KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

അധ്യാപക വൃത്തി മഹത്ത്വമേറിയത് : ഡോ.സിറിയക് തോമസ്


കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ്  അസോസിയേഷൻ  (കെ.പി.പി.എച്ച്.എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം തെളളകം ചൈതന്യ പാസ്റ്ററൽസെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .കേരളത്തിലെ പ്രഗത്ഭരായ ഭരണാധികാരികളിൽ പലരും   അധ്യാപകരായിരുന്നു.ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്ത്വം ഉൾക്കൊണ്ടുകൊണ്ട് സമ്മർദ്ദങ്ങളെ അതിജീവിച്ച്  പ്രവർത്തിക്കാൻ അദ്ദേഹം പ്രധാനാധ്യാപകരെ ഉദ്ബോധിപ്പിച്ചു.

       കെ.പി.പി. എച്ച്.എ.സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,  ജോ.സെക്രട്ടറി ഉമ്മർ പാലഞ്ചീരി, ഹെഡ്മാസ്റ്റർ മാസിക പ്രിന്റർ ആന്റ് പബ്ലിഷർ എം.ഐ. അജികുമാർ, സംസ്ഥാന പഠന ഗവേഷണ കേന്ദ്രം മാനേജർ കെ.കെ. ഗംഗാധരൻ, സംസ്ഥാന ട്രഷറർ കെ.എ.ബെന്നി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോസ് രാഗാദ്രി എന്നിവർ പ്രസംഗിച്ചു.





Popular Posts

Category