New circular 2025 വായിക്കാൻ ഇതിൽ ക്ലിക്ക് ചെയ്യുക
2024 -25 പോസ്റ്റ് ചുവടെ
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30-05-2024 തീയതിയിലെ ( നം:എന്‍ ഇ പി.2/6440/2024/ഡിജിഇ ) സര്‍ക്കുലര്‍ പ്രകാരം ഇന്‍വാലിഡ് UID കേസുകള്‍ പരിശോധിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ
സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ ആറാം പ്രവൃത്തി ദിവസം വാലിഡ് യു.ഐ.ഡി. ഉള്ള കുട്ടികളെ മാത്രമേ 2024-25 അദ്ധ്യയന വര്‍ഷം സ്റ്റാഫ് ഫിക്സേഷന്‍ പരിഗണിക്കുകയുള്ളൂ.
ഇന്‍വാലിഡ് ആയതോ യു.ഐ.ഡി. ഇല്ലാത്തതോ ആയ കുട്ടികളുടെ യു.ഐ.ഡി. ഈ തീയതിക്കുള്ളില്‍ വാലിഡ് ആക്കേണ്ടതുണ്ട് . 18/04/2022 ലെ സ.ഉ.(അ)/5 /2022/പൊ.വി.വ കെ.ഇ.ആര്‍. ചട്ട ഭേദഗതി ഉത്തരവ് പ്രകാരം കുട്ടിയ്ക്ക് ആറാം പ്രവൃത്തി ദിവസത്തില്‍ യു.ഐ.ഡി. ഉണ്ടാവണമെന്നാണ് നിഷ്കര്‍ഷിക്കുന്നത്.
പലപ്പോഴും ഇന്‍വാലിഡ് യു.ഐ.ഡി. ആകുന്നത് പേരിലെ ഒന്നോ രണ്ടോ അക്ഷരങ്ങളുടെ വ്യത്യാസം പോലുള്ള കാരണം കൊണ്ടുമാവാം. അവ യഥാസമയം പരിഹരിക്കാതിരുന്നാല്‍ യു.ഐ.ഡി. ഇല്ലാത്ത കുട്ടികള്‍ എന്ന വിഭാഗത്തില്‍ ഇവര്‍ ഉള്‍പ്പെട്ടുപോവും. ജനന തീയതിയിലോ ആധാറിലോ വരുന്ന ഇത്തരം പിഴവുകള്‍ (ചുരുങ്ങിയത് പുതിയ കുട്ടികളുടെ കാര്യത്തിലെങ്കിലും) അന്നേ ദിവസം ശരിയാക്കാന്‍ സ്കൂളുകള്‍ക്ക് കഴിഞ്ഞെന്നും വരില്ല.
ഈ പ്രശ്‍നം പരിഹരിക്കുന്നതിന് കെ.ഇ.ആര്‍. ചട്ട ഭേദഗതി ഉത്തരവിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് തന്നെ ഇന്‍വാലിഡ് യു.ഐ.ഡി കേസുകള്‍ പരിശോധിക്കാന്‍ ആവശ്യമുള്ള സ്കൂളുകള്‍ ചുവടെ പറയുന്ന തരത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്.
1.ഇന്‍വാലിഡ് യു.ഐ.ഡിയുള്ള കുട്ടികളുടെ യു.ഐ.ഡി. വാലിഡ് ആക്കാന്‍ താമസം നേരിടുന്നപക്ഷം സ്കൂള്‍ പ്രഥമാധ്യാപകര്‍ സമ്പൂര്‍ണയിലെ UID Analysis പരിശോധിച്ച് ഓരോ ക്ലാസിലെയും ഇന്‍വാലിഡ് യു.ഐ.ഡി ഉള്ള കുട്ടികളുടെ ആധാറിന്റെ വ്യക്തതയുള്ള ഫോട്ടോ (കുട്ടിയുടെ ചിത്രം, ആധാര്‍ നമ്പര്‍, പേര്, ലിംഗം, ജനനതീയതി എന്നിവ ഉള്‍പ്പെട്ടത്) അപ് ലോഡ് ചെയ്യേണ്ടതാണ്.
2. ഇപ്രകാരം ആധാറിന്റെ ഫോട്ടോ അപ് ലോഡ് ചെയ്യുന്നതോടൊപ്പം യു.ഐ.ഡി. ഇന്‍വാലിഡ് ആയതിന്റെ കാരണം ഉള്‍പ്പെടുത്തുന്നതിന് ലഭ്യമാക്കിയിട്ടുള്ള ഫീല്‍ഡും നിര്‍ബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
3. ഈ പ്രവര്‍ത്തനം സ്കൂള്‍ തലത്തില്‍ ജൂണ്‍ 13 നുള്ളിലും വിദ്യാഭ്യാസ ജില്ലാ/ഉപജില്ലാ ആഫീസറുടെ ഇടപെടല്‍ ആവശ്യമായ കേസുകള്‍ ജൂണ്‍ 15 നുള്ളിലും പൂര്‍ത്തിയാക്കേണ്ടതാണ്.
കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള നിർദേശങ്ങൾ
സ്കൂള്‍ പ്രഥമാധ്യാപകര്‍ ഇന്‍വാലിഡ് യു.ഐ.ഡി കേസുകള്‍ മേല്‍പ്രകാരം അപ് ലോഡ് ചെയ്യുമ്പോള്‍ മുന്‍വര്‍ഷം 1/8/2023-ലെ യോഗത്തില്‍ തീരുമാനിച്ചതിന് സമാനമായ രൂപത്തില്‍ താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ കൈറ്റിന് ചെയ്യാവുന്നതാണ്.
1. കൈറ്റിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പ്രത്യേക ലോഗിന്‍ ഉപയോഗിച്ച് ഇന്‍വാലിഡ് യു.ഐ.ഡി. കേസുകള്‍ പരിശോധിച്ച് വെരിഫൈ ചെയ്യുക.
2. ഇപ്രകാരം പേരില്‍ മൂന്നു വരെ അക്ഷരങ്ങളുടെ വ്യത്യാസം മാത്രമാണെങ്കില്‍ അവ വാലിഡായി രേഖപ്പെടുത്താം.
3. ഒന്നാം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ ജനനത്തീയതിയിലെ വര്‍ഷം ആധാറിലും സമ്പൂര്‍ണയിലും ഒരു പോലെയാവുകയും മാസമോ ദിവസമോ വ്യത്യാസമാണെങ്കില്‍ (ഒരേ വര്‍ഷം) അത് പ്രത്യേകം രേഖപ്പെടുത്തി വെരിഫൈ ചെയ്യാം.
4. ഒന്നാം ക്ലാസിലെ കുട്ടിയുടെ ജനനത്തീയതിയില്‍ വ്യത്യാസം വന്നാല്‍ Verified ആക്കേണ്ടതില്ല.
5. പേര്, ജനനത്തീയതി, ജെന്റര്‍ ഇവയില്‍ രണ്ടിലധികം ഫീല്‍ഡുകളില്‍ വ്യത്യാസം വന്നാലും Verified ആക്കണമെന്നില്ല.
മേല്‍ പ്രവര്‍ത്തനത്തിന് ശേഷവും യു.ഐ.ഡി. വാലിഡ് ആക്കാന്‍ കഴിയാത്ത കുട്ടികളുടെ കാര്യത്തില്‍ സ്കൂളുകളില്‍ നിന്നുള്ള അപേക്ഷയനുസരിച്ച് (തസ്തിക നഷ്ടപ്പെടുന്ന ഘട്ടങ്ങളില്‍) റവന്യൂ ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഉള്‍പ്പെടുന്ന ഒരു സമിതി പ്രത്യേക ഹിയറിംഗ് നടത്തി നേരിട്ട് പരിശോധിക്കാവുന്നതാണ്.
ജൂണ്‍ 20-നു മുമ്പ് ഈ പ്രക്രിയയും പൂര്‍ത്തിയാക്കേണ്ടതാണ്.
*********************