KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

sixth working day report-ആറാം പ്രവൃത്തി ദിന റിപ്പോർട്ട് തയ്യാറാക്കാം



സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺഎയ്‌ഡഡ് സ്കൂളുകളിലെ 2026-27 അധ്യയന വർഷത്തെ ആറാം പ്രവർത്തി ദിനം അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ വിവരങ്ങൾ മുൻ വർഷത്തെ പോലെ തന്നെ ഈ വർഷവും സമ്പൂർണ വെബ് പോർട്ടൽ മുഖേന ഓൺലൈൻ ആയി ശേഖരിക്കുകയാണ്. 2026-27 അധ്യയന വർഷത്തിൽ 01.06.2026 നു സ്‌കൂൾ തുറന്നതിനാൽ 08.06.2026 ആണ് ആറാം പ്രവർത്തി ദിനം വരുന്നത്.

പ്രസ്തുത സാഹചര്യത്തിൽ ആറാം പ്രവർത്തി ദിനത്തിലെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രഥമാധ്യാപകർക്കും നൽകുന്നു:

1. 2026 ജൂൺ  8 - വൈകുന്നേരം 5 മണി വരെ മാത്രമായിരിക്കും വിദ്യാലയങ്ങളിൽ നിന്നും സമ്പൂർണയിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുന്നത്. 2026 ജൂൺ 8 നു വൈകുന്നേരം 5 മണിക്ക് തന്നെ സമ്പൂർണ ഫ്രീസ് ആകുന്നതിനാൽ ആയതിനു ശേഷം ഉൾപ്പെടുത്തുന്ന കുട്ടികളെ ഒന്നും തന്നെ തസ്തിക നിർണയത്തിന് പരിഗണിക്കുന്നതല്ല.

2 സമ്പൂർണയിൽ രേഖപ്പെടുത്തുന്ന ആറാം പ്രവർത്തി ദിവസത്തെ കണക്കുകളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി സമ്പൂർണയിൽ നിന്നും ലഭിക്കുന്ന ആറാം പ്രവർത്തി ദിന റിപ്പോർട്ട് പ്രഥമാധ്യാപകൻ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും വിദ്യാഭ്യാസ ഓഫീസർ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്കും ഉപഡയറക്ടർമാർ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റിലെ സ്റ്റാറ്റിസ്റ്റിക്‌ക്‌സ് വിഭാഗത്തിലേക്കും നൽകേണ്ടതാണ്.

3. ലോവർ പ്രൈമറി തലത്തിൽ അധികഭാഷ (അറബിക്) പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും മറ്റ് ക്ലാസ്സുകളിൽ പാർട്ട് ഒന്ന്, രണ്ട് മലയാളം, അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട, ഗുജറാത്തി എന്നിവ പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും പഠിക്കുന്ന ഭാഷ  സംബന്ധിച്ച വിവരം കൃത്യതയോടെ രേഖപ്പെടുത്തേണ്ടതാണ്. ഇതിനായി കുട്ടികൾ ഏത് ഭാഷ പഠിക്കുന്നു എന്ന വിവരം രക്ഷിതാക്കളിൽ നിന്നും രേഖാമൂലം വാങ്ങി പ്രഥമാധ്യാപകൻ സൂക്ഷിക്കേണ്ടതാണ്. ആറാം പ്രവർത്തി ദിനം കഴിഞ്ഞുള്ള മാറ്റങ്ങൾ പരിഗണിക്കപ്പെടുന്നതല്ല. തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരങ്ങൾ നൽകിയത് മൂലം ഡിവിഷൻ/തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം വന്നാൽ ആയതിൻറെ പൂർണ്ണ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകന് മാത്രമായിരിക്കും. മേൽപ്രകാരമുള്ള പിഴവുകൾ വരുത്തുന്ന പ്രഥമാധ്യാപകർക്ക് എതിരെ ചട്ട പ്രകാരമുള്ള അച്ചടക്ക നടപടികളും സ്വീകരിക്കുന്നതാണ്.

സമ്പൂർണയിൽ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ അഡിഷണൽ ലാംഗ്വേജ് അറബിക്കിന് പുറമെ 29.09.2012 ലെ സ.ഉ.(കൈ)307/2012/പൊ.വി.വ പ്രകാരം സംസ്കൃതം കൂടി അനുവദിച്ചിട്ടുണ്ട് . വർഷങ്ങളായി കൊങ്കിണി, ഉറുദു എന്നിവ കൂടി എൽ . പി തലത്തിൽ പഠിച്ചുവരുന്നതും മുൻ വർഷങ്ങളിൽ ഈ ഓപ്ഷൻ ഉപയോഗിച്ചതുമായ വിദ്യാലയങ്ങളിൽ മാത്രമേ ഈ ഭാഷകൾ അഡിഷണൽ ലാംഗ്വേജ് ആയി സെലക്റ്റ് ചെയ്യാവു എന്ന് അറിയിക്കുന്നു.

4. കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ സമ്പൂർണയിൽ രേഖപ്പെടുത്തു മ്പോൾ മീഡിയം,ഭാഷ ,  വിഭാഗം എന്നിവ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളും കൃത്യതയോടെ രേഖപ്പെടുത്തേണ്ടതാണ്. തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരങ്ങൾ പിന്നീട് തിരുത്തുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.


5. സമ്പൂർണയിൽ ആറാം പ്രവർത്തി ദിനത്തിലെ കുട്ടികളുടെ വിവരങ്ങളാണ് തസ്തിക നിർണയത്തിന് പരിഗണിക്കപ്പെടുന്നത് എന്നതിനാൽ എല്ലാ വിവരങ്ങളും ആറാം പ്രവർത്തി ദിനത്തിന് മുൻപ് തന്നെ സമ്പൂർണയിൽ യാതൊരുവിധ അപാകതകളും കൂടാതെ വളരെ കൃത്യതയോടെ  രേഖപ്പെടുത്തലുകൾ വരുത്തേണ്ടതാണ്. 


6. ആറാം അധ്യയന ദിവസം റോളിൽ ഉള്ള UID ലഭ്യമായ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തിക നിർണയം നടത്തുന്നത്. ആയതിനാൽ റോളിൽ ഉള്ള എല്ലാ കുട്ടികൾക്കും UID യഥാസമയം ലഭ്യമാകുന്നതിനു പ്രഥമാധ്യാപകൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. UID ഇല്ലാത്തതിൻ്റെ പേരിൽ ഒരു കുട്ടിക്കും അവർക്ക് അവകാശപ്പെട്ട സ്‌കൂൾ പ്രവേശനമോ അർഹതപ്പെട്ട ആനുകൂല്യങ്ങളോ (സ്കോളർഷിപ്പ്, യൂണിഫോം, ഉച്ച ഭക്ഷണം, സാമ്പത്തികമോ അല്ലാത്തതോ ആയ മറ്റ് ആനുകൂല്യങ്ങൾ മുതലായവ) നിഷേധിക്കരുത്.


7. ഏതെങ്കിലും കുട്ടിയുടെ UID ഇൻവാലിഡ് ആണെങ്കിൽ സൂചന (1), (2) സർക്കുലർ പ്രകാരം നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ച് UID വാലിഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ആറാം പ്രവർത്തി ദിനത്തിന് മുൻപ് എല്ലാ പ്രഥമാധ്യാപകരും സ്വീകരിക്കേണ്ടതാണ്. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ കൈറ്റ് മാസ്റ്റർ ട്രെയിനർമാർ നൽകേണ്ടതാണ്. 2026 ജൂൺ 8 -വൈകുന്നേരം 5 മണിക്ക് മുൻപ് തന്നെ ഇത്തരത്തിൽ ഇൻവാലിഡ് UID ഉള്ള പരമാവധി കുട്ടികളുടെയും UID വാലിഡേറ്റ് ആക്കാൻ പ്രഥമാധ്യാപകൻ നടപടി സ്വീകരിക്കേണ്ടതാണ്.


8. (T.C) വിദ്യാർത്ഥികളുടെ വിടുതൽ സർട്ടിഫിക്കറ്റ് രക്ഷാകർത്തവ് ആവശ്യപ്പെടുന്ന മുറയ്ക്ക്, ഉടൻ തന്നെ ആയത് നൽകേണ്ടതും UID ഉൾപ്പെടെയുള്ള വിവരങ്ങൾ പുതിയ സ്‌കൂളിലേക്ക് ഉടൻ തന്നെ മാറ്റി നൽകേണ്ടതാണെന്നും നിരവധി നിർദ്ദേശങ്ങൾ മുൻപ് പ്രഥമാധ്യാപകർക്ക് നൽകിയിട്ടുള്ളതാണ്. ഈ നിർദ്ദേശം പാലിക്കാത്ത പ്രഥമാധ്യാപകർക്ക് എതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ ഓഫീസർമാർ ആവശ്യമായ ശുപാർശ നൽകേണ്ടതാണ്. ഇത്തരത്തിൽ ഏതെങ്കിലും കുട്ടിയുടെ UID പുതിയ സ്കൂ‌ളിൽ എത്തിയില്ലെങ്കിൽ രക്ഷാകർത്താവിന്റെ രേഖാമൂലം ഉള്ള  അപേക്ഷയും പ്രഥമാധ്യാപകൻ്റെ അപേക്ഷയും ഉണ്ടെങ്കിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്ക് UID ട്രാൻസ്ഫർ ചെയ്ത് നൽകാവുന്നതാണ്. ആയതിനോടൊപ്പം UID യഥാസമയം ട്രാൻസ്ഫർ നൽകാത്ത പ്രഥമാധ്യാപകർ ക്കെതിരെ ആവശമായ അച്ചടക്ക നടപടികളും സ്വീകരിക്കേണ്ടതാണ്. ഇത്തരത്തിൽ വിദ്യാഭ്യാസ ഓഫീസർമാർ UID ട്രാൻസ്ഫർ ചെയ്യുന്നതിന്റെ രേഖകൾ വിദ്യാഭ്യാസ ഓഫീസിൽ ഫയൽ സൂക്ഷിക്കേണ്ടതും വിദ്യാഭ്യാസ ഉപഡയറക്ടർമാർ ഈ വിഷയത്തിൽ ആവശ്യമായ പരിശോധനകൾ നടത്തേണ്ടതുമാണ്.


9. ആറാം പ്രവർത്തി ദിനത്തിന് ശേഷം ഉടൻ തന്നെ UID അനാലിസിസ് നടത്തി ഏതെങ്കിലും അൺഎയ്‌ഡഡ് സ്‌കൂളിൽ പഠിക്കുന്ന കുട്ടിയുടെ വിവരങ്ങൾ ഗവ/എയ്‌ഡഡ് സ്കൂളിലെ കുട്ടികളുടെ വിവരവുമായി ഒരേ പോലെ കാണപ്പെടുന്നുണ്ടോ എന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പരിശോധിക്കേണ്ടതാണ്.


10. ആറാം പ്രവർത്തി ദിനത്തിന് ശേഷം സർക്കാർ / എയ്‌ഡഡ് സ്കൂ‌ളിൽ നിന്നും ട്രാൻസ്ഫർ ചെയ്യുന്ന കുട്ടികളെ സംബന്ധിച്ച് ഇൻസ്പെക്ഷൻ വേളയിൽ വിദ്യാഭ്യാസ ഓഫീസർമാർ കൃത്യമായ പരിശോധനകൾ നടത്തേണ്ടതാണ്. ആറാം പ്രവർത്തി ദിനത്തിന് ശേഷം വിടുതൽ നൽകുന്ന കുട്ടികൾ ഈ വർഷം അഡ്മിഷൻ എടുത്ത കുട്ടികളാണോ എന്നതിലും ആറാം പ്രവർത്തി ദിനത്തിന് മുൻപ് ഒരു സ്കൂളിൽ നിന്ന് മറ്റൊരു സ്‌കൂളിലേക്ക് TC മാറ്റുകയും ആറാം പ്രവർത്തി ദിനത്തിന് ശേഷം ആദ്യം കുട്ടി ഉണ്ടായിരുന്ന സ്‌കൂളിലേക്ക് തിരികെ TC നൽകുകയും ചെയ്ത ഏതെങ്കിലും കേസുകൾ ഉണ്ടോ എന്നും ആറാം പ്രവർത്തി ദിനത്തിന് ശേഷം വിടുതൽ നൽകുന്ന കുട്ടികൾ മറ്റ് സ്‌കൂളുകളിൽ അഡ്മിറ്റ് ആകുന്നുണ്ടോ എന്നും സ്കൂൾ പരിശോധന വേളയിൽ വിദ്യാഭ്യാസ ഓഫീസർ മാർ കൃത്യമായി പരിശോധിക്കേണ്ടതും അധിക ഡിവിഷൻ ഉണ്ടാക്കുന്നതിനോ/ ഡിവിഷൻ നിലനിർത്തുന്നതിനോ ഇത്തരത്തിൽ കുട്ടികളുടെ UID ഉപയോഗിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.  


11. സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികളുടെ ആറാം പ്രവർത്തിദിനം അടിസ്ഥനമാക്കിയുള്ള എണ്ണം പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ്‌സ് വിഭാഗം വിശകലനം ചെയ്ത് ആ ദിവസം തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തിന് സമർപ്പിക്കേണ്ടതാണ്.


12. പുതിയ അധ്യയന വർഷത്തിൽ ആറാം പ്രവർത്തിദിനത്തിന്റെ പ്രത്യേക പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് മുകളിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായും പാലിക്കേണ്ടതാണ്.


13. ആറാം പ്രവർത്തി ദിനം അടിസ്ഥനപ്പെടുത്തി ശേഖരിക്കുന്ന കുട്ടികളുടെ കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അറിവോ അംഗീകാരമോ ഇല്ലാതെ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും മറ്റ് ഏജൻസികൾക്ക് കൈമാറരുത്.





സമ്പൂർണ യൂസർ ഐഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. 

sixth working day  സെലക്ട് ചെയ്യുക.





school  proforma 1 പരിശോധിക്കുക.തിരുത്തൽ ഉണ്ടെങ്കിൽ മാത്രം മാറ്റം വരുത്തുക.






Proforma II ൽ ക്ലിക്ക് ചെയ്താൽ കുട്ടികളുടെ എണ്ണം സംബന്ധിച്ച് 2026-27 അധ്യായന വർഷത്തെ Strength വിവിധ പട്ടികകളായി കാണാൻ സാധിക്കും.


1. Total Strength (SC, ST, OBC, Other Minority, OBC, APL, BPL)


2. Medium തിരിച്ച് (Malayalam, English, Tamil, Kannada)


3. ഭാഷാ കണക്ക് (Sanskrit, Arabic, Urdu) (for 5 to 10 Classes)


4. Additional Language (for LP Section only)


ഓരോ പട്ടികയും ചെക്ക് ചെയ്ത് ഉറപ്പു വരുത്തുക. എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അതാത് കുട്ടികളുടെ വിവരങ്ങള്‍ ഒത്തുനോക്കി ശരിയാക്കുക.



സമ്പൂർണയിൽ കുട്ടിയുടെ വിവരങ്ങളിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടും Sixth Working Day ലിങ്കിൽ Proforma II മെനുവിലെ പട്ടികയിലെ കണക്കിൽ മാറ്റം കാണിക്കുന്നില്ല എങ്കിൽ അതാത് പട്ടികയുടെ താഴെ കാണുന്ന Click Here to Synchronize.......................  എന്നതിൽ ഒരു  തവണ ക്ലിക്ക് ചെയ്യുക.അതോടെ അത് അപ്ഡേറ്റ് ചെയ്തു വരുന്നതാണ്.  ...............................details has been successfully synchronized!! എന്ന സന്ദേശം സ്‌ക്രീനിൽ കാണാം 




എല്ലാം കൃത്യമാണെങ്കില്‍ മാത്രമേ പ്രധാനധ്യാപകൻ/പ്രധാനധ്യാപിക Declaration ബോക്സില്‍ ടിക് ചെയ്ത് Confirm ബട്ടണിൽ ക്ലിക്ക് ചെയ്യാവൂ. 

(Declaration ബോക്സില്‍ ടിക് ചെയ്ത് Confirm ബട്ടണിൽ ക്ലിക്ക് ചെയ്യുന്നത് പ്രധാനധ്യാപകൻ/പ്രധാനധ്യാപിക തന്നെയായിരിക്കണം എന്നത് നിർബന്ധമാണ്.അത് സമ്പൂർണയിൽ  1 ദിവസം മുമ്പ് മാത്രമേ ദൃശ്യമാകുകയുള്ളു.) 






എല്ലാ പട്ടികകളും  Confirm ചെയ്ത ശേഷം Print Proforma എന്നതില്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുത്ത് പ്രധാനധ്യാപകൻ/പ്രധാനധ്യാപിക ഒപ്പും സീലും വെച്ച് അതിന്റെ ഒറിജിനല്‍ കോപ്പി പ്രൈമറി സ്കൂളുകള്‍ AEO ഓഫീസിലും, ഹൈസ്കൂളുകള്‍ DEO ഓഫീസിലും   എത്തിക്കേണ്ടതാണ്.







Addition Language (For LP Section) :


1 മുതൽ 4 വരെ ക്ലാസ്സുകളിൽ അറബിക് പഠിക്കുന്ന കുട്ടികളുടെ വിവരങ്ങൾ സമ്പൂർണയിൽ നൽകിയതിൽ Additional Language എന്നതിൽ 'Arabic' എന്ന് നിർബന്ധമായും നൽകിയിട്ടുണ്ടെന്ന് അധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്. ഇല്ലെങ്കിൽ ആ കുട്ടിയെ Select ചെയ്ത് കുട്ടിയുടെ പൂർണവിവരങ്ങൾ കാണുന്ന വിൻഡോയിൽ മുകളിലുള്ള Edit എന്നതിൽ ക്ലിക്ക് ചെയ്ത് Additional Language എന്നതിന് നേരെ 'Arabic' എന്ന് സെലക്ട് ചെയ്ത് ഏറ്റവും താഴെയുള്ള Update എന്നതിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.


  5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ Additional Language എന്നതിന് നേരെ Not Applicable എന്നും, First Language എന്നതിന് നേരെ കുട്ടി ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത ഭാഷയും ആണ് നൽകേണ്ടത്.


(ഈ രീതിയിൽ നൽകുമ്പോഴാണ് തസ്തിക നിർണയത്തിൽ അതാത് ഭാഷയുടെ കൃത്യമായ കണക്ക് വരികയുള്ളൂ.) 




UID Validation  :


    UID Invalid ആയി കാണിക്കുന്ന കുട്ടികളെ എണ്ണത്തിൽ പരിഗണിക്കുന്നതല്ല. അതിനാൽ അത് Update ചെയ്യാൻ ശ്രദ്ധിക്കണം.


  സമ്പൂർണ്ണയിലെ രേഖപ്പെടുത്തലുകൾ UID യുമായി ഒത്തുനോക്കി തിരുത്തലുകൾ ഉണ്ടെങ്കിൽ സമ്പൂർണ്ണയിൽ തിരുത്തൽ വരുത്താവുന്നതാണ്.     


   വിദ്യാർത്ഥികളുടെ വിവരങ്ങളിൽ പേര് (സ്പേസ്, ഇനീഷ്യൽ, ഡോട്ട് തുടങ്ങിയവ), ജനന തിയ്യതി, ജെൻഡർ എന്നിവയിലുള്ള വ്യത്യാസം മൂലമാകാം UID Invalid ആയി കാണിക്കുന്നത്. കഴിഞ്ഞ വർഷം  വാലിഡേറ്റ് ചെയ്തവയിൽ വ്യത്യാസം ഉണ്ടെങ്കിൽ കുട്ടി ആധാർ തിരുത്തിയിട്ടുണ്ടാവാം അതിനാൽ  വിദ്യാർത്ഥികളുടെ പുതിയ ആധാർ കാർഡ് ഒന്നുകൂടി ഒത്തുനോക്കി Update ചെയ്യാൻ ശ്രദ്ധിക്കണം.

 






Read Circular 2026-27


Read Circular 2025-26


Read Circular 2024-25







Popular Posts

Category