കാനറാ ബാങ്ക് സി എസ് എസ് പോർട്ടൽ ആക്സസ് ചെയ്യുന്നതിന് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
https://gbiz.canarabank.in/CSSWebPortal/AdminModule/AdminLogin.aspx
1.LOGIN
പോർട്ടലിലേക്ക് ലോഗിൻ ചെയ്യുന്നതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും യൂസർ ക്രിയേഷൻ നടത്തുന്നതിനായി ഫോം (click here to download) പൂരിപ്പിച്ച് നല്കണം. അതിൽ നിങ്ങളുടെ യൂസർ നെയിം ആയി നിങ്ങളുടെ പേഴ്സണൽ മെയിൽ ഐഡിയും ഫോൺ നമ്പറും മറ്റു വിവരങ്ങളും കൃത്യമായി നല്കണം. maker,checker എന്നിവർക്ക് രണ്ട് ഫോമിൽ തന്നെ വിവരങ്ങൾ പൂരിപ്പിച്ചു നൽകണം.
2.FORGOT PASSWORD
പോർട്ടലിലേക്ക് ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ യൂസർ നെയിം ആയി നിങ്ങളുടെ പേഴ്സണൽ മെയിൽ ഐഡിയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും യൂസർ ക്രിയേഷൻ നടത്തിയപ്പോൾ മൊബൈൽ / മെയിലിൽ ലഭിച്ച പാസ്‌വേഡും ക്യാപ്ച്ചയും നൽകി ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക.എന്തെങ്കിലും തടസ്സം നേരിട്ടാൽ പാസ്സ്‌വേർഡ് റീ സെറ്റ് ക്ലിക്ക് ചെയ്യുക
തുടർന്ന് വരുന്ന പേജിൽ
യൂസർ നെയിം ,ജനന തീയതി ,ക്യാപ്ച്ച നൽകി സുബ്മിറ്റ് ക്ലിക്ക് ചെയ്യുക നൽകിയ വിവരങ്ങൾ ശരിയാണെങ്കിൽ മെയിൽ ഐഡിയിൽ പാസ്സ്‌വേർഡ് ലഭിക്കും