KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

LEAVE RULES




     Leaves  -  അവധികൾ

           അവധികൾ രണ്ടു തരം

          Ordinary leaves &    Special leaves

       I. Ordinary leaves (സാധാരണ അവധികൾ )

  1.    Earned Leave (ആർജിതാവധി)
  2.    Half pay leave ( അർദ്ധ  വേതനാവധി )
  3.    Commuted leave (പരിവർത്തിതാവധി)
  4.    Leave not due (മുൻകൂർ അവധി)
  5.    Leave with out allowance(ശൂന്യ വേതനാവധി )

     2 .Special Leaves (പ്രത്യേക അവധികൾ

  1. Disability Leave - (അവശതാവധി)
  2. Maternity Leave (പ്രസവാവധി )
  3. Paternity Leave (പിതൃത്വാവധി)
  4. Child Adoption Leave(ശിശു ദത്തവധി)
  5. Hospital Leave (ആശുപത്രി അവധി )

Earned leave (ആർജ്ജിതാവധി )

സ്ഥിരം ജോലിയുള്ള ഉദ്യോഗസ്ഥന് ഡ്യൂട്ടി ചെയ്തതിന് 1/11 എന്ന തോതിൽ Earned Leave ന് അർഹതയുണ്ട്. ചട്ടം (78).  ആദ്യ വർഷം ഇത്1/22 എന്ന ക്രമത്തിലാണ് ചട്ടം (86) . മൂന്നു വർഷമെത്തിയാൽ ഇത് 1/11 എന്ന രീതിയിൽ Recast ചെയ്യാം.

വെക്കേഷൻ അനുഭവിക്കുന്ന ജീവനക്കാർക്ക് , ഈ കാലയളവിൽ ജോലി ചെയ്താൽ N x 30/v എന്ന തോതിൽ EL ലഭിക്കും. Rule (81).

ഒരാൾക്ക് ആർജിക്കാൻ കഴിയുന്നപരമാവധി ആർജിതാവധിഇപ്പോൾ(01-11-1998 മുതൽ)300 ആണ് . (Rule 78)(G.O (P) No.821/2000/Fin Dated 19-04-2000)

ഒരാൾക്ക് ഒരു സമയം അനുവദിക്കാൻ കഴിയുന്ന പരമാവധി ആർജിതാവധി ഇപ്പോൾ(18-05-1991 മുതൽ) 180 ദിവസം ആണ്. (Rule 79) (G.O (P) No.520/94/Fin Dated 12-09-1994)

എന്നാൽ L.P.R (Leave Preparatory to Retirement) ആണെങ്കിൽ ഇപ്പോൾ (01-11-1998 മുതൽ) പരമാവധി300 E.L വരെ അനുവദിക്കാം. (Exception to Rule 79) (G.O (P) No. 3000/98/Fin. Dated 25-11-1998)01-11-1959 മുതൽ ഈ സീലിംഗ് 120 ദിവസവും 01-12-1989 മുതൽ അത് 240ദിവസവുമായിരുന്നു.

EL നെ കുറിച്ച് കൂടുതലറിയാൻ ഇവിടെ click ചെയ്യുക


Half Pay leave (അർദ്ധ വേതനാവധി )

Permanent employee   ക്ക് പൂർത്തികരിച്ച ഒരോ വർഷത്തിനും, 20 HPL വീതം ലഭിക്കും. ചട്ടം (83)മെഡിക്കൽ സർട്ടിഫിക്കറ്റിലും അല്ലാതെയും അനുവദിക്കാം ച്രട്ടം 82)Leave Salary 50200 രൂപയിൽ കവിയാത്ത Basic Pay ഉള്ളവർക്ക്  വേതനത്തിൻ്റെ പകുതിയും പൂർണ വേതനത്തിൻ്റെ DA യുംഏതാണോ കൂടുതൽ അത് ലഭിക്കും.50200 മുകളിലുള്ളവർക്ക് പകുതി വേതനം, ചട്ടം (93 (1) അതിൻ്റെ DA ലഭിക്കും (93. (| |) 180 ദിവസം വരെ അലവൻസുകൾമുഴുവനും പിന്നീട് പകുതിയും ലഭിക്കും. ചട്ടം (93 ( |||)

Commuted leave ( പരിവർത്തിതാവധി)

Premanent staff ന് അർഹതയുള്ള Half pay leave ൻ്റെ പകുതി commuted leave അനുവദിക്കാം. Commuted leave എടുത്താൻ 2 HPL account ൽ കുറവു ചെയ്യണം (Rule84).Commuted leave അനുവദിക്കാൻ 3 വർഷം സർവ്വീസ് പൂർത്തിയാക്കണം (Rule86 A )


Leave not due  മുൻകൂർ അവധി

Permanent employee യുടെ credit ൽ  ശമ്പളത്തോടെ അനുവദിക്കാൻ കഴിയുന്ന അവധിയൊന്നും തന്നെ ഇല്ലെങ്കിൽ ഭാവിയിൽ ആർജിക്കുന്ന HPL ൽ കുറവു വരുത്തുന്നതാണ് Leave not due (ചട്ടം 85 )


Leave with out allowances (ശൂന്യവേതനാവധി)

 ഉദ്യോഗസ്ഥൻ്റെ credit ൽ അവധികളൊന്നും ഇല്ലാത്തപ്പോഴോ, ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴോ LWA അനുവദിക്കാം ച്രട്ടം88 (I) a .b  . തുടർച്ചായായി 120 ദിവസത്തിലധികമുള്ള LWA അനുവദിക്കാൻ സർക്കാരിനുമാത്രം അധികാരം ചട്ടം (64)

നാലുമാസം വരെ HM ന് അനുവദിക്കാം. മൂന്നു വർഷം സർവ്വീസില്ലാത്തവർക്ക് ഇത് മൂന്നു മാസം മാത്രംചട്ടം (88 (II)

മെഡിക്കൽ സർട്ടിഫിക്കറ്റിലും , അല്ലാതെയും LWA അനുവദിക്കാം

മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലെടുക്കുന്ന LWA സീനിയോറിറ്റി , പ്രമോഷൻ, ഇൻക്രിമെൻ്റ്, ഹയർ ഗ്രേഡ് , പെൻഷൻ, HPL സമാഹരണം എന്നിവയ്ക്ക് യോഗ്യകാലം ചട്ടം (88)EL ആർജിക്കാൻ അയോഗ്യ കാലം

മെഡിക്കൽ സർട്ടിഫിക്കറ്റിലില്ലാതെ അനുവദിക്കുന്ന LWA ഇൻക്രിമെൻ്റ്, ഹയർ ഗ്രേഡ്, പെൻഷൻ, ആർജിതാവധി സമാഹരിക്കൽ എന്നിവയക്ക് അയോഗ്യകാലം

പ്രസവാവധിയെ തുടർന്ന് 60 ദിവസം വരെ MC യില്ലാതെ LWAഎടുക്കാം .ഇത് സിനിയോറിറ്റി പ്രെമോഷൻ, ഹയർഗ്രേഡ്, പെൻഷൻ, ഇൻക്രിമെൻ്റ് HPL സമാഹരണം എന്നിവയ്ക്ക് യോഗ്യ കാലമാണ് .


Special Leaves (പ്രത്യേക അവധികൾ)

Special Disability Leave ( പ്രത്യേക അവശതാവധി)

ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ഉണ്ടാകുന്ന ശാരീരിക അവശതകൾക്കാണ് ഈ അവധി അനുവദിക്കുന്നത്. (97(1) അവധി അനുവദിക്കുന്ന അധികാരി സർക്കാർ ആണ്.

അവധിക്ക് ആസ്പദമായ സംഭവം നടന്ന് 3 മാസത്തിനുള്ളിൽ അപേക്ഷിച്ചിരിക്കണം. സർക്കാരിന് വേണമെങ്കിൽ കാലതാമസം മാപ്പാക്കാം. (97(2)

അവധി അനുവദിക്കുന്നതിന് മെഡിക്കൽ സർടിഫിക്കറ്റ് വേണം. (97(3)

ഈ അവധി മറ്റേതു തരം അവധിയുമായും കൂട്ടിച്ചേർക്കാം (97(4)

പരമാവധി ഒരു അവശതയ്ക്ക് അനുവദിക്കാവുന്ന അവധി-24 മാസം. (97(5)

ഈ അവധി പെൻഷൻ യോഗ്യകാലം. Leave Account ൽ കുറയ്യേണ്ട. (97(6)

അവധി വേതനം - ആദ്യത്തെ നാലു മാസം - EL Salary (97(7)(a), പിന്നീട് അർദ്ധവേതനാവധി ശമ്പളം (97(7)(b)

താൽക്കാലിക ഉദ്യോഗസ്ഥർക്കും ബാധകം (Note under 98(3)


Maternity Leave (പ്രസവാവധി)

ചട്ടങ്ങൾ 100, 100 A, 101, 101 A, 102 എന്നിവയിൽ പ്രസവാവധിയെപ്പറ്റി പ്രതിപാദിക്കുന്നു.

Rule 100 ന് താഴെയുള്ള കുറിപ്പുകൾ

1)ഒരു വർഷത്തിലേറെ ഒരു വകുപ്പിൽ തുടരുന്ന താൽക്കാലിക വനിതാ ഉദ്യോഗസ്ഥയ്ക്കും പ്രസവാവധി അനുവദിക്കാം.

2) നീക്കം ചെയ്തു

3) നിയമനത്തിനു മുന്നോടിയായുള്ള സ്റ്റൈപൻ്ററി പരിശീലത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ചട്ടങ്ങൾ 100, 101 പ്രകാരമുള്ള പ്രസവാവധി അനുവദിക്കാം.

4) ഒരു വർഷത്തിലേറെ ഒരു വകുപ്പിൽ തുടരുന്ന, പ്രോവിഷണൽ ആയി നിയമിക്കപ്പെട്ട വനിതാഉദ്യോഗസ്ഥയ്ക്കും പ്രസവാവധി അനുവദിക്കാം. 

5) PSC വഴി തിരഞ്ഞെടുക്കപ്പെട്ട, പ്രസവ തീയതി മുതൽ 180 ദിവസത്തിനകം ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥയ്ക്ക് ജോലിയിൽ പ്രവേശിച്ചതിൻ്റെ അടുത്ത ദിവസം മുതൽ അനുവദനീയമായ ബാക്കി പ്രസവാവധി അനുവദിക്കാം (നിബന്ധനകൾ- ജോലിയിൽ പ്രവേശിച്ചതിൻ്റെ അടുത്ത ദിവസം മുതലുള്ള അവധി ദിവസങ്ങളോ വെക്കേഷനോ അവധിക്ക് മുൻചേർക്കാനാകില്ല, പ്രസവദിവസം കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.)

6) നേരിട്ടുള്ള നിയമനം, ട്രാൻസ്ഫർ, പ്രൊമോഷൻ എന്നിവ വഴി മറ്റൊരു വകുപ്പിലോ സ്വന്തം വകുപ്പിലോ നിയമനം ലഭിക്കുന്ന, പ്രസവാവധിയിലിരിക്കുന്ന ഉദ്യോഗസ്ഥയ്ക്ക് പുതിയ സ്ഥലത്ത് ഡ്യൂട്ടിയിൽ പ്രവേശിച്ചതിന്റെ അടുത്ത ദിവസം മുതൽ പ്രസവാവധിയുടെ ശേഷിക്കുന്ന ഭാഗം അനുവദിക്കാം.(നിബന്ധനകൾ - a) രണ്ട് വകുപ്പുകളിൽ/തസ്തികകകളിലും കൂടി അവധിക്കിടയിൽ അവധികൾ/വെക്കേഷൻ ഉൾപ്പെടെ അനുവദനീയമായ പരമാവധി അവധി 180 ദിവസമായിരിക്കും.. (b) വരുന്ന =പ്രസവാവധി അനുവദിച്ച മുൻ വകുപ്പിലെ/ഓഫീസിലെ ഉത്തരവ് പുതിയ ഓഫീസിൽ നൽകണം. C) “മറ്റൊരു വകുപ്പിൽ/തസ്തികയിൽ ജോലിക്ക് ചേരുന്നതിനായി ഭരണപരമോ സാങ്കേതികമോ ആയ ആവശ്യം നിറവേറ്റുന്നതിനായി പ്രസവാവധി അകാലത്തിൽ റദ്ദ് ചെയ്ത ജോലിയിൽ പുനഃപ്രവേശിച്ചതാണ്. എന്ന അർത്ഥം വരുന്ന സാക്ഷ്യപത്രം സർവീസ് ബുക്കിൽ രേഖപ്പെടുത്തണം.)

റിട്ട് അപ്പീൽ നമ്പർ 47/1988 ൽ 16-08-1990 നു കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച വിധി പ്രകാരം പ്രസവത്തീയതി ഉൾപ്പെടുന്നതാകണം പ്രസവാവധി.

പകരക്കാരി മാതാവായി (Children born on surrogacy) ഉദ്യോഗസ്ഥയ്ക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ചട്ടം 100 പ്രകാരമുള്ള പ്രസവാവധി അനുവദിക്കാം.(Rule100A)


Miscarriage including abortion (Rule-101 )

ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള ഗർഭമലസലിന് (Miscarriage including abortion)മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരമാവധി ആറാഴ്ചക്കാലത്തേക്ക് (42 ദിവസം)ചട്ടം 100 പ്രകാരമുള്ള പ്രസവാവധി അനുവദിക്കാം.

ഇത്  “Leave on Miscarriage"  അല്ല , "Maternity Leave under Rule 101 Part I, KSR" 

Hysterectomy ഗർഭാശയം നീക്കം ചെയ്യൽ 

ഗർഭാശയം നീക്കം ചെയ്യലിന് (Hysterectomy) മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ പരമാവധി 45 ദിവസത്തേക്ക് ചട്ടം 100 പ്രകാരമുള്ള പ്രസവാവധി അനുവദിക്കാം.

Part Time Contingent Employees നും 180 ദിവസത്തെ പ്രസവാവധി

G.O (P) No. 26/2010/P&ARD Dated 10-08-2010 പ്രകാരം Part Time Contingent Employees നും 180 ദിവസത്തെ പ്രസവാവധി 10-08-2010 മുതൽ അനുവദിച്ചിട്ടുണ്ട്. ഇതോടെ പാർട്ട് ടൈം അധ്യാപകർക്കും അത് ബാധകമായി.

പ്രിപ്രൈമറി ടീച്ചർമാർക്കും ആയമാർക്കും പ്രസവാവധി.

07-09-2017സ.ഉ. (കൈ) നമ്പർ 110/2017/പൊ.വി.വ. പ്രകാരം,സർക്കാർ സ്കൂളുകളിൽ PTA നടത്തുന്ന പ്രീപ്രൈമറികളിലെ ടീച്ചർമാർക്കും ആയമാർക്കും വേതനത്തോടു കൂടിയുള്ള 180 ദിവസത്തെ പ്രസവാവധി 07-09-2017 അനുവദിച്ചിട്ടുണ്ട്.പകരം സംവിധാനംPTA ഒരുക്കണം.


CHILD ADOPTION LEAVE ശിശുദത്തവധി (Rule 102 A)

ഒരു വയസ്സു വരെ പ്രായമുള്ള ഒരു ശിശുവിനെ നിയമാനുസൃതം ദത്തെടുക്കുന്ന ഉദ്യോഗസ്ഥയ്ക്ക് പ്രസ്തുത ദത്തെടുക്കുന്ന ദിവസം മുതൽ 180 ദിവസത്തെ ശിശുദത്തവധി (CHILD ADOPTION LEAVE) അനുവദിക്കാം. ഈ ജീവനക്കാരിക്ക് ജീവിച്ചിരിക്കുന്ന മറ്റ് കുട്ടികളുടെ എണ്ണം രണ്ടിൽ കുറവായിരിക്കണം. (Fewer than two surviving children) ശമ്പളം ഇവിടെയും ചട്ടം 92 പ്രകാരമുള്ളതു തന്നെ.

Paternity Leave (പിതൃത്വാവധി)Rule 102 B

ഒരു ഉദ്യോഗസ്ഥന് അയാളുടെ ഭാര്യയുടെ രണ്ടു പ്രസവ വേളകളിൽ ഓരോന്നിനും പ്രകാരമുള്ള പൂർണ ശമ്പളത്തോടെ 10 ദിവസം വീതം പിതൃത്വാവധി അനുവദിക്കാം.

നിബന്ധനകൾ

a) പിതൃത്വാവധി പ്രസവത്തിനു മുൻപ് അല്ലെങ്കിൽ പ്രസവത്തീയതിക്കു ശേഷം മൂന്നു മാസത്തിനുള്ളിൽ അനുവദിക്കേണ്ടതാണ്.

b) പ്രസവത്തിന്റെ പ്രതീക്ഷിത തീയതി / പ്രസവത്തീയതി സൂചിപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവധി അനുവദിക്കാവൂ.


Hospital Leave ആശുപത്രി അവധി (Rule 103 മുതൽ 106 വരെ)

ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ നേരിട്ട അപായത്തിനു വൈദ്യചികിത്സയിൽ കഴിയുമ്പോൾ ആശുപത്രി അവധി അനുവദിക്കാം. (ചട്ടം 103)

ആശുപത്രി അവധി താഴെ പറയുന്ന ജീവനക്കാർക്കാണ് ആശുപത്രി അവധിക്ക് അർഹതയുള്ളത്  (Rule 103) 

1) പോലീസ് വകുപ്പിലെ ഹെഡ്‌കോൺസ്റ്റബിൾ റാങ്കിന് മുകളിലല്ലാത്ത പോലീസ് ഉദ്യോഗസ്ഥർ 2) അഗ്നിശമന സേനയിലെ ലീഡിംഗ് ഫയർമാന്റെ റാങ്കിന് മുകളിലല്ലാത്ത ഉദ്യോഗസ്ഥർ, ഡ്രൈവർ, മെക്കാനിക് മുതലായവർ 3) ജയിലുകളിലെയും മാനസികാരോഗ്യ കേന്ദ്രങ്ങളിലെയും ഹെഡ് വാർഡൻമാർ, വാർഡൻമാർ, മേട്രന്മാർ

4) 39300 രൂപയിൽ കവിയാത്ത ശമ്പളം വാങ്ങുന്ന, ക്ലാർക്കുമാരല്ലാത്ത വനം വകുപ്പിലെ സബോർഡിനേറ്റുകൾ

5) സർക്കാർ പരീക്ഷണശാലകളിൽ ജോലി നോക്കുന്ന സബോർഡിനേറ്റുകൾ

6) സർക്കാർ ഭരണയന്ത്രത്തിനു കീഴിലുള്ള മറ്റു വകുപ്പുകളിലെ സബോർഡിനേറ്റുകൾ 7) എല്ലാ വകുപ്പുകളിലെയും ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ

8) എക്സൈസ് വകുപ്പിലെ ഗാർഡുമാരും പ്രിവന്റീവ് ഓഫീസർമാരും

9) ഹോം ഗാർഡ് വളന്റിയർ

നിബന്ധനകൾ

1) ചികിത്സയ്ക്ക് അവധി അത്യാവശ്യമെന്നു സൂചിപ്പിക്കുന്ന മെഡിക്കൽ സർടിഫിക്കറ്റ് നിർബന്ധം. അവധിക്ക് പരിധിയില്ല. മെഡിക്കൽ സർടിഫിക്കറ്റിൽ ആവശ്യപ്പെടുന്ന കാലയളവിലേക്ക് അവധി ലഭിക്കും. ലീവ് അക്കൗണ്ടിൽ കുറവ് ചെയ്യേണ്ടതില്ല

2) ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ സംഭവിച്ച അപകടമെന്ന് വെളിവാക്കുന്ന ഓഫീസ് തലവന്റെ സാക്ഷ്യപത്രം വേണം.

3) മറ്റ് അവധികളുമായി ആശുപത്രി അവധി സംയോജിപ്പിക്കാം.

4) താൽക്കാലിക ജീവനക്കാർക്കും അനുവദനീയം.


CASUAL LEAVE ആകസ്മികാവധി(APPENDIX VII)


യാദൃശ്ചികാവധി ഒരു അവധിയല്ലാത്തതിനാൽ ഇതു സംബന്ധിച്ച വ്യവസ്ഥകൾ ചട്ടങ്ങളിൽ ചേർത്തിട്ടില്ല.അതുകൊണ്ടുതന്നെ ആകസ്മികാവധിയിലുള്ളയാൾ ഡ്യൂട്ടിയിൽ നിന്നു വിട്ടുനിൽക്കുന്നതായി കണക്കാക്കുന്നില്ല.ശമ്പളവും ബത്തകളും തടസ്സപ്പെടുന്നുമില്ല. (Rule 1, Appendix VII)

* ഒരു കലണ്ടർ വർഷത്തിൽ 20 CL. അധ്യാപകർക്കിത് 15 ആണ്. (Rule 2(1), Appendix VII) * ഒരു പ്രാവശ്യം ഒന്നിച്ച് അനുഭവിക്കാവുന്ന പരമാവധി CL, പ്രസ്തുത അവധിക്കിടയിൽ വരുന്ന ഒഴിവു ദിനങ്ങൾ കൂടി ചേർത്തു 15 ദിവസം കവിയരുത്. (അധ്യാപകർ ഉൾപ്പെടെ) ഒരു വർഷത്തെ CL ഒന്നിച്ചെടുക്കാം എന്ന് ഇതിനർത്ഥമില്ല. (Rule 2(II), Appendix VII) (ന്യൂഡൽഹിയിൽ ജോലി ചെയ്യുന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത് 20 m - (Exception underRule 2(II), Appendix VII)

* ഒരു വർഷത്തിൽ കുറഞ്ഞ സർവീസുള്ളവർക്ക് CL അനുവദിക്കുന്ന അധികാരിയുടെ വിവേചനാധികാരത്തിന് വിധേയമായി 20 / 15 ലീവും അനുവദിക്കാം (Rule 2(ill), Appendix VII)

* ഓഫീസ് തലവൻ CL എടുക്കുന്നുവെന്ന വിവരം തൊട്ടടുത്ത ഉന്നത അധികാരിക്ക് റിപ്പോർട്ട് . (Rule 3, Appendix VII)

* ഫോറം നമ്പർ 19 ൽ CL Register സൂക്ഷിക്കണം. സ്ഥലം മാറ്റപ്പെടുമ്പോൾ റിലീവിംഗ് ഓർഡറിനോടൊപ്പം CL Register ന്റെ ബന്ധപ്പെട്ട പേജിന്റെ പകർപ്പും നൽകണം. (Rule 4) 

07-09-2017 ലെ സ.ഉ. (കൈ) നമ്പർ 110/2017/പൊ.വി.വ. പ്രകാരം, സർക്കാർ സ്കൂളുകളിൽ PTA നടത്തുന്ന പ്രീ പ്രൈമറികളിലെ ടീച്ചർമാർക്കും ആയമാർക്കും വേതനത്തോടു കൂടിയുള്ള 15 ദിവസത്തെ ആകസ്മികാവധി 07-09-2017 മുതൽ അനുവദിച്ചിട്ടുണ്ട്.

അര ദിവസത്തെ CL അനുവദനീയം

പാർട്ട് ടൈം ടീച്ചർക്ക് CL  ഒരു വർഷം  8 ദിവസം


MEDICAL CERTIFICATE & FITNESS CERTIFICATE 

മെഡിക്കൽ സർടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അവധിയെടുക്കുമ്പോൾ * പുനഃപ്രവേശനത്തിനു ഫിററ്‌നസ് സർടിഫിക്കറ്റ് നിർബന്ധം.ഗസറ്റഡ് ഓഫീസർമാർക്ക് ഒരു അസിസ്ററന്റ് സർജന്റെ പദവിയിൽ കുറയാത്ത ഡോക്ടറിൽ നിന്ന്.NGOമാർക്ക് രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറിന്റെതായാലും മതി. (ചട്ടം 71 ഉം അതിനടിയിലെ കുറിപ്പും)

"............. Leave on Medical Ground" എന്നു പ്രയോഗിക്കരുത്. ".Leave on Medical Certificate"എന്നതാണ് ശരിയായ പ്രയോഗം (Circular No. 52/90/Fin Dated 06-07-1990)

LWA on Medical Certificate അനുവദിച്ചാൽ Medical Certificate, Fitness Certificate എന്നിവ സേവനപുസ്തകത്തിൽപതിച്ചുവേണം വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടത്.(Circular No. 55/2001/Fin Dated 20-09-2001)


INTERVENE VACCATION 

രണ്ടു അവധിക്കാലയളവുകൾക്കിടയിൽ വെക്കേഷൻ വന്നാൽ വെക്കേഷൻ intervene ചെയ്ത് അവധിയെടുക്കാം.

ആർജിതാവധിയാണ് എടുക്കുന്നതെങ്കിൽ അവധിയും വെക്കേഷനും ചേർന്ന് 180 ദിവസം കവിയരുത്.

 ആർജിതാവധിയും( Earned leave) പരിവർത്തിതാവധിയും (commuted leave) സംയോജിപ്പിച്ചാണ് എടുക്കുന്നതെങ്കിൽ അവധിയും വെക്കേഷനും ചേർന്ന് 240 ദിവസം കവിയരുത്.(Rule 74 & GDNo. 1 under Rule 74)









Popular Posts

Category