിയ,വനിതാഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു, ഹെഡ്മാസ്റ്റർ മാസിക അസോസിയേറ്റ് എഡിറ്റർ എസ്.നാഗദാസ്, കെ.പി.പി.എച്ച്.എ.ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് ആർ.രാധാക്യഷ്ണ പൈ, ജില്ലാ സെക്രട്ടറി പി.എസ്.ശിവശ്രീ , കെ.കെ.അജിതകുമാരി , കൊച്ചുത്രേസ്യാമ്മ ജോസഫ് ,വി.എസ്. ജാക്സൺ ,എസ്.സ്വപ്ന, ലാലിമ്മ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.വിവിധ വിഷയങ്ങളിലായി ഡോ.സൈജു ഹമീദ്,കെ.കെ. ഗംഗാധരൻ,എം.ആർ.ഷീല, തോമസ് വിൽസൺ,പി.പി.ലേഖ, കെ.കെ.ജിജി,വീണ വർഗീസ്, കെ.ശ്രീജ എന്നിവർ ക്ലാസ്സ് നയിച്ചു.