KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

അധ്യാപകവൃത്തി ഏറ്റവും മഹത്തായത് - ഡോ.അലക്സാണ്ടർ ജേക്കബ്ബ്

പത്തനംതിട്ട: അധ്യാപകവൃത്തി ഏറ്റവും മഹത്തായതാണെന്ന് റിട്ട.ഡി.ജി.പി.ഡോ. അലക്സാണ്ടർ ജേക്കബ്ബ് . ചരൽക്കുന്നിൽ നടക്കുന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെ.പി.പി.എച്ച്.എ.)സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകർ വിരമിച്ചാലും അവരെ സാർ / ടീച്ചർ എന്ന് ആദരവോടെ അഭിസംബോധന ചെയ്യുന്നു. ഭാരത സംസ്കാരത്തിൽ ഗുരു ഈശ്വരതുല്യനാണ്. അധ്യാപകർ സാംസ്കാരിക മൂല്യങ്ങൾ സ്വാംശീകരിച്ച് ശക്തരാകണം. വിദ്യാർഥികളുടെ സംശയനിവാരണത്തിന് ഉതകുന്നവിധം ഏറ്റവും പുതിയ കാര്യങ്ങളിലും അധ്യാപകൻ അറിവു നേടണം. അധ്യാപകർ വിദ്യാർഥികളുടെ പ്രത്യേക കഴിവുകൾ കണ്ടെത്തി രക്ഷിതാവിനെക്കൂടി അറിയിച്ച് പ്രാത്സാഹനം നൽകണം കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,സംസ്ഥാന വനിതാ ഫോറം ചെയർപേഴ്സൺ കെ.പി.റംലത്ത്, കൺവീനർ സിന്ധു മേനോൻ, ബീന.കെ.തോമസ്, സംഘാടകസമിതി ചെയർമാൻ പി.കെ.ബിജുമോൻ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച വിവിധ വിഷയങ്ങളിലായി ജില്ലാ ട്രഷറി ഓഫീസർ എം.ആർ.രഘുനാഥൻ ഉണ്ണിത്താൻ, ടി.അനിൽകുമാർ, ജോസ്.സി.രാഗാദ്രി എന്നിവർ ക്ലാസ്സ് നയിച്ചു.ക്യാമ്പ്ഫയറും വിവിധ കലാപരിപാടികളും നടന്നു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

  

Popular Posts

Category