KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

SAHITHAM 2025

SAHITHAM 2025-26 TIPS


2025 26 വർഷം സഹിതത്തിൽ   കുട്ടികളെ പുതിയ ക്ലാസ്സിലേക്ക് എത്തിക്കുന്ന വിധം

◾STUDENTS >Manage Students > ക്ലാസ്, ഡിവിഷൻ സെലക്ട് ചെയ്യുക.Student List എന്നതിൻറെ വലതുഭാഗത്തു 
sync From sampoorna എന്ന ഓപ്ഷൻ കാണാം 


2025 26 വർഷത്തെ പുതിയ കുട്ടികളെ ( ഒന്ന് ,രണ്ട്) ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ sync From sampoorna  എന്ന ഓപ്ഷനിലൂടെ സിംഗർ നൈസ് ചെയ്തെടുക്കാവുന്നതാണ്.




2023 24 വർഷം സഹിതത്തിൽ മാപ്പിംഗ് നടത്തിയിരുന്ന  കുട്ടികളെ പുതിയ ക്ലാസ്സിലേക്ക് എത്തിക്കുന്ന വിധം


◾STUDENTS >Manage Students > ക്ലാസ്, ഡിവിഷൻ സെലക്ട് ചെയ്യുക.

ഡിവിഷൻ മുമ്പുണ്ടായിരുന്ന ഡിവിഷൻ (2023-24) ആണ് സെലക്ട് ചെയ്യേണ്ടത്.പഴയ ഡിവിഷൻ കുട്ടികളുടെ പേര് ലിസ്റ്റ് ചെയ്യുന്നു.

ആക്ഷൻ എന്നുള്ളതിൽ Change Class സെലക്ട് ചെയ്ത് നിലവിലുള്ള ക്ലാസും ഡിവിഷനും ഡ്രോപ് ഡൌൺ മെനുവിൽ നിന്നും സെലക്ട് ചെയ്യുക. Proceed ക്ലിക്ക് ചെയ്യുക.



Are you sure?

Do you wish to modify the student's class or division? This action will remove any linked Mentor-Mentee relationships for this student.

 എന്നുള്ളതിന് Yes നൽകുക.Success .Class changed successfully  മെസ്സേജ് കാണാം



2025-26 മെന്റർ-മെൻററി മാപ്പിങ് ചെയ്യുന്ന വിധം 

DASH BOARD Mentor Mentee Mapping ക്ലിക്ക് ചെയ്യുക 

 TEACHER LIST നിന്നും ടീച്ചറെ  > വലതു ഭാഗത്തേക്കുള്ള ആരോ മാർക്ക് സെലക്ട് ചെയ്യുമ്പോൾ MENTOR എന്ന കോളത്തിലേക്ക് ടീച്ചർ എത്തുന്നു.




മെൻററി മാപ്പിങ്ങിനായി ക്ലാസ്, ഡിവിഷൻ എന്നിവ സെലക്ട് ചെയ്യുന്നു.കുട്ടികളുടെ പേര് STUDENT LIST എന്നതിൽ കാണാം.അവിടെനിന്ന് കുട്ടിയുടെ പേര് നോക്കി < ഇടത്തേക്കുള്ള ആരോ മാർക്ക് ക്ലിക്ക് ചെയ്ത് MENTEES എന്ന കോളത്തിലേക്ക് ആഡ് ചെയ്യുക.തുടർന്ന് SAVE ചെയ്യുക.




ടി സി പോയ കുട്ടികളെ അതിൽ നിന്ന് നീക്കം  ചെയ്യാവുന്നതാണ്  REMOVE ചെയ്ത്  SAVE ചെയ്യുക





 ടീച്ചർ >മെന്ററിങ്  ചെയ്യുന്ന വിധം 2025-26


ടീച്ചറുടെ യൂസർ നെയിം ,പാസ്സ്‌വേർഡ് ഉപയോഗിച്ച്   ലോഗിൻ ചെയ്യുക. Sampoorna Login എന്നതിൽ TICK ചെയ്യേണ്ടതില്ല 

 കുട്ടിയെ സെലക്ട് ചെയ്യുക.

ഓരോ വിഷയത്തിനും ചുവടെ കൊടുത്തിരിക്കുന്ന FIRST TERM എന്ന പ്ലസ് + ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഓപ്പൺ ആയി വരുമ്പോൾ കുട്ടിയുടെ ഓരോ വിഷയത്തിലുമുള്ള അനുയോജ്യമായ നില സെലക്ട് ചെയ്ത്  SAVE ചെയ്യുക.



SAHITHAM FAQ

സഹിതം മെന്ററിങ്പോര്‍ട്ടല്‍


1. സഹിതം മെന്ററിങ്പോർട്ടലിൽ ആർക്കൊക്കെ Sign Up ചെയ്യാം? 

മെന്റർമാരാകേണ്ട അധ്യാപകരാണ് സഹിതം പോർട്ടലിൽ Sign Upചെയ്യേണ്ടത്.

2. HM Login/സ്കൂൾ ലോഗിനാവശ്യമായ യൂസർ നെയിം, പാസ്സ്വേർഡ് എന്നിവ എങ്ങനെ ലഭിക്കും?

സമ്പൂർണ യൂസർ നാമവും പാസ്സ്വേർഡും ആണ് സഹിതം പോർട്ടലിൽ HM സ്കൂൾ ലോഗിനായി ഉപയോഗിക്കേണ്ടത്.

3. ഗസ്റ്റ് ടീച്ചർ ആയി sign up ചെയ്യുമ്പോൾ യൂസർ നെയിം എന്താണ് നൽകേണ്ടത്?

കുറഞ്ഞത് എട്ട് അക്ഷരങ്ങളിൽ കുറയാത്ത പേരുകളോ അവയോടൊപ്പം സംഖ്യകളോ നൽകാം. സംഖ്യകൾ മാത്രമായി ഗസ്റ് ലോഗിന്റെ യൂസർ നാമമായി നല്കാൻ സാധിക്കില്ല.

4. Sign Up പൂർത്തിയാക്കിയാലുടൻ ലോഗിൻ ചെയ്യാൻ സാധിക്കുമോ?

ഇല്ല. Sign Up പൂർത്തിയാക്കിയ അധ്യാപകരെ സഹിതം പോർട്ടലിൽ HM അപ്പ്രൂവ്ചെയ്താൽ മാത്രമേ ലോഗിൻ' ചെയ്യാൻ സാധിക്കുകയുള്ളു.

5. ലോഗിൻ പാസ്സ്വേർഡ്മാറ്റാൻ കഴിയുമോ?

തീർച്ചയായും കഴിയും. ഇമെയിൽ അല്ലെങ്കിൽ SMS OTP വഴി സ്വന്തമായി password മാറ്റാം. HM ലോഗിനിലും ഇതിനുള്ള സൗകര്യം ഉണ്ട്.

6. HM/സ്കൂൾ ലോഗിനിൽ മെന്ററിങ്രേഖപെടുത്തലുകൾ സാധ്യമാണോ?

സാധ്യമല്ല, വിദ്യാലയവുമായി ബന്ധപ്പെട്ട് സഹിതം പോർട്ടലിൽ ചെയ്യേണ്ട സജ്ജീകരണങ്ങൾക്കാണ്HM ലോഗിൻ ഉപയോഗിക്കേണ്ടത്.

7. HM മെന്റർ ആയി വരുന്ന സ്കൂളുകളിൽ ഇവർ പ്രത്യേകം Sign Up ചെയ്യേണ്ടതുണ്ടോ?

ഉണ്ട്, ഒരു മെന്ററായി Sign Up ചെയ്യണം.

8. സഹിതത്തില്‍ കുട്ടികളുടെ പഠന മാധ്യമം (Medium) എങ്ങനെയാണ്  ക്രമീകരിക്കുന്നത്?

HM ലോഗിനിൽ Mentor Mentee Maping പേജിൽ ക്ലാസ് ഉം ഡിവിഷനും തെരഞ്ഞെടുത്ത്മീഡിയം മാറ്റാം.

9. ഒരു മെന്റർ ടീച്ചർ സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയാൽ സഹിതം പോർട്ടലിൽ ട്രാൻസ്ഫർ ചെയ്യേണ്ടതുണ്ടോ?

ഉണ്ട്, HM ലോഗിനിൽ, ട്രാൻസ്ഫർ ചെയ്യേണ്ട അധ്യാപകനെ Advanced ഓപ്ഷനിൽ De-activate ചെയ്തതിനു ശേഷം Manage Users പേജിൽ നിന്നുകൊണ്ട്ട്രാൻസ്ഫർ ചെയ്യാം.

10.ഒരു മെന്ററിനെ അബദ്ധത്തിൽ ട്രാൻസ്ഫർ ചെയ്താൽ എന്താണ്  ചെയ്യേണ്ടത്?

Roll back ഓപ്ഷൻ ഉപയോഗിച്ച്ട്രാൻസ്ഫർ റദ്ദാക്കാം.

11. Transfer അബദ്ധത്തിൽ Approve ചെയ്താൽ എന്താണ്ചെയ്യേണ്ടത്? 

തിരികെ ട്രാൻസ്ഫർ ചെയ്താൽ മതിയാകും

12. Transfer അബദ്ധത്തിൽ Reject ചെയ്താൽ എന്താണ്ചെയ്യേണ്ടത്?

ഒരിക്കൽ കൂടി ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുക

13. ഒരു വിഷയം മാത്രം (ഉദാ : ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു) പഠിപ്പിക്കുന്ന അധ്യാപകർക്ക് അവരുടെ വിഷയം മെന്ററിങ്ങിനായി Map ചെയ്യുവാൻ സാധിക്കുമോ?

തീർച്ചയായും സാധിക്കും. HM ലോഗിനിൽ Advanced Option ൽ ഒരു മെന്റർക്കു ഒരു പ്രത്യേക വിഷയമോ ഒന്നിൽ കൂടുതൽ വിഷയങ്ങളോ അവർക്കു മെന്ററിങ്ങിനായി നൽകിയിട്ടുള്ള ക്ലാസ്സുകളിലേക്കു Map ചെയ്യാവുന്നതാണ്.

14.ഒരു മെന്ററിനു ഒന്നിൽ കൂടുതൽ വിഷയങ്ങൾ Map ചെയ്യാൻ സാധിക്കുമോ?

സാധിക്കും. HM ലോഗിനിൽ Advanced Option ൽ ഒരു മെന്റർക്കു ഒരു പ്രത്യേക വിഷയമോ ഒന്നിൽ കൂടുതൽ വിഷയങ്ങളോ അവർക്കു മെന്ററിങ്ങിനായി നൽകിയിട്ടുള്ള ക്ലാസ്സുകളിലേക്കു Map ചെയ്യാവുന്നതാണ്.

15. ക്ലാസ്ടീച്ചറായ മെന്ററിനു മറ്റു ക്ലാസ്സുകളിലെ വിഷയങ്ങൾ മെന്ററിങ്ങിനായി Map ചെയ്യാൻ സാധിക്കുമോ?

സാധിക്കും. HM ലോഗിനിൽ Advanced Option ൽ ഒരു മെന്റർക്കു ഒന്നിൽ കൂടുതൽ ക്ലാസുകൾ Map ചെയ്യാനുള്ള സൗകര്യം ഉണ്ട്.

16. Sync First Standard ഓപ്ഷൻ എപ്പോഴാണ് ഉപയോഗിക്കേണ്ടത്?

ഒരു അധ്യയന വർഷത്തിന്റെ ആരംഭത്തിൽ സമ്പൂർണയിൽ ചേർത്തിട്ടുള്ള ഒന്നാം ക്ലാസ്സിലെ കുട്ടികളെ മുഴുവൻ സഹിതം പോർട്ടലിലേക്ക് കൊണ്ടുവരുന്നതിനായാണ് ഈ സൗകര്യം ഉപയോഗിക്കേണ്ടത്

17. ഒരു കുട്ടി അവർത്തിച്ചു വന്നാൽ(Duplication) എന്ത്ചെയ്യണം?

HM ലോഗിനിൽ Student list ൽ നൽകിയിട്ടുള്ള Merge similar students ഓപ്ഷൻ ഉപയോഗിച്ചു ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കാം.

18. Add Student From Sampoorna ഓപ്ഷൻ എപ്പോഴാണ് ഉപയോഗിക്കേണ്ടത്?

സമ്പൂർണയിൽ പുതുതായി ചേർക്കുന്ന കുട്ടികളെ അഡ്മിഷൻ നമ്പർ ഉപയോഗിച്ചു സഹിതം പോർട്ടലിലേക്ക് കൊണ്ട് വരുന്നതിനായാണ് ഈ ഓപ്ഷൻ ഉപയോഗിക്കേണ്ടത്.

19.ഒരു കുട്ടിയുടെ Class/Division എങ്ങനെയാണ്മാറ്റേണ്ടത്?

HM ലോഗിനിൽ Student list ലെ Action ൽ നൽകിയിട്ടുള്ള Change Class ഓപ്ഷൻ ഉപയോഗിച്ചു കുട്ടികളുടെ ക്ലാസ്സിനോ, ഡിവിഷനോ മാറ്റം വരുത്താം.

20.ഒരു കുട്ടിയുടെ Transfer accept ചെയ്യുമ്പോൾ "Admission numberalready exists " എന്ന്കാണിക്കുന്നു. എന്താണ്ചെയ്യേണ്ടത്?

ട്രാൻസ്ഫർ സ്വീകരിക്കുമ്പോൾ നൽകുന്ന അഡ്മിഷൻ നമ്പറിൽ ഒരു കുട്ടി സഹിതം പോർട്ടലിൽ ഉൾപ്പെട്ടത് കൊണ്ടാണ് ഇങ്ങനെ കാണിക്കുന്നത്. ഒന്നുകിൽ കുട്ടിയുടെ അഡ്മിഷൻ നമ്പർ പരിശോധിച്ച് ശരിയാണെന്നു ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ട്രാൻസ്ഫർ സ്വീകരിക്കുക. അല്ലെങ്കിൽ Search Student ഓപ്ഷൻ ഉപയോഗിച്ച് അതേ അഡ്മിഷൻ നമ്പറിൽ സഹിതം പോർട്ടലിൽ ചേർത്തിരിക്കുന്ന കുട്ടിയെ കണ്ടെത്തി അഡ്മിഷൻ നമ്പർ തിരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കുക




Popular Posts

Category