KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

UNIFORM (KAITHARI) INDENTING 2024-25


കൈത്തറി യൂണിഫോം 2024-25 ഓൺലൈനായി ഇൻഡന്റ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിപ്പിച്ചു. കൈത്തറി സ്കൂൾ യൂണിഫോം നൽകുന്ന കുട്ടികളുടെ എണ്ണം (ആൺ, പെൺ  തിരിച്ച് ) കളർ കോഡ് , തുണിയുടെ അളവ് (മീറ്ററിൽ ) തുടങ്ങിയ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന് ലഭ്യമാക്കേണ്ടതുണ്ട്. 

വിദ്യാലയങ്ങൾ കുട്ടികളുടെ എണ്ണം, ആൺ പെൺ വിവരങ്ങൾ സമ്പൂർണയിൽ കൃത്യതപ്പെടുത്തി വച്ചാൽ മതിയാകും.

കളർ കോഡ് മാറ്റാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ മാത്രം കളർ കോഡ് രേഖാമൂലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കുക.




2024- 2025 സ്കൂൾ വർഷത്തെ  യൂണിഫോം കളർ കോഡ്



സമ്പൂർണ്ണ സോഫ്റ്റ്‌വെയർ വഴി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് 8.12.2023 മുതൽ 16.12.2023  വരെ ഇൻഡൻഡ് സമർപ്പിക്കുന്നതാണ്. 

സ്കൂൾ ലോഗിനിൽ അല്ല യൂണിഫോം ഇന്റൻഡ് ചെയ്യേണ്ടത്.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ലോഗിനിൽ നിന്നാണ്. കൈത്തറി യൂണിഫോം  ഇന്റന്റ് ചെയ്യാനുള്ള സൈറ്റ്.


Click here to login


KITE> SERVICES>UNIFORM DISTRIBUTION 2024-25 





കൈത്തറി യൂണിഫോം പദ്ധതിക്ക് അർഹതയുള്ള സ്കൂളുകളെ കുറിച്ച് കൂടുതലറിയാൻ സർക്കുലർ വായിക്കുക.





Popular Posts

Category