KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

NOON MEAL AUDIT PROFORMA IN MDMS WEBSITE

    

       

MDMS  സോഫ്റ്റ്‌വെയറിൽ  "ഓഡിറ്റ്  പെർഫോർമ "എന്ന പുതിയ മെനു പരിചയപ്പെടാം 



MDMS വെബ്സൈറ്റിൽ നിന്ന് എടുക്കുന്ന ഓഡിറ്റ് പെർഫോമ കൃത്യമാകണമെങ്കിൽ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 


MDMS WEBSITE LOGIN PAGE



1

സ്കൂളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിട്ടുള്ളത് ശരിയാണോ എന്ന് പരിശോധിക്കണം

School Details >School info

2

Approved Feeding Strength കൃത്യമായി അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവണം.

School Details >School strength

3

കുക്കിന്റെ ഡീറ്റെയിൽസ് കൃത്യമായി നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

School Details > Cook Details

4

ഓരോ മാസവും എടുക്കുന്ന അരിയുടെ അളവ്, ഗണ്ണി ബാഗിന്റെ  എണ്ണം എന്നിവ കൃത്യമായി  എൻറർ ചെയ്തിരിക്കണം.

Rice Details > Stock Entry

5

ഓരോ മാസവും ഭക്ഷണം കഴിച്ച കുട്ടികളുടെ വിവരങ്ങൾ ,മുട്ട,പാൽ വിതരണം ചെയ്തതും  നൽകിയിട്ടുണ്ടാവണം.

Attendance > Attendance

6

ഫീഡിംഗ് ഡേ യും കൃത്യമാണോ എന്ന് പരിശോധിക്കണം.

Reports > K2 or NMP

7

അരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ -ഫിസിക്കൽ ബാലൻസ്, എക്സസ് ,ഷോർട്ട്, ഡാമേജ്, ട്രാൻസ്ഫർ, ബോറോ ഇവ ഉണ്ടെങ്കിൽ അത് കൃത്യമായി നൽകിയിരിക്കണം.

Rice Details > Physical Balance , Rice Transfer

8

സ്പെഷ്യൽ റൈസ് സ്റ്റോക്ക് വിവരങ്ങളും വിതരണ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാവണം 

Rice Details > Stock Entry & Special Rice Distribution

9

അക്കാദമിക് ഇയർ സെലക്റ്റ് ചെയ്ത്എം ഡിഎം കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും ചേർക്കുക.

School Details > MDMS Committee

10

ഉച്ചഭക്ഷണകമ്മിറ്റി കൃത്യമായി ചേരുകയും ആയത് സൈറ്റിൽ രേഖപ്പെടുത്തുകയും വേണം.

Others > MDMS Meeting

11

ഓഡിറ്റ് മെനുവിൽ ചുമതലയുള്ള ഹെഡ്മാസ്റ്റർ അഥവാ അധ്യാപകൻ ഡെസിഗ്നേഷൻ, റിട്ടയർമെൻറ് ഡേറ്റ് എന്നിവ നൽകേണ്ടതുണ്ട്..ഇവ നൽകിയശേഷം ഓഡിറ്റ് പ്രഫോർമ ഡൗൺലോഡ് ചെയ്ത് എടുത്ത്,ഓഡിറ്റിന് സമർപ്പിക്കാവുന്നതാണ്.

Reports > Audit Proforma





N B : ഓഡിറ്റ് ചുമതലയുള്ള അധ്യാപകരുടെ പേര് എഡിറ്റ് / ഡിലീറ്റ് ചെയ്യണമെങ്കിൽ PEN ൽ ക്ലിക്ക് ചെയ്യുമ്പോൾ നിലവിൽ ചേർത്ത് വിവരങ്ങക്കൊപ്പം Delete ബട്ടൻ ലഭ്യമാകും. ഡിലീറ്റ് ചെയ്തു പുതിയ എൻട്രി വരുത്താവുന്നതാണ്.







ഉച്ചഭക്ഷണ പദ്ധതി ഓഡിറ്റ്‌ സമയത്ത്‌ ഹാജരാക്കേണ്ട രേഖകള്‍




1. ഓഡിറ്റ്പ്രൊഫോര്‍മ

2. എ.ഇ.ഒ അംഗീകരിച്ച കുട്ടികളുടെ ലിസ്റ്റ്‌

3.മാവേലി ബില്‍/ഇൻവോയ്‌സ്‌ 

4. കെ 2 രജിസ്റ്റര്‍, എന്‍.എം. പി,കൺസോളിഡേറ്റഡ് അറ്റൻഡൻസ്  രജിസ്റ്റർ( Software Print Out)

5. എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് -ഓരോ മാസത്തേയും എ.ഇ.ഒ പാസ്സാക്കിയ തുകയുടെ വിവരം.

6. ഓരോ മാസത്തെയും  ബില്ലുകളും  വൌച്ചറുകളും.

7. പാത്രങ്ങളുടെ സ്റ്റോക്ക്  രജിസ്റ്റര്‍

8. നൂണ്‍ഫീഡിംഗ്‌ അക്കൌണ്ട്സ്‌ രജിസ്റ്റര്‍ / ക്യാഷ് ബുക്ക് 

9. ബാങ്ക്‌ സ്റ്റേറ്റ്മെന്റ്‌ / PPA യുടെ പ്രിന്റ്‌ ( ഓഡിറ്റ്‌ നടത്തുന്ന കാലഘട്ടത്തിലെ മുഴുവന്‍ )

10. കാലിച്ചാക്ക്‌ തുകയുടെ രസീത്‌ ,കാലിച്ചാക്ക്‌ രജിസ്റ്റര്‍ (software print out)

11. സ്പെഷ്യല്‍ അരി വിതരണ അക്വിറ്റന്‍സ്‌  

12.നൂൺഫീഡിങ് അറ്റൻഡൻസ്  രജിസ്റ്റർ  

13. ഉച്ചഭക്ഷണ കമ്മറ്റിയുടെ മിനിറ്റ്സ്‌ ബുക്ക്‌

14. മറ്റു  രജിസ്റ്ററുകൾ -(രുചി രജിസ്റ്റർ,കുക്ക്  അറ്റൻഡൻസ്  രജിസ്റ്റർ)  


N B : മാര്‍ച്ച്‌ മാസത്തെ തുക ഏപ്രില്‍ മാസമാണ്‌ പിന്‍വലിച്ചതെങ്കിലും ആയത്‌ പ്രഫോര്‍മ്മയില്‍ രേഖപ്പെടുത്തണം. മേല്‍പ്പറഞ്ഞ പ്രഫോര്‍മ്മകള്‍ പൂരിപ്പിച്ച്‌ മറ്റ്‌ രേഖകള്‍ സഹിതം ഓഡിറ്റിനായി ഹാജരാക്കണം.

 



PFMS Canara Bank Statement

LOGIN CSS PORTAL
Reports ▶️

Account Statement ➡️ Statement or Detailed Statement ➡️

Click on Select Account ➡️click on account number ➡️ click on Proceed ➡️

Select from date and to date➡️ Click on Search ➡️ Click on Export to PDF

➡️ print



******************


Popular Posts

Category