KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

KER CHAPTER VI ADMISSION TRANSFER AND REMOVAL

പ്രവേശനം:   R 1

സമ്മർ വെക്കേഷൻ കാലത്ത് അഡ്മിഷൻ നടപടികൾ ആരംഭിക്കാം 


  • Form no.3, അപേക്ഷയോടൊപ്പം ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് വേണം . അപേക്ഷയിൽ മാതാവോ ,പിതാവോ / രക്ഷിതാവോ ഒപ്പിടണം .
  • ബർത്ത് സർട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താൽ അഡ്മിഷൻ നിഷേധിക്കരുത്
  • രക്ഷിതാവിൻറെ ഡിക്ലറേഷൻ വാങ്ങി വയ്ക്കണം.
  • രക്ഷിതാവിൻറെ കാര്യത്തിൽ എച്ച് എമ്മിന് സംശയം തോന്നിയാൽ ഗാർഡിയൻ ഷിപ്പ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ,വിശ്വസനീയമായ തെളിവോ ആവശ്യപ്പെടാം.
  • അനാഥ കുട്ടികളാണെങ്കിൽ ഓർഫനേജിന്റെമാനേജർക്ക് കുട്ടിയെ സ്കൂളിൽചേർക്കാം
  • അപ്ലിക്കേഷൻ ഫോം കൃത്യമായി പൂരിപ്പിക്കണം.
  •  പ്രവേശന ആവശ്യം കഴിഞ്ഞാൽ ബർത്ത് സർട്ടിഫിക്കറ്റ് രക്ഷിതാവിന് തിരിച്ചേൽപ്പിക്കണം അതിൻറെ പകർപ്പ് സൂക്ഷിച്ചാൽ മതി
  • ഒന്നാംതരത്തിൽ സ്കൂൾ തുറന്ന് അഞ്ചാം അധ്യായന ദിവസം വരെ പ്രവേശനം നടത്താം
  •  ജൂൺ ഒന്നിന് 5 വയസ്സ് പൂർത്തിയായിരിക്കണം.
  • വിജയദശമി കഴിഞ്ഞ് ഒന്നാംതരത്തിൽ 5 സാദ്ധ്യായ ദിവസം വരെ പ്രവേശനം നടത്താം
  •  മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ ഏതുസമയത്തും പ്രവേശനം നടത്താൻ H Mന്  അധികാരമുണ്ട്. TC വഴിയുള്ള പ്രവേശനം ഏതുസമയത്തും നടത്താം(KER 4(3)).
  • RTE SECTION15അനുസരിച്ച് അധ്യയന വർഷത്തിൽ ഏത് സമയത്തും വയസ്സിന് അനുസരിച്ച ക്ലാസിൽ പ്രവേശനം നൽകാം.
  • ടി സി യുമായി വരുന്ന   കുട്ടിയുടെ ഡേറ്റ് ഓഫ് ബർത്ത് പരിശോധിക്കാൻ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടരുത്
  •  പ്രവേശനത്തിന് ഫീസ് വാങ്ങുകയോ സ്ക്രീനിങ് ടെസ്റ്റ് നടത്തുകയോ ചെയ്യരുത്
  •  ജാതിയുടെയോ മതത്തിന്റെയോ പേരിൽ പ്രവേശനം നിഷേധിക്കരുത്
  •  20 വയസ്സ് പൂർത്തിയായ ആളെ സ്കൂളിൽ പ്രവേശിപ്പിക്കണമെങ്കിൽ മേലധികാരികളുടെ അനുവാദം വാങ്ങിക്കണം
  •  ഒരു സ്കൂളിൽനിന്ന് ഡിസ്മിസ് ചെയ്ത് കുട്ടിയെ ഡയറക്ടറുടെ അനുമതി ഇല്ലാതെ പ്രവേശിപ്പിക്കരുത്
  • രണ്ടുമാസത്തിൽ കൂടുതൽ കാലത്തേക്ക് അസാന്മാർഗിക നടപടിക്കായി ശിക്ഷിക്കപ്പെട്ട കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കരുത്.
  • പകർച്ചവ്യാധിയുള്ള കുട്ടികളെ പ്രവേശിപ്പിക്കരുത്(R 11‍]



ADMISSION REGISTER

  • FORM NO.4ൽ സൂക്ഷിക്കണം
  •  Application form ൽ ഉള്ള കാര്യങ്ങൾ Admission registerൽ ചേർക്കണം
  • ഓരോ  entry  യും HM അറ്റസ്റ്റ് ചെയ്യണം
  • Date of birth രേഖപ്പെടുത്തിയതിൽ വെട്ടിത്തിരുത്തലുകൾ പാടില്ല
  • Date of birth അക്കത്തിലും അക്ഷരത്തിലും എഴുതണം
  • ഇതിൽ ഏതെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിൽ അതാത് സമയത്തെ സർക്കാർ ഉത്തരവ് അനുസരിച്ച് ആയിരിക്കണം
  •  നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ ജനനത്തീയതിയും മറ്റും തിരുത്താൻ HM ന് അധികാരം ഉണ്ട്(GO(p)No.38/2012/DT7/02/2012.ഇതിനെ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം ആവശ്യമാണ്.
  • പഠനം നിർത്തി പോയ കുട്ടികളുടെ വിവരങ്ങൾ തിരുത്തുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്കാണ് അനുമതിയുള്ളത്.
  • എസ്എസ്എൽസി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കുട്ടികളുടെ വിവരങ്ങൾ തിരുത്തുന്നത് പരീക്ഷ കമ്മീഷണർ ആണ്.
  • ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ തുടർച്ചയായി 15 ദിവസം അവധി അപേക്ഷകൂടാതെ ഹാജരാകാതിരിക്കുന്ന കുട്ടികളുടെയും സ്കൂൾ തുറന്നു ആദ്യ അഞ്ച് ദിവസങ്ങളിൽ തുടർച്ചയായി ഹാജരാവാതിരുന്നകുട്ടികളുടെയും വിവരങ്ങൾ  ക്ലാസ് ടീച്ചർ HMന്  റിപ്പോർട്ട്  ചെയ്യണം(Rule15A) SECTION 9 RTE ACT 2009(Central Act 35 OF 2009
  • H M തുടർനടപടികൾ സ്വീകരിക്കണം


കുട്ടിയെ റോളിൽ നിന്ന് നീക്കം ചെയ്യുന്ന സന്ദർഭങ്ങൾ

  • ടി സി നൽകുമ്പോൾ
  • സ്കൂൾ തുറന്ന് 5 ദിവസമോ അക്കാദമിക വർഷത്തിൽ തുടർച്ചയായ 15 ദിവസമോ അവധി അപേക്ഷ    കൂടാതെ ഹാജരാവാതെ ഇരുന്നാൽ
  • ഫീസ് നൽകാതെ 15 തുടർച്ചയായ പ്രവർത്തി ദിവസങ്ങളിൽ അവധി അപേക്ഷ നൽകാതെ ഹാജരാകാതിരുന്നാൽ
  • ഡിസ്മിസ് ചെയ്താൽ
  • അ സാന്മാർഗിക കുറ്റത്തിന് കോടതി രണ്ടുമാസത്തിൽ കൂടുതൽ ശിക്ഷിച്ചാൽ
  • ഒരു പ്രാവശ്യം പബ്ലിക് എക്സാം എഴുതിയാൽ
  •  15 ദിവസത്തിൽ കൂടുതൽ കാലം സസ്പെൻഡ് ചെയ്താൽ   .     
  • DISMISS/ കോടതി വിധി മൂലം അല്ലാതെ റോളിൽ നിന്നും നീക്കം ചെയ്ത കുട്ടിക്ക് ടി സി നൽകിയിട്ടില്ലെങ്കിൽ  പഠിച്ചിരുന്ന ക്ലാസിൽ  പുനപ്രവേശിപ്പിക്കാം.DISMISS/ നീക്കം ചെയ്യപ്പെട്ട വർഷമോ അതിനടുത്ത വർഷമോ അല്ല അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി വാങ്ങണം.
  • Re admission staff fixation ന് പരിഗണിക്കുന്നതല്ല.
  • റോളിൽ നിന്നും നീക്കം ചെയ്ത കുട്ടികൾക്ക് 20 വയസ്സ് കവിയുന്നുണ്ടെങ്കിൽ മേൽ അധികാരിയുടെ അനുമതിയില്ലാതെ ടി സി നൽകരുത് അങ്ങനെയുള്ളവർക്ക് ലിവിങ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ നൽകാം.
  • എസ്എസ്എൽസി പരീക്ഷയ്ക്ക് ചേരാതെ പഠിത്തം നിർത്തുന്നവർക്ക് സ്കൂൾ സർട്ടിഫിക്കറ്റ് നൽകാം
  • ടി സി നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് നൽകാം തിരിച്ചെടുക്കാൻ ആവാത്ത വിധം നഷ്ടപ്പെട്ടു എന്ന് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണം.1 രൂപ ചലാൻ സഹിതം അപേക്ഷിക്കണം.
  • തിരിച്ചെടുക്കാൻ ആവാത്ത വിധം നഷ്ടപ്പെട്ട് എന്ന് ഗസറ്റഡ് ഓഫീസറോ ,എംപി /എംഎൽഎ സാക്ഷ്യപ്പെടുത്തണം.
  • ടിസിക്ക് അപേക്ഷ ലഭിച്ചിട്ട് ടി സി കൊടുക്കാൻ  HMലേറ്റ് ആക്കിയാൽ മേലധികാരിക്ക് അപ്പീൽ സമർപ്പിക്കാം.(R 20}


MAXIMUM STRENGTH OF CLASS AND DIVISION

പരമാവധി കുട്ടികളുടെ എണ്ണം 45 കൂടുതലായി 50 വരെ അനുവദിക്കാം. 50കൂടുതലായാൽ രണ്ട് ഡിവിഷൻ 95 കൂടുതലായാൽ മൂന്ന് ഡിവിഷൻ ഇപ്പോൾ 9 ,10 ക്ലാസുകൾക്ക് മാത്രംബാധകം


Popular Posts

Category