KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

SLI LOAN




സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന വായ്പകളിൽ ഒന്നാണ് SLI ലോൺ. 


⛔ മൂന്ന് വർഷം പ്രീമിയം അടവാക്കിയ പോളിസിയിൽ ലോൺ എടുക്കാം / പോളിസി എടുത്ത് മൂന്ന് വർഷം കഴിയണം.


⛔ അടച്ച തുകയും , അതുവരെയുള്ള ബോണസും കണക്കാക്കി സറണ്ടർ വാല്യുവിന്റെ 90% വരെ ലോൺ ലഭിക്കും.


⛔ ലോണിന് 9% ഡിമിഷിങ്പലിശ ഉണ്ടെങ്കിലും ,ലോൺ എടുത്തത് കൊണ്ട് ഒരാൾക്ക് ലഭിക്കുന്ന പ്രതിമാസ ബോണസിൽ യാതൊരു കുറവും ഉണ്ടാകുന്നില്ല.


⛔ SLI Loan Application, policy certificate, duly signed passbook , Bank account details/ Bank pass book copy എന്നിവ ജില്ലാ ഇന്ഷുറൻസ് ഓഫീസിൽ സമർപ്പിച്ചാൽ ഒരാഴ്ച കൊണ്ട് ലോൺ ലഭിക്കും.(ലോൺ അപേക്ഷ ഇൻഷ്വറൻസ് വകുപ്പിന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം-Application click here - അപേക്ഷ പൂരിപ്പിച്ച് ഓഫീസ് മേധാവിയുടെ കത്ത് സഹിതം ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ട് എത്തിക്കണം. തപാലിൽ അയക്കരുത്)


⛔ ലോൺ പാസായി ഒരാഴ്ചക്കകം ഓഫീസിൽ പോയി പാസ്ബുക്ക് തിരികെ കൈപ്പറ്റണം.


⛔ ശമ്പളത്തിൽ നിന്നും റിക്കവറി നടത്തുന്നത് സംബന്ധിച്ച് DDOക്ക് ഉള്ള പേപ്പർ തരും . അത് പ്രകാരം സ്പാർക്കിൽ റിക്കവറി നടത്തുക.Spark ൽ loans എന്നതിൽ SLI loan add ചെയ്യാം.spark ൽ Loan account number എന്നതിൽ  പോളിസി നമ്പർ  ചേർക്കുക, ഇല്ലെങ്കിൽ schedule ൽ റിക്കവറി വരുന്നതല്ല.തിരിച്ചടവ് കാലാവധി പരമാവധി 36 തവണ ആണ്.


⛔ ഒരിക്കൽ ലോൺ എടുത്ത പോളിസിയിൽ 6 തിരിച്ചടവുകൾക്ക് ശേഷം വീണ്ടും ലോൺ അനുവദിക്കുന്നതാണ്. PF വായ്പ പോലെ തന്നെ പൂർണമായി തിരിച്ചടക്കുന്നതിന് മുമ്പ് അടുത്ത sli ലോൺ എടുക്കാം. ബാക്കി അടക്കാനുള്ള തുക തട്ടിക്കിഴിച്ച് ലോൺ കിട്ടും.രണ്ടാമത്തെ ലോൺ മുതൽ അപേക്ഷയോടൊപ്പം Deduction statement കൂടി വെക്കണം. കൂടാതെ Spark ൽ നിന്നുള്ള PBR ന്റെ കോപ്പിയും വെക്കണം.






Spark ൽ loans പോയി SLI loan add ചെയ്യുന്ന വിധം 

Salary matters > Changes in the month > Loan > Loan details എന്ന രീതിയിൽ പ്രവേശിച്ച്  Loan details എന്നതിൽ  ഓഫീസ്, എംപ്ലോയി എന്നിവർ തിരഞ്ഞെടുത്തു ലോൺ വിവരങ്ങൾ ചേർക്കേണ്ടതുണ്ട്. 





Loan Item എന്നതിൽ SLI Loan 144 എന്നും  Loan account number എന്നതിൽ  പോളിസി നമ്പറും  ചേർക്കുക. ലോൺ എമൗണ്ട് ,റിക്കവറി ആരംഭിക്കേണ്ട മാസം, വർഷം, ഇൻസ്റ്റാൾമെൻറ് എമൗണ്ട് ,നമ്പർ ഓഫ് ഇൻസ്റ്റാൾമെൻറ് എന്നിവ നൽകി confirm ചെയ്യുക. ( Sanction Order പ്രകാരം ).Active loan  എന്നതിൽ Entry വന്നതായി കാണാം. Select എന്നതിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ കാണാവുന്നതാണ്. 




 Salary matters > changes in the month  ഡിഡക്ഷൻ ഡീറ്റെയിൽസ്  അത് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. 





ശമ്പള ബില്ല് പ്രോസസ് ചെയ്തതിനുശേഷം എസ്എൽഎ ലോൺ അതിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. 





****************

Popular Posts

Category