KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

5 മാസത്തെ അവധിയെടുത്തു വിദേശത്തു പോകണമെങ്കിൽ അതിനുളള നടപടി ക്രമങ്ങൾ എന്തെല്ലാം?

 

ഒരു അധ്യാപികക്ക് വിദേശത്തു പോകാൻ ലീവ് വേണം?ആവശ്യത്തിനു കമ്മ്യൂട്ടഡ് ലീവ് ഇല്ല. കമ്മ്യൂട്ടഡ് ലീവിന്റെ കൂടെ L.W.A എടുക്കാമോ? 5 മാസത്തേക്കു വിദേശ ത്തുപോകാൻ ആരുടെയൊക്കെ അനുമതി വേണം? അതിൻ്റെ നടപടി ക്രമങ്ങൾ വ്യക്തമാക്കിത്തരാമോ?

അർഹതപ്പെട്ട അവധിയെടുത്തു വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പ്രതിപാദിച്ചുകൊണ്ട് GO(P)233/ 08/Fin dt 3.6.2008 പ്രകാരം സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്.ഒരു ജീവനക്കാരന്റെ  അവധി അനുവദിക്കാൻ അധികാരപ്പെട്ട അധികാരി ആരാണോ ആ അധികാരിയാണ് വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശരാജ്യം സന്ദർശിക്കുന്നതിനായുള്ള അനുമതി നല്കേണ്ടത്. ഇതിനായി CL,EL, HPL, commuted leave, LWA എന്നിവയിൽ ഉചിതമായ ഏതു അവധിയും   എടുക്കാം.

അവധിക്കായുള്ള അപേക്ഷയിൽ എതു രാജ്യമാണ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതെന്നും അതിൻ്റെ ഉദ്ദേശ്യമെന്താണെന്നും കൃത്യമായി കാണിച്ചിരിക്കണം. കാഷ്വൽ ലീവെടു ത്താണ് പോകുന്നതെങ്കിൽ രാജ്യത്തു നിന്നും വിട്ടു നില്ക്കുന്ന കാലം 15 ദിവസത്തിൽ കവി യാൻ പാടില്ല.

മറ്റു അർഹതപ്പെട്ട അവധിയാണ ങ്കിൽ മേൽപ്പറഞ്ഞ ഉത്തരവുപ്രകാരം ഒരുമാസമാണെന്ന് പറയുന്നുണ്ടെങ്കിലും GO(P)418/08 Fin dt 16-09-2008 എന്ന ഉത്തരവു പ്രകാരം Private/ Personal ആവശ്യങ്ങൾക്കായി വിദേശത്തുപോ കുന്ന കാര്യത്തിൽ ഒരു മാസം എന്നതു 4 മാസ ത്തിൽ കവിയാത്ത വിധം അവധിയെടുക്കാമെന്നു ഭേദഗതി വരുത്തിയിട്ടുണ്ട്. കൂടാതെ ജീവനക്കാർ വിദേശത്തു പോകുന്നത് വിദേശത്തുളള മക്കളെ സന്ദർശിക്കാൻ വേണ്ടിയാണെങ്കിൽ ഈ ആവ ശ്യത്തിനായി 6 മാസം വരെ അർഹതപ്പെട്ട അവ ധിയെടുത്തു വിദേശത്തു പോകാൻ അനുമതി നല്കിക്കൊണ്ട് (GO(P)4/11 Fin dt 3.1.2011 പ്രകാരം സർക്കാർ മറ്റൊരു ഉത്തരവു കൂടി പുറപ്പെടുവിച്ചി ട്ടുണ്ട്.

ലീവ് അനുവദിക്കുന്ന അധികാരി ആരാണോ ആ അധികാരിയാണ് വിദേശത്തു പോകുന്നതി നുളള അനുമതി രേഖാമൂലം നല്കേണ്ടത്. കാഷ്വൽ ലീവ് സ്വയം എടുക്കാൻ അധികാരമുളള ഉദ്യോഗസ്ഥൻ കാഷ്വൽ ലീവെടുത്താണ് വിദേ ശത്തു പോകുന്നതെങ്കിൽ തൊട്ട മേലധികാരി യുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയ ശേഷമേ വിദേശ യാത്ര പോകാൻ പാടുളളൂ. ലീവ് അനുവദിച്ചുകൊണ്ടുളള ഉത്തരവു നല്കു മ്പോൾ വിദേശരാജ്യത്തേക്കുളള Private Visit നായുള്ള അനുമതി നല്‌കിയതായി പ്രസ്‌തുത ഉത്തരവിൽ വ്യക്തമായി കാണിച്ചിരിക്കണം. അതുപോലെ തന്നെ സന്ദർശിക്കുന്ന രാജ്യത്തിന്റെ പേരും ആ രാജ്യം സന്ദർശിക്കുന്നതിന്റെ ആവ ശ്യമെന്താണെന്നും കൂടി ആ ഉത്തരവിൽ കൃത്യമായി രേഖപ്പെടുത്തണം. അനുമതി ഉത്തരവിൽ ഇപ്രകാരമുളള രേഖപ്പെടുത്തലുകളില്ലാതെ യാത്ര പോയാൽ അത്തരം വിദേശയാത്ര അനധികൃത യാത്രയായി കരുതുന്നതാണെന്നും സർക്കാർ മേൽ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മേൽ വ്യവസ്ഥകളിലെ ഏതെങ്കിലും കാര്യങ്ങളിൽ വ്യ തിചലിക്കുന്നുണ്ടെങ്കിൽ അത്തരം സംഗതികളിൽ സർക്കാർ അനുമതി ആവശ്യമാണെന്നും പറയു ന്നുണ്ട്. ഇത്തരം വ്യതിചലിക്കുന്ന കേസുകളിൽ സർക്കാർ തീരുമാനമെടുക്കുന്നതിനു മുമ്പ് ബന്ധ പ്പെട്ട വകുപ്പുകൾ ധനകാര്യ വകുപ്പുമായി ആലോ ചിച്ചുമാത്രമേ തീരുമാനമെടുക്കാവൂ എന്നും ഉത്ത രവിൽ പറയുന്നു.

വിദേശത്തോ സ്വദേശത്തോ ഉള്ള ദമ്പതിയുമായി ഒത്തുചേരുന്നതിനുള്ള ശൂന്യവേതനാവധി. (Go(P) No. 1002/97/Fin Dated 06-11-1997 - SRO No. 940/97 Dated 27-11-1997 12-04-1984 പ്രാബല്യത്തിൽ ചട്ടങ്ങളിൽ ചേർത്തത്.)

ഈ ആവശ്യത്തിന് 3 മാസം കവിയാതെയുള്ള കാലയളവിലേക്ക് അർഹതപ്പെട്ട സാധാരണ അവധികളും അനുവദിക്കാം. ഇത് 3 മാസത്തിൽ കൂടുതൽ കാലത്തേക്ക് ദീർഘിപ്പിക്കുന്നുവെങ്കിൽ സാധാരണ അവധിയുടെ തുടക്കം മുതൽ തന്നെ XII C പ്രകാരം അവധി എടുക്കേണ്ടതാണ്.


        ഇവിടെ അധ്യാ പികക്കു വിദേശത്തു പോകാനായി 5 മാസത്തെ അവധിയാണ് വേണ്ടത്. അവരുടെ മക്കൾ വിദേ ശത്തുണ്ടെങ്കിൽ, അവരെ സന്ദർശിക്കാനുളള ആവ ശ്യത്തിലാണ് അവധിക്ക് അപേക്ഷിക്കുന്നതെങ്കിൽ, വേണമെങ്കിൽ 6 മാസം വരെ അവധി അനുവദിക്കാം. അതല്ലെങ്കിൽ പരമാവധി 4 മാസം മാത്രമേ അർഹതപ്പെട്ട അവധിയെടുത്തു വിദേശരാജ്യം സന്ദർശിക്കാൻ കഴിയുകയുളളൂ. ഇപ്രകാരം അവധിയെടുക്കുമ്പോൾ EL, HPL, commuted leave, LWA ഇവയിൽ ഏതെങ്കിലും തരം അവധിയെടുത്തുകൊണ്ടോ അല്ലെങ്കിൽ ഇവയിൽ ഒന്നിലധികം തരം അവധികൾ ചേർത്തെടുത്തു കൊണ്ടോ വിദേശരാജ്യ സന്ദർശനത്തിനു പോകാം. എന്നാൽ CL എടുത്താണ് പോകുന്ന തെങ്കിൽ ഇന്ത്യയിൽ നിന്നും വിട്ടു നില്ക്കുന്ന കാലം 15 ദിവസത്തിൽ കവിയാനും പാടില്ല. കൂടാ തെ, CL നോടൊപ്പം മേൽപ്പറഞ്ഞ തരത്തിലുളള മറ്റുതരം അവധികളുമായി ചേർത്തെടുക്കാനും പാടില്ല.


കടപ്പാട് :

ടി. ശ്രീധരൻ ചോമ്പാല, ഹെഡ്മാസ്റ്റർ മാസിക ,KPPHA

Popular Posts

Category