കോട്ടയം : പ്രധാനാധ്യാപകർ അഭിമുഖീകരിക്കുന്ന ഉച്ചഭക്ഷണ ഫണ്ട് അപര്യാപ്തത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുഭാവ പൂർവ്വം നടപടി കൈക്കൊള്ളുമെന്ന്മന്ത്രി വി.എൻ വാസവൻ.കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴും ആത്മാർഥമായി തങ്ങളുടെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നവരാണ് സംസ്ഥാനത്തെ പ്രധാനാധ്യാപകർ എന്ന് മന്ത്രി പറഞ്ഞു.ചാവറ കുര്യാക്കോസ് അച്ചനും ശ്രീനാരായണ ഗുരുവും ഉൾപ്പെടെയുള്ള മഹാത്മാക്കൾ ഉഴുതുമറിച്ചിട്ട സാംസ്കാരിക കേരളത്തിൽ വർത്തമാന കാലത്ത് വിഭാഗീയ ചിന്തകൾ വർധിക്കുകയാ ണെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ വായനാ ശീലം വർധിപ്പിച്ച് ഇതിനെ മറികടക്കണം.
തെള്ളകം കാരിത്താസ് ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ , കോട്ടയം അതിരൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ.തോമസ് പുതിയകുന്നേൽ, സംഘാടക സമിതി ജനറൽ കൺവീനർ പി.കെ.ബിജുമോൻ , കെ.ടി. തോബിയാസ്,ബിജി ജോർജ് , കെ.ജി. അനിൽകുമാർ, സജി ജോൺ എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനംലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. കെ.പി.പി.എച്ച്.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ടി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.എ.ബെന്നി, പി.വി.ഷീജ, വി.പി.രാജീവൻ , കെ.എൽ.പ്ലാസിഡ്, എബ്രഹാം ഡാനിയേൽ, സാജൻ ആന്റണി എന്നിവർ സംസാരിച്ചു.
വനിതാ സമ്മേളനം മുൻ എം.എൽ.എ.കെ.എൻ.എ.ഖാദർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗം ഡോ.ജെ.പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാ ഫോറം ചെയർ പേഴ്സൺ കെ.പി.റംലത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ ജയമോൾ മാത്യു, കെ.കെ.അജിതകുമാരി , സിന്ധു മേനോൻ , സിസ്റ്റർ അൽഫോൻസ തോമസ്, എം.സെയ്തലവി, ആർ.രാധാകൃഷ്ണ പൈ, എസ്.ഷീജ എന്നിവർ സംസാരിച്ചു.
സമ്മേളനം 29 ന് സമാപിക്കും