KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Removal and Extract in sampoorna

 സമ്പൂർണ്ണ സോഫ്റ്റ്‌വെയറിൽ കുട്ടികളെ നീക്കം ചെയ്യുന്നതിനും പത്താം തരത്തിലെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് സ്കൂൾ വിട്ടു പോകുന്ന കുട്ടികളുടെ അഡ്മിഷൻ റജിസ്റ്ററിന്റെ പകർപ്പ് എടുക്കുന്നതിനും സൗകര്യമുണ്ട്.

ഇതിനായി class and divisions എന്ന മെനുവിൽ നിന്നും നീക്കം ചെയ്യേണ്ട കുട്ടിയുടെ ക്ലാസ്, ഡിവിഷൻ, പേര് എന്ന ക്രമത്തിൽ കുട്ടിയുടെ പൂർണ്ണ വിവരങ്ങൾ നൽകുന്ന പേജിൽ എത്തുക.

ഈ പേജിന്റെ മുകളിലായി More എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ  remove student എന്ന ലിങ്ക് കാണാം.




ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ കുട്ടിയെ നീക്കം ചെയ്യുന്ന തീയതി നീക്കം ചെയ്യുന്നതിന്റെ കാരണം എന്നിവ നൽകുക. തുടർന്ന് remove student എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.തുടർന്ന് ലഭിക്കുന്ന പേജിന്റെ വലതുവശത്ത് മുകളിലായി generate extract, conduct certificate എന്നീ ലിങ്കുകൾ കാണാവുന്നതാണ്.




സമ്പൂർണ്ണയിലെ ഡാഷ് ബോർഡിൽ Admission Extract എന്ന ലിങ്കിൽ നിന്നും download ചെയ്യാം.





Admission extract എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Admission number നൽകി അനുയോജ്യമായ പ്രിന്റ്ഓപ്ഷൻ സെലക്ട് ചെയ്ത്  Generate ബട്ടൺ ക്ലിക്ക് ചെയ്യുക. ഇവിടെ PDF പ്രിൻറ് എടുക്കാവുന്നതാണ്.












**************************

Popular Posts

Category