KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

School property can be used only for educational purposes


24/12/2016 തീയതിലെ  നമ്പര്‍ M4/89762/2016/ ഡി.പി.ഐ. യുടെ   സര്‍ക്കുലര്‍  പ്രകാരം സ്‌കൂള്‍ വക കെട്ടിടങ്ങളും വസ്തുക്കളും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കുവാന്‍ പാടില്ല എന്ന്  സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 


സൂചനകൾ 

1. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ 05-04-2000-ലെ ഉത്തരവ്‌.

2. 07-06-2002 സര്‍ക്കാര്‍ ഉത്തരവ്‌ നമ്പര്‍ 1503/02/പൊ.വി.

3 . 20-09-2002-ലെ എം.4/60194/ പൊ.വി.വകുപ്പ്‌

4. എല്‍ 4-36592/05 പൊ.വി.വ. തീയതി 03-06-2005

സംസ്ഥാനത്ത്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂള്‍ കെട്ടിടങ്ങളും കാമ്പസും വിഭ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുവാന്‍ പാടില്ല എന്ന്‌ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 5/4/2000-ലെ വിധി ന്യായത്തിന്റെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളില്‍ നിര്‍ദ്ദേശം  നല്കി വരുന്നുണ്ട്‌. 

ഇക്കാര്യം കര്‍ശനമായി പാലിക്കുന്നുവെന്ന്‌ ഉറപ്പുവരുത്താനായി  7.6.2002 ലെ സര്‍ക്കാര്‍ ഉത്തരവ്‌ നമ്പര്‍ 1503/02/പൊ.വി.വ ഉത്തരവ്‌ പ്രകാരം ചീഫ്‌  സെക്രട്ടറി തലത്തിലും

20.09.2002-ലെ എം.4/60194/ പൊ.വി.വ. ഉത്തരവ്‌ പ്രകാരം വിദ്യാഭ്യാസ ഡയറക്ടര്‍ തലത്തിലും ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ മേല്‍ സൂചന ഉത്തരവുകള്‍ ലംഘിച്ചുകൊണ്ട്‌ പല സ്‌കൂള്‍ കെട്ടിടങ്ങളും സ്കൂള്‍ കാമ്പസുകളും വിദ്യാഭ്യാസപ രമല്ലാത്ത  ആവശ്യങ്ങള്‍ക്ക്‌ അനുവദിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മേല്‍ നിര്‍ദ്ദേശം ഗയരവമായി പാലിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തേണ്ടതാണെന്ന്‌ സ്‌കുള്‍ അധികൃതരെ 24/12/2016 തീയതിലെ  നമ്പര്‍ M4/89762/2016/ ഡി.പി.ഐ. യുടെ  സര്‍ക്കുലര്‍ പ്രകാരം ഓര്‍മ്മിപ്പിക്കുന്നു. 





Popular Posts

Category