KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

AADHAAR LINKING WITH PHONE NUMBER & PAN CARD

  • പേര്, വിലാസം, ജനനതിയ്യതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയെല്ലാം ഇത്തരത്തിൽ ആധാർ എൻറോൾമെന്റ് സെന്ററിൽ പോയി മാത്രം മാറ്റാവുന്ന കാര്യമാണ്. ഫോൺ നമ്പർ  ഓൺലൈനായി സ്വയം അപ്ഡേറ്റ് ചെയ്യാൻ സാധിക്കുകയില്ല.
  • ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ
  • ഫോൺ നമ്പർ  ഓൺലൈനായി സ്വയം അപ്ഡേറ്റ് ചെയ്യാൻ സാധിക്കുകയില്ല.
  • പേര്, വിലാസം, ജനനതിയ്യതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയെല്ലാം ഇത്തരത്തിൽ ആധാർ എൻറോൾമെന്റ് സെന്ററിൽ പോയി മാത്രം മാറ്റാവുന്ന കാര്യമാണ്. നിങ്ങളുടെ അടുത്തുള്ള ആധാർ സേവാ കേന്ദ്രം/ ആധാർ കാർഡ് സെന്ററിലേക്ക് പോവുക. ഇത്തരം സെന്ററുകൾ കണ്ടെത്താൻ uidai.gov.in എന്ന വെബ്സൈറ്റിലെ "ഫൈൻഡ് എൻറോൾമെന്റ് സെന്റർ" എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി.


മൊബൈൽ നമ്പർ മാറ്റാനായി  നൽകേണ്ട ഫോം പൂരിപ്പിച്ച് നൽകുക.അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പർ (യുആർഎൻ) അടങ്ങുന്ന ഒരു സ്ലിപ്പ് ലഭിക്കും.അപ്‌ഡേറ്റിനായി  50 രൂപ നൽകേണ്ടി വരും.


നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാൻ നൽകിയിരിക്കുന്ന യു ആർ എൻ ഉപയോഗിക്കാം.സ്റ്റാറ്റസ് അറിയാൻ myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റിൽ കയറി ചെക്ക് എൻറോൾമെന്റ് & അപ്‌ഡേറ്റ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കു.നിങ്ങളുടെ യുആർഎൻ നമ്പറും ക്യാപ്‌ചയും നൽകുക.90 ദിവസത്തിനുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പർ UIDAI ഡാറ്റാബേസിൽ അപ്ഡേറ്റ് ചെയ്യപ്പെടും.




  • ഓൺലൈനായി പാൻ കാർഡും ആധാറും ലിങ്ക് ചെയ്യുന്നതെങ്ങനെ ?


  • incometaxindiaefiling.gov.in എന്ന ഇൻകം ടാക്സ് ഇ-ഫയലിംഗ് പോർട്ടലിൽ കയറുക
  • 'link aadhaar status' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • പാൻ കാർഡ് നമ്പറും, ആധാർ നമ്പരും നൽകുക
  • view link aadhaar status എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം
  • നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ട് എങ്കിൽ അക്കാര്യം എഴുതി കാണിക്കും







  • 'link aadhaar' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ പാൻ, ആധാർ നമ്പർ, എന്നിവ നൽകി validate ചെയ്യുക
  • പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപിയും ലഭിക്കും
  • ഈ ഒടിപി നൽകിയാൽ നിങ്ങളുടെ പാൻ ആധാർ എന്നിവ ലിങ്ക് ആകും
  • ലിങ്ക് ആയിക്കഴിഞ്ഞാൽ സ്‌ക്രീനിൽ ഇത് സംബന്ധിച്ച ഒരു മെസേജ് ലഭിക്കും







ഓൺലൈനായി ആധാർ കാർഡ് എങ്ങനെ ലോക്ക് ചെയ്യാം



യുഐഡിഎഐ വെബ്‌സൈറ്റിൽ കയറുക (https://uidai.gov.in/).

'മൈ ആധാർ' ടാബിൽ ക്ലിക്ക് ചെയ്യുക.

'ആധാർ സർവ്വീസസ്' വിഭാഗത്തിന് കീഴിൽ, 'ആധാർ ലോക്ക്/അൺലോക്ക്' ക്ലിക്ക് ചെയ്യുക.

'ലോക്ക് യുഐഡി' ഓപ്ഷൻ തിരഞ്ഞെടുക്കുക.

നിങ്ങളുടെ ആധാർ നമ്പർ, മുഴുവൻ പേര്, പിൻ കോഡ് എന്നിവ നൽകുക.

'സെന്റ് ഒടിപി' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകി സബ്മിറ്റ് ചെയ്യുക.




ആധാർ കാർഡ് ഓൺലൈനായി അൺലോക്ക് ചെയ്യാം



UIDAI വെബ്‌സൈറ്റിൽ കയറുക (https://uidai.gov.in/).

'മൈആധാർ' ടാബിൽ ക്ലിക്ക് ചെയ്യുക.

'ആധാർ സർവ്വീസ് വിഭാഗത്തിന് കീഴിൽ, 'ആധാർ ലോക്ക്/അൺലോക്ക്' ക്ലിക്ക് ചെയ്യുക.

യുഐഡി അൺലോക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുക.

നിങ്ങളുടെ 16 അക്ക വെർച്വൽ ഐഡി നൽകുക.

'സെന്റ് ഒടിപി' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകി സബ്മിറ്റ് ചെയ്യുക.



**********************




Popular Posts

Category