MEDISEP-ൽ ജീവനക്കാരനെയും കുടുംബാംഗങ്ങളെയും ചേർക്കുന്നതിനുള്ള നടപടികൾ:
പുതിയ ജീവനക്കാരനെ MEDISEP-ൽ ചേർക്കാൻ DDO ജീവനക്കാരന്റെ എല്ലാ വിവരങ്ങളും SPARK-ൽ പൂർണ്ണമായി അപ്ഡേറ്റ് ചെയ്യണം.
Medisep Registration Form Click here to Download :
Step 1. Medisep ID Create
വെബ്സൈറ്റ് (https://medisep.kerala.gov.in) സന്ദർശിക്കുക.
Login ടാബിൽ നിന്നും Department എന്നത് തിരഞ്ഞെടുക്കുക.
10 അക്ക DDO Code, DDO-യുടെ Mobile Number, സ്ക്രീനിൽ കാണുന്ന Captcha എന്നിവ നൽകി LOGIN ബട്ടൺ ക്ലിക്ക് ചെയ്യുക.
Add New ഇതിൽEmlpoyee ക്ലിക്ക് ചെയ്തു ജീവനക്കാരന്റെ PEN ഡേറ്റ് ഓഫ് ബർത്ത് എന്നിവ നൽകി SPARK ൽ നിന്ന് വിവരങ്ങൾ മെഡിസപ്പ് വെബ്സൈറ്റിലേക്ക് ആഡ് ചെയ്യാവുന്നതാണ്.
View Employees ടാബ് ക്ലിക്ക് ചെയ്യുക.
View Employees പേജിൽ Office തിരഞ്ഞെടുത്ത ശേഷം, ആശ്രിതരുടെ (dependents) വിവരങ്ങൾ തിരുത്തേണ്ട ജീവനക്കാരന്റെ PEN നമ്പർ നൽകുക.
തുടർന്ന് Search ബട്ടൺ ക്ലിക്ക് ചെയ്യുക.
ജീവനക്കാരന്റെ വിവരങ്ങൾ ഒരു വരിയായി (row) കാണാം.
ഈ വരിയുടെ ഏറ്റവും വലതുവശത്തുള്ള View / Update ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ജീവനക്കാരന്റെ General info, Dependants, Payment വിവരങ്ങൾ അവിടെ കാണാം.
താഴെയുള്ള Edit ബട്ടൺ ക്ലിക്ക് ചെയ്യുക.
ജീവനക്കാരന്റെ Profile Verification / Updation പേജ് കാണാം.
പേജിന്റെ താഴെയുള്ള Proceed ബട്ടൺ ക്ലിക്ക് ചെയ്യുക.
ജീവനക്കാരന്റെ Add / Edit Dependant പേജ് തുറക്കും.
ഈ പേജിന്റെ മുകളിലുള്ള Add New Dependant ബട്ടൺ ക്ലിക്ക് ചെയ്യുക.
Add / Edit Dependant പേജിൽ പുതിയ ആശ്രിതന്റെ വിവരങ്ങൾ രേഖപ്പെടുത്തുക.
പേജിന്റെ താഴെയുള്ള Save ബട്ടൺ ക്ലിക്ക് ചെയ്യുക.
“Saved Successfully” എന്ന സന്ദേശം (message box) സ്ക്രീനിൽ കാണിക്കും.
സന്ദേശത്തിന് താഴെയുള്ള OK ബട്ടൺ ക്ലിക്ക് ചെയ്യുക.
പുതുതായി ചേർത്ത ആശ്രിതന്റെ വിവരങ്ങൾ ഇപ്പോൾ ഒരു വരിയായി കാണാം.
പുതുതായി ചേർത്ത വിവരങ്ങൾ വെരിഫൈ ചെയ്യുന്നതിനായി Add / Edit Dependant പേജിന്റെ മുകളിലുള്ള Verify ബട്ടൺ ക്ലിക്ക് ചെയ്യുക.
ജീവനക്കാരന്റെയും ആശ്രിതരുടെയും നിലവിലെ വിവരങ്ങൾ (Current Status) കാണാം.
Remarks രേഖപ്പെടുത്തിയ ശേഷം താഴെയുള്ള Accept ബട്ടൺ ക്ലിക്ക് ചെയ്യുക.
“Are you sure?” എന്ന സന്ദേശം കാണിക്കും.
അതിൽ OK ബട്ടൺ ക്ലിക്ക് ചെയ്യുക.
വീണ്ടും “Succesfully Verified” എന്നൊരു സന്ദേശം കൂടി കാണിക്കും.
അതിലും OK ബട്ടൺ ക്ലിക്ക് ചെയ്യുക.
Step 2. SPARK Medisep ID Verification
Spark Login:-
Administration - MEDISEP - Update MEDISEP ID in SPARK
പെൻഷനായ ജീവനക്കാരന് medisep -ൽ എന്തൊക്കൊ മാറ്റങ്ങൾ വരുത്തണം
DDO ലോഗിൻ വഴി വിരമിച്ച / വിരമിക്കാനിരിക്കുന്ന ജീവനക്കാർ വർഷം തിരഞ്ഞെടുക്കുക
മാസം തിരഞ്ഞെടുക്കുക
'View' എന്നതിൽ ക്ലിക്ക് ചെയ്യുക
ജീവനക്കാരുടെ വിവരങ്ങൾ പട്ടികയായി കാണാം
'Block' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു സന്ദേശം പ്രത്യക്ഷപ്പെടും 'Are you sure?' (ഉറപ്പാണോ?)'OK' എന്നതിൽ ക്ലിക്ക് ചെയ്യുക
ജീവനക്കാരന്റെ സ്റ്റാറ്റസ് 'Retired' (വിരമിച്ചത്) എന്നാകും
കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ, 'Search Text' ബോക്സിൽ ജീവനക്കാരന്റെ പേര് നൽകുക
ജീവനക്കാരന്റെ വിവരങ്ങൾ പട്ടികയായി കാണാം 'Block' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ ജീവനക്കാർ പെൻഷൻ മാറുന്ന ട്രഷറികളിൽ സമർപ്പിക്കുന്ന പെൻഷൻ അപേക്ഷയിൽ സർവീസ് കാലയളവിൽ ഉണ്ടായിരുന്ന Medisep ID, PEN എന്നിവ രേഖപ്പെടുത്തേണ്ടതാണ്. ട്രഷറി ഓഫീസർ ആയത് പരിശോധിച്ച് പെൻഷനറുടെ എംപ്ലോയീ പ്രൊഫൈലിൽ നിന്നും medisep id പെൻഷനർ പ്രൊഫൈലിലേക്ക് മാറ്റി വീണ്ടും verify ചെയ്യുന്നതാണ്.
റീഇംബേഴ്സ്മെന്റ് (Reimbursement)
മെഡിസെപ് (MEDISEP) ഇൻഷുറൻസ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത (Non-Empanelled) ആശുപത്രികളിലെ ചികിത്സയ്ക്ക് തുക റീഇംബേഴ്സ്മെന്റ് (Reimbursement) വഴി തിരികെ ലഭിക്കാൻ നിർദ്ദിഷ്ട നിബന്ധനകൾ ഉണ്ട്.
തുക ലഭിക്കാനുള്ള പ്രധാന നിബന്ധനകൾ
അടിയന്തര സാഹചര്യങ്ങളിൽ (Emergency) മാത്രമാണ് എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്ക് തുക റീഇംബേഴ്സ് ചെയ്യാറുള്ളത്.
* അംഗീകൃത അടിയന്തര സാഹചര്യങ്ങൾ (13 അടിയന്തര കേസുകൾ):
* വാഹനാപകടങ്ങൾ
* ഹൃദയാഘാതം (Cardiac Arrest)
* പക്ഷാഘാതം (Stroke)
* വീഴ്ച മൂലമുള്ള ഗുരുതര പരിക്കുകൾ
* ആക്രമണങ്ങൾ/അപകടങ്ങൾ മൂലമുള്ള പരിക്കുകൾ
* അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങുന്നത്
* തൂങ്ങൽ മൂലമുള്ള അപകടങ്ങൾ
* വൈദ്യുതാഘാതം ഏൽക്കുന്നത്
* സൂര്യാഘാതം
* പൊള്ളൽ
* അബദ്ധത്തിൽ വിഷബാധയേൽക്കുന്നത്
* പാമ്പുകടി / ജീവികളുടെ കടി
* മറ്റ് ജീവൻരക്ഷാ അടിയന്തര സാഹചര്യങ്ങൾ
ഓൺലൈനായി അപേക്ഷിക്കേണ്ട വിധം (Step-by-Step)
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് 30 ദിവസത്തിനകം മെഡിസെപ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
1. MEDISEP പോർട്ടൽ തുറക്കുക
ആദ്യ പടി
medisep.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.
2. ലോഗിൻ ചെയ്യുക
ഉപയോക്തൃ വിവരങ്ങൾ നൽകുക
'Beneficiary' ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ MEDISEP ID (യൂസർനെയിം ആയി) കൂടാതെ PEN / PPO നമ്പർ (പാസ്വേഡ് ആയി) നൽകി ലോഗിൻ ചെയ്യുക.
3. റീഇംബേഴ്സ്മെന്റ് പേജിലേക്ക് പോകുക
ക്ലയിം ആരംഭിക്കുക
ഡാഷ്ബോർഡിലെ താഴെയുള്ള Reimbursements എന്ന വിഭാഗത്തിൽ പോയി Claim Submission -> Submit New Claim എന്നത് ക്ലിക്ക് ചെയ്യുക.
4. വിവരങ്ങൾ പൂരിപ്പിച്ച് രേഖകൾ അപ്ലോഡ് ചെയ്യുക
രേഖകൾ ചേർക്കുക
ചികിത്സ ലഭിച്ചയാളുടെ പേര്, ആശുപത്രിയുടെ പേര്, തീയതികൾ, അടിയന്തര സാഹചര്യത്തിന്റെ കാരണം എന്നിവ കൃത്യമായി നൽകുക. അതിനുശേഷം Discharge Summary (ഡിസ്ചാർജ് സർട്ടിഫിക്കറ്റ്) വ്യക്തമായി അപ്ലോഡ് ചെയ്യുക.
5. അപേക്ഷ സമർപ്പിക്കുക
അന്തിമ സമർപ്പണം
വിവരങ്ങൾ പരിശോധിച്ച് അപേക്ഷ സബ്മിറ്റ് (Submit) ചെയ്യുക.
തുടർന്നുള്ള നടപടികൾ
* അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ, ഏതൊക്കെ രേഖകളുടെ അസൽ (Original Documents) എവിടേക്ക് തപാലിൽ അയച്ചു കൊടുക്കണം എന്ന വിവരം നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിലിൽ ലഭിക്കും.
* സാധാരണയായി അസൽ ബിില്ലുകൾ (Original Medical Bills), ഡിസ്ചാർജ് സമ്മറി, അടിയന്തര ചികിത്സയായിരുന്നെന്ന് കാണിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടി വരും.
* പരിശോധനകൾ പൂർത്തിയാക്കി ക്ലയിം തുക ഇൻഷുറൻസ് കമ്പനി (ഓറിയന്റൽ ഇൻഷുറൻസ്) നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു തരും.