KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

E GRANTZ 3.0 > OEC EDUCATIONAL AID


OEC Pre-Matric Assistance (Government & Aided) 

WEBSITE

https://egrantz.kerala.gov.in

Login ചെയ്ത്  വരുന്ന Site ൽ ഇടതു വശത്ത് കാണുന്ന E-Grantz BC Dev. Dept എന്ന Menu വഴിയാണ്  OEC , OBC(H) SCHOLARSHIP കൾ അയക്കേണ്ടത്. അതിൽ കാണുന്ന താഴെ കാണുന്ന ഓരോ Menu വും ഉപയോഗിക്കുന്നത് താഴെ പറയുന്ന പ്രകാരം ആണ്.


1. Add New Student

E-Grants ൽ ഇതുവരേ ചേർക്കാത്ത കുട്ടികളെ ചേർക്കുന്നതിന് Add New Student Menu വഴി Student Name (as in aadhaar) , Aadhaar Number എന്നിവ നൽകി Validate Addhar Click ചെയ്ത് Details നൽകി ചേർക്കുക.




2. Student Admission From other School

E-Grants ൽ ചേർക്കുകയും TC വാങ്ങിച്ച് ഈ സ്ക്കൂളിലേക്ക് വരികയും ചെയ്ത കുട്ടികളെ ഈ ഓപ്ഷൻ വഴി Adhaar Number നൽകി Get Students Details Click ചെയ്ത് Details നൽകി ചേർക്കാവുന്നതാണ്.




3. Promote students

ഇതേ സ്ക്കൂളിൽ E-Grants ൽ ചേർക്കുകയും പഠനം തുടരുന്നതുമായ കുട്ടികളെ ഈ  ഓപ്ഷൻ വഴി അടുത്ത ക്ലാസിലേക്ക് Select Category  &  Select Class നൽകി Promote ചെയ്യുക.

Promote ചെയ്യുന്നതിന് മുമ്പ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1. സ്കൂളിൽ നിന്നും TC വാങ്ങിപ്പോയ വിദ്യാർഥികളെ ഒരു കാരണവശാലും പ്രൊമോട്ട് ചെയ്യാനോ സ്കോളർഷിപ്പ് അപ്ലൈ ചെയ്യാനോ പാടില്ല.

2. TC വാങ്ങിപ്പോയ കുട്ടികളെ ഒഴിവാക്കി മറ്റു വിദ്യാർഥികളെ മാത്രം പ്രൊമോട്ട് ചെയ്യുക

3. മറ്റു സ്കൂളിൽ നിന്നും TC നേടി വന്നു ചേർന്ന കുട്ടികളുണ്ടെങ്കിൽ Student admission from other school എന്ന ഓപ്ഷൻ മുഖേന അവരെ അഡ്മിറ്റ് ചെയ്യേണ്ടതാണ്.

4. TC വാങ്ങിപ്പോയ വിദ്യാർഥികളെ അവർ പുതുതായി ചേർന്ന സ്കൂളിൽ ഇ-ഗ്രാന്റ്സ് മുഖേന അഡ്മിറ്റ് ചെയ്യുന്നതാണ്. ഈ സ്കൂളിൽ നിന്നും ഒന്നും ചെയ്യേണ്ടതില്ല.

5. നിർദേശങ്ങൾക്കു വിരുദ്ധമായി തെറ്റായ രീതിയിൽ പ്രൊമോട്ട് ചെയ്ത് സ്കോളർഷിപ്പ് അപ്ലൈ ചെയ്യുന്നതു കാരണമുണ്ടാകുന്ന ബാധ്യതകൾ സ്കൂൾ മേധാവിയുടെ ഉത്തരവാദിത്തമായിരിക്കും.




4. Apply for Scholarship:വിദ്യാർത്ഥികളെ Add , Promote എല്ലാം കഴിഞ്ഞതിനു ശേഷം Apply for Scholarship  Menu വഴി സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.  




5. Forwarded Applications: ഈ മെനു വഴി സ്ഥാപനത്തിൽ നിന്ന് Scholarship ന് Forward ചെയ്ത കുട്ടികളുടെ വിവരങ്ങൾ കാണാം.




6. Registered Students(OBC): ഓരോ ക്ലാസിലും Register ചെയ്ത കുട്ടികളുടെ വിവരങ്ങൾ ഈ Menu വഴി കാണാവുന്നതാണ്.




7.Update Students Mark and Income:അപേക്ഷ സമർപ്പിച്ച കുട്ടികളുടെ Previous Year Percentage of Marks , Attendance , Income എന്നിവ ഈ മെനുവഴി അപ്ഡേറ്റ് ചെയ്യാവുന്നതാണ്.















Popular Posts

Category