KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

STUDENT SAVINGS SCHEME





1.എന്താണ് സ്റ്റുഡൻറ് സേവിങ് സ്കീം.?

1 /10 /2016 മുതൽ നിർത്തലാക്കിയ സഞ്ചയിക സമ്പാദ്യ പദ്ധതിക്ക് പകരമായി അതേ മാനദണ്ഡം നിലനിർത്തി കേരള സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രോഗ്രാം ആണ് സ്റ്റുഡൻസ് സേവിംഗ്സ് സ്കീം സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്താൻ ഉദ്ദേശിച്ചുള്ളതാണ് ഈ സ്കീം. 


2.സ്റ്റുഡൻസ് സേവിങ് ഏത് വകുപ്പ് മുഖേനയാണ് നടപ്പിലാക്കുന്നത്.?

 വിദ്യാഭ്യാസ വകുപ്പ് ,സംസ്ഥാന ട്രഷറി  വകുപ്പ് ,ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്, എന്നീ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ടാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്.


3.ആർക്കൊക്കെ ഈ സ്കീമിൽ അംഗങ്ങൾ ആകാം. ?

ഒന്നാം ക്ലാസ് മൂതൽ പ്ലസ് ടു വരെ പഠിക്കുന്ന സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഈ സ്കീമിൽ അംഗമാകാം .


4.സ്കീം നടപ്പിലേക്ക് രൂപീകരിക്കുന്ന ട്രസ്റ്റ് അംഗങ്ങൾ ആരൊക്കെയാണ്. ?

വിദ്യാഭ്യാസ സ്ഥാപനമേധാവി, രണ്ടു രക്ഷകർത്താക്കൾ, രണ്ട് അധ്യാപകർ, രണ്ടു വിദ്യാർത്ഥികൾ എന്നിവരാണ് ട്രസ്റ്റ് അംഗങ്ങൾ.


5.ആരുടെ പേരിലാണ് ട്രഷറി അക്കൗണ്ട് ആരംഭിക്കേണ്ടത്.?

വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെയും രണ്ടു വിദ്യാർത്ഥികളുടെയും പേരിൽ ജോയിൻറ് ആയി ട്രഷറി അക്കൗണ്ട് ആരംഭിക്കേണ്ടതാണ്.


6.സ്ഥാപന മേധാവി ട്രാൻസ്ഫർ  ആയാൽ പാലിക്കേണ്ട നടപടിക്രമം എന്താണ് ?

പുതുതായി ജോയിൻ ചെയ്യുന്ന ഓഫീസർ പഴയ ഓഫീസറുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി അക്കൗണ്ട്  മാറ്റേണ്ടതാണ്


7.ട്രഷറി അക്കൗണ്ട് തുടങ്ങിയ വിദ്യാർത്ഥികൾ മാറിയാൽ എന്ത് നടപടി സ്വീകരിക്കണം ?

അനുയോജ്യമായ വിദ്യാർത്ഥിയെ സ്ഥാപന മേധാവിക്ക് തീരുമാനിക്കാവുന്നതും അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്


8 .സ്കൂളിൽ വിദ്യാർത്ഥികൾക്ക് അക്കൗണ്ട് നമ്പർ അനുവദിക്കുന്നതിൽ എന്തെങ്കിലും മാനദണ്ഡം ഉണ്ടോ ?

പ്രത്യേകിച്ച് ഒരു മാനദണ്ഡവും ഇല്ല. ചേരുന്ന ഓരോ വിദ്യാർത്ഥിക്കും ഒരു യൂണിക് നമ്പർ അലോട്ട് ചെയ്യുക ഉദാഹരണത്തിന് സ്കൂളിന്റെ പേരിൽ പേരിൻറെ ഷോർട്ട് ഫോം/  2024 / sl no.  etc..... പാസ്സ് ബുക്കിലും ലെഡ്ജറിലും  ഈ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തണം


9. എൽപിഎസ്,യുപിഎസ്, ഹൈസ്കൂൾ എന്നീ ക്ലാസുകളിൽ നിന്നും ഹയർ  ക്ലാസുകളിലേക്ക് മറ്റ് വിദ്യാലയങ്ങളിൽ പോകുന്ന വിദ്യാർത്ഥികളുടെ അക്കൗണ്ട് എങ്ങനെ കൈകാര്യം ചെയ്യണം.?

വിദ്യാലയം വിട്ടുപോകുന്ന വിദ്യാർത്ഥികളുടെ അക്കൗണ്ട് ക്ലോസ് ചെയ്ത് പലിശ കണക്കാക്കി അവർക്ക് തുക കൈമാറി അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടതാണ്. പുതിയ സ്കൂളിൽ ചേരുമ്പോൾ ടി വിദ്യാർഥി പുതിയ അക്കൗണ്ട് ആരംഭിക്കേണ്ടതാണ്.


10.ഓരോ ദിവസവും നീക്കിയിരിപ്പുള്ള തുക അന്നുതന്നെ ട്രഷറിയിൽ അടയ്ക്കേണ്ടതുണ്ടോ.?

5000 രൂപയിൽ അധികരിക്കുന്ന തുക തൊട്ടടുത്ത ദിവസം തന്നെ ട്രഷറി അക്കൗണ്ടിൽ അടക്കേണ്ടതാണ് അല്ലാത്തപക്ഷം അഞ്ചുദിവസത്തിനുള്ളിൽ അടക്കേണ്ടതാണ്.


11.ഒരു കുട്ടി ഒരു മാസത്തിന്റെ ഇടയ്ക്ക് വെച്ച് അക്കൗണ്ട് ക്ലോസ്  ചെയ്താൽ ആ മാസത്തെ പലിശയ്ക്ക് അർഹതയുണ്ടോ ?

മാസത്തിന്റെ അവസാന ദിവസം ക്ലോസ് ചെയ്യുന്ന അക്കൗണ്ടിനു മാത്രമേ ആ മാസത്തെ പലിശ ലഭിക്കുകയുള്ളൂ അല്ലാത്തപക്ഷം തൊട്ടുമുമ്പത്തെ മാസത്തെ വരെ പലിശയ്ക്ക് മാത്രമേ അർഹതയുള്ളൂ


12 വിദ്യാർത്ഥിയുടെ പാസ്ബുക്ക് ആരാണ് സൂക്ഷിക്കേണ്ടത്.?

പാസ്ബുക്കിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്തി പാസ്ബുക്ക് വിദ്യാർത്ഥിക്ക് തന്നെ കൈമാറേണ്ടതാണ് പാസ്ബുക്കിന്റെ പുറത്ത് പേരും അക്കൗണ്ട് നമ്പറും രേഖപ്പെടുത്തേണ്ടതാണ്.


13 നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് എത്രയാണ്. ?

ബാങ്ക് പലിശ നിരക്ക് നിക്ഷേപത്തിന് ലഭിക്കുന്നതാണ്. നിലവിൽ 4% ആണ് പലിശ നിരക്ക്.


14 സ്റ്റുഡൻസ് സേവിങ്സ് സ്‌കീം  ചാർജ് വഹിക്കുന്ന അധ്യാപകന് ചെയ്യുന്ന അധിക ജോലിക്ക് എന്തെങ്കിലും ഇൻസെന്റീവ് ഉണ്ടോ?

ആകെ നിക്ഷേപത്തിന്റെ 80 % വരുന്ന തുക സ്ഥിരനിക്ഷേപമായി ട്രഷറിയിൽ മാറ്റാവുന്നതാണ് ടി നിക്ഷേപത്തിന് ലഭിക്കുന്ന പലിശയിൽ 4% കഴിച്ചുള്ള തുകയിൽ നിന്നും മൂന്നിൽ ഒന്ന് ഭാഗം തുക ചാർജ് വഹിക്കുന്ന ഉദ്യോഗസ്ഥന് ഇൻസെന്റീവ് ആയി അനുവദിക്കാവുന്നതാണ്. നിലവിൽ പരമാവധി പ്രതിവർഷം ഇരുപതിനായിരം രൂപ വരെ ആയി അനുവദിക്കാവുന്നതാ


15 സ്റ്റുഡൻസ് സേവിങ് സ്കീം നടപ്പിലാക്കുന്നത് വഴി സ്കൂളുകൾക്ക് എന്തെങ്കിലും നേട്ടം ഉണ്ടോ ?

അധികമായി ലഭിക്കുന്ന പലിശയിൽ നിന്നും ചാർജ് ഉള്ള അധ്യാപകന് ഇൻസെന്റീവ് കൊടുത്തിട്ട് ബാക്കി വരുന്ന തുക സ്കൂളിന്റെ വികസനത്തിന് ഉപയോഗിക്കാവുന്നതാണ്.


16 പ്രതിമാസ പലിശ നിക്ഷേപത്തിനോട് കൂട്ടിച്ചേർക്കുന്നത് എപ്രകാരമാണ്.?

ഒരു വർഷത്തിന്റെ ഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവ് ആണ് ഒരു സാമ്പത്തിക വർഷം ആയി പരിഗണിക്കുന്നത്. ഒരു വർഷത്തിന്റെ മാർച്ച് 31 വരെയുള്ള ആകെ നിക്ഷേപവും പ്രതിമാസ പലിശയുടെ ആകെ തുകയും കൂടി ചേർത്ത് കിട്ടുന്ന ആകെ തുക അടുത്ത സാമ്പത്തിക വർഷത്തെ ഏപ്രിൽ ഒന്നിന് ഓപ്പണിങ് ബാലൻസ് ആയി പരിഗണിക്കേണ്ടതാണ്.






Documents to be submitted by school authorities at the Treasury Office for Students Savings Scheme


1. Minutes of the 7-member trust

 A copy of the minutes of the meeting regarding the formation of the 7-member trust for the purpose of the Students Savings Scheme.


2. Aadhaar Card Copies

 Aadhaar card copies of the following members of the trust:

The Head of the Institution(Principal/HM)

Two students from the trust


3. Duly Filled TSB Account Opening Form(1 set)

SB Form No. 1: Duly filled form for opening the Treasury Savings Bank (TSB) account.


4. Duly Filled TSB KYC Form for Institution(3 sets)

SB Form No. 1(a): Duly filled KYC (Know Your Customer) form specific to the institution.

3 separate sets(Head of the institution+Student1+Student2)



DOWNLOADS


Order 1 >Students Savings Scheme


Circular >Students Savings Scheme


Guidelines >Students Savings Scheme


Slides >Students Savings Scheme (wayanad)


Forms(SB FROM 1 & KYC )  >Students Savings Scheme


Popular Posts

Category