KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

കെ. പി. പി. എച്ച്. എ. സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം- ഉദ്ഘാടനം

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ അഭിമാന സ്ഥാപനമായ കെ. പി. പി. എച്ച്. എ. സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി കേരളീയ പൊതു വിദ്യാഭ്യാസ മണ്ഡലത്തിലെ അനിഷേധ്യ സാന്നിദ്ധ്യമാണ്. സംഘടന ആചാര്യ സ്ഥാനം കല്പിച്ച് ആദരിക്കുന്ന അതിന്റെ എക്കാലത്തേയും സമുന്നത നേതാവായിരുന്ന ശ്രീ. ടി. കുഞ്ഞിരാമൻ മാസ്റ്ററുടെ സ്വപ്നസാക്ഷാത്കാരമായ ഈ കേന്ദ്രം ഓരോ കെ.പി. പി. എച്ച്. എ. അംഗത്തിന്റെയും അഭിമാനം കൂടിയാണ്.

സംസ്ഥാനത്തെ പ്രൈമറി വിദ്യാഭ്യാസ മേഖലയിലെ അക്കാദമികവും ഭരണപരവുമായ രംഗങ്ങളിൽ ഉയർന്നു വരുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പരിഹാരമെന്നോണം ആവശ്യമായ ഗുണപരമായ മാറ്റങ്ങൾ നിർദ്ദേശിച്ച് അവയെ പൊതു ശ്രദ്ധയിലേക്ക് എത്തിക്കുന്നതിൽ ഈ സ്ഥാപനം എന്നും മുൻപന്തിയിലാണ്.

കോഴിക്കോട് ജില്ലയിൽ ദേശീയപാതയോട് ചേർന്ന് പയ്യോളിക്ക് വടക്ക് അയനിക്കാട് 24-ാം മൈലിൽ സ്ഥിതി ചെയ്യുന്ന പഠന ഗവേഷണ കേന്ദ്രം ദേശീയപാതാവികസനത്തിന്റെ ഭാഗമായി പുനർ നിർമ്മിക്കേണ്ടതായി വന്നു. സംഘടനയുടെ അംഗങ്ങൾക്കൊപ്പം സഹയാത്രികരായ ഒട്ടേറെ സുമനസ്സു കളുടേയും അകമഴിഞ്ഞ സഹകരണത്തോടെ ഈ ഉദ്യമവും സമ്പൂർണ്ണ വിജയത്തിലെത്തിയെന്നത് നന്ദിപൂർവ്വം നിങ്ങളേവരുമായി പങ്കുവെയ്ക്കുവാൻ അതിയായ സന്തോഷമുണ്ട്.




ആധുനിക സജ്ജീകരണങ്ങൾ ഉൾപ്പെടുത്തി പുനർനിർമ്മിച്ച കെ. പി. പി. എച്ച്. എ. സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം 2023 മേയ് 16 ചൊവ്വാഴ്ച വൈകിട്ട് 3 ന് ബഹു. കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. പി.പ്രസാദ് നിർവ്വഹിക്കുന്നു.


.

(ഉദ്ഘാടനം :ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. പി.പ്രസാദ് )






Popular Posts

Category