KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

സംഘടനാ പ്രയാണത്തിൽ മറ്റൊരു നാഴികക്കല്ല്


തിരുവനന്തപുരം : ഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കുക, മുട്ട, പാൽ വിതരണത്തിനു പ്രത്യേക ഫണ്ട് അനുവദിക്കുക, പ്രഥമാധ്യാപകരെ ഉച്ചഭക്ഷണ നടത്തിപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഡിസംബർ ആറാം തിയ്യതി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ഉപവാസസമരം കെ.പി.പി.എച്ച്.എ എന്ന സംഘടനാ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി.

     സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ലാ സെക്രട്ടറിമാർ, ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവരാണ് ഉപവാസ സമരത്തിൽ പങ്കെടുക്കാനും അഭിവാദ്യമർപ്പിക്കാനുമായി തലസ്ഥാന നഗരിയിലെത്തിയത്. എത്രയും വേഗം സ്കൂൾ ഉച്ചഭക്ഷണ ഫണ്ട് അപര്യാപ്തത പരിഹരിക്കണമെന്നു പി.സി. വിഷ്ണുനാഥ് എം.എൽ.എ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   


 

   സംസ്ഥാന സർക്കാർ പദ്ധതിയായ മുട്ട, പാൽ വിതരണത്തിനുപ്രത്യേക തുക അനുവദിക്കണം.അപൂർവമായി മാത്രം സമരം ചെയ്യുന്നവരാണു കേരളത്തിലെ പ്രൈമറി ഹെഡ്മാസ്റ്റർമാർ. അവരെ നിരാഹാരസമരത്തിലേയ്ക്ക് തളളിവിട്ടത് സർക്കാരിന്റെ നടപടികളാണ്. എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിനു പരിഹാരമുണ്ടാകണം. ഇതരസംസ്ഥാനതങ്ങളിൽ കേരളത്തിലേതുപോലെ പ്രഥമാധ്യാപകരല്ല ഉച്ചഭക്ഷണം കൊടുക്കുന്നത്. ഇതര സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം നടപ്പിലാക്കണം. ആറ് വർഷം മുമ്പത്തെ നിരക്ക് ഉടനടി വർധിപ്പിക്കണമെന്നും ഹെഡ്മാസ്റ്റർമാരുടെ കടബാധ്യത കണ്ടില്ലെന്നു നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

        കെ.പി.പി.എച്ച്.എ സംസ്ഥാന പ്രസിഡന്റ് പി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് മോൻസ് ജോസഫ്, ടി വി ഇബ്രാഹിം, നജീബ് കാന്തപുരം എന്നീ എം.എൽ.എമാർ ഉപവാസ സമരത്തെ പിന്തുണച്ചു സംസാരിച്ചു. കെ. പി. പി. എച്ച്. എ സംസ്ഥാന ജനറൽ സെക്രട്ടറി ജി സുനിൽകുമാർ, ഹെഡ്മാസ്റ്റർ മാസിക പ്രിന്റർ &ആന്റ് പബ്ലിഷർ, എം.ഐ അജികുമാർ, കെ ശ്രീധരൻ, കെ എ ബെന്നി, സിന്ധുമേനോൻ, വനിതാഫാറം സംസ്ഥാന ചെയർപേഴ്സൺ കെ പി റംലത്ത്, കൺവീനർ ജയമോൾ മാത്യു, ടി അനിൽകുമാർ, അജിസ്കറിയ അലക്സ് പി ജേക്കബ്, ഉമർ പാലഞ്ചേരി, പി കെ ബിജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

അധ്യാപക സംഘടനകളായ കെ.പി.എസ്.ടി.എ എൻ.ടിയു, കെ.എസ്.ടി.സി പ്രധാനാധ്യാപക സംഘടനകളായ കെ.പി.എസ്.എച്ച്.എ., കെ.ജി.പി.എസ്.എച്ച്.എ എന്നിവയുടെ സംസ്ഥാന നേതാക്കൾ ഉപവാസ സമരത്തിനു പിന്തുണയുമായെത്തുകയും അഭിവാദ്യമർപ്പിച്ചു പ്രസംഗിക്കുകയും ചെയ്തു. വൈകീട്ട് 5 നു മോൻസ് ജോസഫ് എം.എൽ.എ സമര ഭടന്മാർക്കു നാരങ്ങനീര് നല്കിയതോടെ ഉപവാസ സമരത്തിനു വിരാമമായി.





Popular Posts

Category