KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

INVALID UID & AADHAR PHOTO UPLOADING




സ്കൂളുകൾ 'സമ്പൂർണ'യിൽ ലോഗിൻ ചെയ്ത് UID Analysis ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന വിവരം അതത് ദിവസം വരെ ഉൾ പ്പെടുത്തിയ ഡാറ്റയാണ് (Present Strength as on Today) എന്നാൽ 'Sixth Working Day Strength for Staff Fixation/SAMANWAYA' ലിങ്കിൽ പ്രതിഫലിക്കുന്ന യു.ഐ.ഡി ഉളള കുട്ടികളുടെ എണ്ണം മാത്രമാണ് തസ്തിക നിർണയത്തിന് കണക്കാക്കുന്നത്.

ആറാം പ്രവൃത്തിദിനത്തിനു ശേഷം 'സമ്പൂർണ' യിൽ ഉൾപ്പെടുത്തുന്ന യു.ഐ.ഡി. വിവരം 'Sixth Working Day Strength for Staff Fixation/SAMANWAYA' പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച ശേഷം ഉൾപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ യു.ഐ.ഡി. വിവരം സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യുന്നതിന് സ്‌കൂളുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


SAMPOORNA >>>  DASHBOARD >> UID ANALYSIS >>




INVALID UID VERIFICATION


 സമ്പൂർണയിലെ ആറാം പ്രവൃത്തിദിന കണക്കിൽ ഇൻവാലിഡ് യു.ഐ.ഡി. ആയിരുന്ന കുട്ടികളുടെ ആധാറിൻ്റെ വ്യക്തതയുളള ഫോട്ടോ അപ് ലോഡ് ചെയ്യാൻ  ജൂൺ 8 വരെ അവസരം നൽകിയിരുന്നു. പിന്നീട്  ഈ സൗകര്യം 20.06.2026 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. അതിനാൽ ജൂൺ 8 വരെ അപ് ലോഡ്  ചെയ്യാത്ത ഇൻവാലിഡ് യു.ഐ.ഡി ഉള്ള കുട്ടികളുടെ ആധാറിന്റെ വ്യക്തതയുള്ള ഫോട്ടോ ജൂൺ 20 വരെ അപ് ലോഡ്  ചെയ്യാവുന്നതാണ്.


 ഇപ്രകാരം അപ് ലോഡ് ചെയ്യുന്ന ഇൻവാലിഡ് യു.ഐ.ഡി.കൾ 'Sixth Working Day Strength for Staff Fixation/SAMANWAYA' (Present Strength as on Today ഭാഗത്തല്ല) വാലിഡ് ആയി വരുന്നുണ്ടോ എന്ന് ജൂൺ 21 ന് സ്കൂളുകൾ പരിശോധിക്കേണ്ടതാണ്.



INVALID UID -PHOTO UPLOADING HELP








VERIFICATION

ആധാർ അപ് ലോഡ് ചെയ്തിട്ടും യു.ഐ.ഡി. വാലിഡ് ആകാത്ത കേസുകൾ നേരിട്ട് പരിശോധിക്കുന്നതിനായി ജൂൺ 22, 23 തീയതികളിൽ ജില്ലകളിൽ ഡി.ഡി.ഇ. തലത്തിൽ കൈറ്റ് കോ-ഓർഡിനേറ്റർമാർ ഉൾപ്പെടുന്ന ടീം പരിശോധന നടത്തി തീരുമാനമെടുക്കുന്നതിന് ക്രമീകരണം ഒരുക്കേണ്ടതാണ്.

ജില്ലാതലത്തിൽ പരിഹരിക്കാത്ത ഇൻവാലിഡ് യു.ഐ.ഡി. കേസുകൾ (ജൂൺ 20 ന് മുൻപ് അപ് ലോഡ്  ചെയ്തത്)  ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥനത്തിൽ (പ്രഥമാധ്യപകരുടെ കത്ത്, ആധാർ, ബർത്ത് സർട്ടിഫിക്കറ്റ്, അഡ്മിഷൻ രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്) ജൂൺ 24, 25 തീയതികളിൽ കൈറ്റ് സ്റ്റേറ്റ് ഓഫീസിൽ വെരിഫിക്കേഷൻ നടത്തുന്നതാണ്.


EID TO UID

ആറാം പ്രവൃത്തി ദിനത്തിൽ റോളിൽ ഉൾപ്പെട്ടതും എന്നാൽ യു.ഐ.ഡി.യ്ക്ക് അപേക്ഷിച്ചിട്ട് ലഭിക്കാതിരിക്കുകയും ഇ.ഐ.ഡി നമ്പർ മാത്രം ലഭ്യമായിട്ടുള്ളതുമായ കുട്ടികൾക്ക്  സർക്കാർ ഉത്തരവ് അനുസരിച്ച് പിന്നീട് (14.07.2026 വരെ) യു.ഐ.ഡി. സമ്പൂർണയിൽ അപ് ലോഡ്  ചെയ്യാം. സ്‌കൂളുകൾ ഇത് വാലിഡ് ആണോ എന്ന് 'Sixth Working Day Strength for Staff Fixation/SAMANWAYA'  പരിശോധിക്കേണ്ടതാണ്. ഇപ്രകാരം വാലിഡ് ആയ യു.ഐ.ഡി.കൾ ആറാം പ്രവൃത്തിദിന കണക്കിലേയ്ക്ക് പരിഗണിക്കുന്നതാണ്.


സ്കൂളുകളിലെ തസ്തിക നിർണയം വളരെ പ്രധാനപ്പെട്ട പ്രവർത്തനമായതിനാലും ഈ വർഷം സമയബന്ധിതമായി അത്  പൂർത്തിയാക്കുന്നതിന് സർക്കാർ പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചതിനാലും എല്ലാ പ്രഥമാധ്യാപകരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതും കൈറ്റിൻ്റെ ജില്ലാ ടീം അതിനാവശ്യമായ  സാങ്കേതിക സഹായങ്ങൾ കൃത്യമായി ക്രമീകരിക്കേണ്ടതുമാണ്.






Popular Posts

Category