KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

DSC INSTALATION OR RENEWAL IN UBUNTU 18.04

Ubuntu 18.04 ലാപ് ടോപിൽ DSC Install ചെയ്യാൻ


Kite Kerala  Downloads ൽ നിന്നും Operating System Select ചെയ്ത്  Digital signature updated download ചെയ്യുക. പ്രസ്‌തുത ഫയൽ റൈറ്റ് ക്ലിക് ചെയ്തു extract here നൽകുക.

DSC കണക്ട് ചെയ്യുക.

എക്സ്ട്രാക് റ്റ്  ചെയ്യപ്പെട്ട ഫോൾഡറിൽ ഓപ്പൺ ചെയ്ത് Install.sh എന്ന ഫയൽ  Double click ചെയ്ത്  Run in Terminal ക്ലിക്  ചെയ്യുക.




Token select ചെയ്ത് ok നൽകുക. തുറന്ന് വന്ന  Terminal ൽ System Password നൽകി enter Key Press ചെയ്യുക.പാസ്‍വേർഡ്  ടൈപ്പ് ചെയ്യുന്നത് കാണില്ല തെറ്റാതെ ടൈപ്പ് ചെയ്‌താൽ മതിയാവും.




Wait ചെയ്യുക.സക്സസ് ഫുള്ളി  എന്ന് കാണിക്കും. തുടർന്ന്  Dsc  റിമൂവ് ചെയ്ത് system Restart ചെയ്യുക. 




dsc കണക്ട്  ചെയ്യുമ്പോൾ settings എന്ന ബോക്സിൽ ഡ്രൈവർ വേർഷൻ കാണാവുന്നതാണ്.Proxkey ആണെങ്കിൽ Proxkey എന്നത് സെലക്ട് ചെയ്ത്  save ചെയ്യുക.




 

തുടർന്ന്  ആ സിസ്റ്റത്തിൽ ആദ്യമായാണ് ചെയ്യുന്നതെങ്കിൽ നിർബന്ധമായും browser settings /Certificate ഇമ്പോർട്ട്  ചെയ്യേണ്ടതുണ്ട്.renewal ആണെങ്കിൽ ചെയ്യേണ്ടതില്ല. 


Mozila fire fox ൽ browser settings ചെയ്യാൻ

Firefox open ചെയ്യുക. വലതുവശം കാണുന്ന 3 വരയിൽ click ചെയ്യുക Setting > Preference ൽ Click ചെയ്ത് Privacy & Security click ചെയ്യുക.

താഴേക്ക് scroll ചെയ്ത് Certificate എടുക്കുക. view certificate click ചെയ്യുക.




മുൻപ് ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റ് അതിൽ ഉണ്ടെങ്കിൽ Nൽ click ചെയ്താൽ

(National Informatic Centre ന് താഴെ DSC signer Root CA എന്ന ഫയൽ ഉണ്ട്.)

അതിൽ click ചെയ്ത് Delete or Distrust നൽകിയ ശേഷം മാത്രം Import ചെയ്യുന്നതാവും ഉചിതം.Certificate   ഇതിൽ ക്ലിക്  ചെയ്‌യുമ്പോൾ ഡൌൺലോഡ് ആകുന്ന ഫയൽ Import എന്നതിൽ click ചെയ്ത്  downloads  ഫോൾഡറിൽ നിന്നും  (rootCA.crt) സെലക്ട് ചെയ്യുക.Trust this CA to identify websitesഎന്നതിൽ ടിക്ക് നൽകുക  Import ആയാൽ ok നൽകുക.

Google Chrome ൽ browser settings ചെയ്യാൻ

* Certificate Install ചെയ്യാൻ വലതുവശത്തു കാണുന്ന മൂന്നു കുത്തിൽ Click ചെയ്ത് Setting ൽ Privacy & Security ൽ Security എന്ന option ൽ Manage Certificate ഉണ്ട് Authorities ൽ പോയി Import option ൽDocument ൽ പോയി ssl ഫോൾഡറിൽ നിന്നും Certificate import ചെയ്യാം.


* chrome://flags/#allow-insecure-localhost എന്നത്  അഡ്രെസ്സ് ബാറിൽ  കോപ്പി പേസ്റ്റ് നൽകി എന്റർ ക്ലിക് ചെയ്യുക . Allow invalid certificates for resources loaded from localhost. എന്നത് Enabled ആക്കിയിരിക്കണം 






Bims login page എടുക്കുക.(login ചെയ്യേണ്ടതില്ല)

Centre ൽ കാണുന്ന Instruction for Digital signature എന്നതിൽ Click ചെയ്ത് Add browser exeption for DS എന്നത് click ചെയ്ത് Browser Exception നൽകാം.






DSC ആ ലാപ്ടോപ്പിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ

DSC കുത്തിയ ശേഷം Bims login പേജിൽ മധ്യത്തിലായി കാണുന്ന

DSC Registration/Renewal click ചെയ്ത് DDO Code,PEN നമ്പർ ഇവ നൽകി Next Click ചെയ്യുക.Proceed നൽകുക.DSC യുടെ User Pin ചോദിച്ചാൽ DSC ആ ലാപ്ടോപ്പിൽ പ്രവർത്തനക്ഷമമായി.






പുതിയ DSC ബിംസിൽ രജിസ്റ്റർ ചെയ്യുന്ന വിധം വായിക്കാൻ ഇതിൽ ക്ലിക്ക് ചെയ്യുക 





Popular Posts

Category