ദിനാചരണത്തിന്റെ ഭാഗമായി 1 മുതൽ 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിര നശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികകൾ നൽകുന്നു.
മണ്ണിൽകൂടി പകരുന്ന വിരകൾ ഇന്നും ഒരു പൊതുജനാരോഗ്യ പ്രശ്നമായി നിലനിൽക്കുന്നു. 65% കുട്ടികൾക്കാണ് വിരബാധയുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നത്.വിളർച്ച, പോഷക കുറവ്, വിശപ്പില്ലായ്മ, ഛർദ്ദിയും വയറിളക്കവും, മലത്തിൽകൂടി രക്തം പോകൽ എന്നിവയാണ് വിരബാധമൂലം കുട്ടികളിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ. കുട്ടികളുടെ ശരീരത്തിൽ വിരകളുടെ തോത് വർധിക്കുംതോറും ആരോഗ്യപ്രശ്നങ്ങളും കൂടിവരും. തുടർന്ന് ശാരീരികവും മാനസികവും ആയ വികാസ വൈകല്യങ്ങളും കുട്ടികൾക്കുണ്ടാക്കുന്നു. മാത്രമല്ല സ്കൂളിൽ പോകാനാകാതെ പഠനം തടസ്സപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു.
മണ്ണിൽകൂടി പകരുന്ന വിരകൾ മനുഷ്യന്റെ ആമാശയത്തിൽ ജീവിച്ചു മനുഷ്യനാവശ്യമുള്ള പോഷകങ്ങളെല്ലാം ആഗിരണം ചെയ്തു വളരുകയും പൊതുസ്ഥലത്തു മലവിസർജനം നടത്തുന്നതുവഴി ഇതിന്റെ മുട്ടകൾ മണ്ണിലും ജലത്തിലും കലരാന് ഇടവരികയും ചെയ്യുന്നു. പച്ചക്കറികളും പഴവര്ഗങ്ങളും വേണ്ടവിധം വൃത്തിയാക്കാതെ ഉപയോഗിച്ചാലും സുരക്ഷിതമല്ലാത്ത വെള്ളത്തിലൂടെയും കൈകൾ ശുചിയാക്കാതെ ഭക്ഷണം കഴിക്കുമ്പോഴും രോഗപ്പകര്ച്ച ഉണ്ടാകാം.
കുട്ടികൾക്ക് ആറുമാസത്തിലൊരിക്കൽ വിരയിളക്കൽ നടത്തിയാൽ വിരബാധ ഇല്ലാതാക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനും കഴിയും. വർഷത്തിൽ രണ്ടുപ്രാവശ്യം വിരയിളക്കൽ നടത്തണമെന്ന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നുമുണ്ട്.
1 മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് സ്കൂളുകളിലും അംഗണവാടിക്കളിലും വച്ചാണ് ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്യുന്നത് . 1 വയസ്സ് മുതൽ 2 വയസ്സുവരെയുള്ള കുട്ടികൾക്കു അര ഗുളികയും 2 മുതൽ 3 വയസ്സുവരെയുള്ള കുട്ടികൾക്ക് ഒരു ഗുളികയും തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ചു കൊടുക്കണം . 3 മുതൽ 19 വരെ പ്രായമുള്ള കുട്ടികൾ ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗുളിക ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. കുട്ടികൾ ആൽബൻഡസോൾ ഗുളികകൾ കഴിച്ചു എന്ന് മാതാപിതാക്കളും അദ്ധ്യാപകരും ഉറപ്പാക്കണം .
ജനുവരി 17 ന് ദേശിയ വിരവിമുക്ത ദിനാചാരണത്തോടനുബന്ധിച്ച് ജില്ലയിലെ 1 മുതൽ 19 വയസ്സുവരെ കുട്ടികൾക്കാണ് വിര ഗുളിക (ആൽബൺഡസോൾ) നൽകുന്നത് .ജനുവരി 17 ന് വിര ഗുളിക കഴിക്കാൻ സാധിക്കാത്തവർക്ക് ജനുവരി 24 ന് ഗുളിക നൽകും. ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകൾ, ജനപ്രതിനിധികൾ, സന്നദ്ധസംഘടനകൾ എന്നിവരുമായി സംയോചിച്ചാണ് ആരോഗ്യ വകുപ്പ് വിരവിമുക്ത ദിനാചരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
school reporting format :click here to download pdf