➡️ ACCOUNTS > INITIALISATION >HEAD OF ACCOUNT എന്ന രീതിയിൽ സെലക്ട് ചെയ്യുക.
സാമ്പത്തിക വർഷം തെരഞ്ഞെടുത്ത് Get Headwise allocation from Treasury എന്നതിൽ ക്ലിക്ക് ചെയ്യുക.
അത്തരത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ മാറ്റമുള്ള ഹെഡ് ഓഫ് അക്കൗണ്ടും അനുവദിച്ചിട്ടുള്ള തുകയും അവിടെ പ്രതിഫലിക്കുന്നതാണ്.Tour TA വന്നിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
➡️ തുടർന്ന് ACCOUNTS >CLAIM ENTRY > Regular / Employee with SPARK ID എന്നതിൽ പ്രവേശിക്കുക.
ആവശ്യമായ വിവരങ്ങൾ ചേർക്കുക .
Nature of claim : TA Final claim (Tour)
Period of Bill: TA യെ അനുവദിക്കപ്പെട്ട കാലയളവ്
Expendture Head of account :2202-01-102-99-00-04-01- Tour TA
Mode of Payment : Employee TSB എന്നതും സെലക്റ്റ് ചെയ്യുക
എംപ്ലോയിയെ സെലക്ട് ചെയ്ത് ഓരോ മാസത്തെയും TA ചേർത്ത് Insert ബട്ടൺ ക്ലിക്ക് ചെയ്യുക. എല്ലാ മാസത്തെയും പൂർത്തിയായാൽ Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
➡️ ക്ലെയിം അപ്പ്രൂവ് ചെയ്യുന്നതിനായി ACCOUNTS >CLAIM APPROVAL ലിൽ പ്രവേശിച്ച് വിവരങ്ങൾ പരിശോധിച്ച് APPROVED ടൈപ്പ് ചെയ്യുക APPROVE BUTTON ക്ലിക്ക് ചെയ്യുക.
➡️ ACCOUNTS > BILLS >MAKE BILL FROM APPROVED CLAIM എന്നതിൽ നിന്നും ബില്ല് നേച്ചർ TA Final Claim (Tour) സെലക്ട് ചെയ്തു MAKE BILL നൽകുക.
മേക്ക് ബിൽ നൽകിയതിനുശേഷം FORWARD ബട്ടൺ ലഭ്യമാവും DSC ഉപയോഗിച്ച് വെരിഫിക്കേഷൻ വേണ്ടി ബില്ല് ഫോർവേഡ് ചെയ്യുക.
➡️ മെയ്ക്ക് ബില്ലിനു ശേഷം സപ്പോർട്ടിംഗ് ഡോക്യുമെന്റ്സ് ആഡ് ചെയ്യുക തുടർന്ന് വിദ്യാഭ്യാസ ഓഫീസിലേക്ക് ഫോർവേഡ് ചെയ്യുക
➡️ACCOUNTS > BILLS >View Status For Forwarded Bills (Aided Institutions) എന്നതിൽ നിന്നും ബില്ല് മാസം സെലക്ട് ചെയ്തു Approved സ്റ്റാറ്റസ് മനസിലാക്കാം .
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും പാസാക്കിയതിനു ശേഷം ബില്ല് ഈ സബ്മിറ്റ് ചെയ്യുക.
➡️ACCOUNTS > BILLS >MAKE BILL FROM APPROVED CLAIM എന്നതിൽ നിന്നും ബില്ല് നേച്ചർ Other Claim സെലക്ട് ചെയ്തു ESUBMIT നൽകുക.
➡️ACCOUNTS > BILLS >VIEW PREPARED CONTINGENT CLAIMS എന്നതിൽ നിന്നും ബില്ല് പ്രിന്റ് എടുക്കാം
സ്പാർക്ക് ബില്ലും ടൂർ ഡയറിയും സഹിതം ട്രഷറിയിൽ സമർപ്പിക്കുക.
ഇതേ മെനുവിൽ നിന്നും ട്രഷറി പാസ്സാക്കിയോ എന്നും പരിശോധിക്കാവുന്നതാണ്.
***********