തിരുവനന്തപുരം: എയിഡഡ് പ്രൈമറി സ്കൂൾ പ്രധാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ(കെ.പി.പി.എച്ച്.എ) വഴുതക്കാട്ടുള്ള നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫീസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജോ.സെക്രട്ടറി എം.ഐ. അജികുമാർ,പഠനഗവേഷണ കേന്ദ്രം മാനേജർ കെ.കെ. ഗംഗാധരൻ,കെ.പി.പി.എച്ച്.എ.മുൻ ജനറൽ സെക്രട്ടറിമാരായയു.നൂറുന്നീസ ബീഗം,വി.പി.അരവിന്ദൻ,"ഹെഡ്മാസ്റ്റർ"മാസിക അസോസിയേറ്റ് എഡിറ്റർ എസ്.നാഗദാസ്,കെ.പി.പി.എച്ച്.എ.സംസ്ഥാന ട്രഷറർകെ.എ.ബെന്നി, സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എഫ്.റോബിൻ,സംസ്ഥാന അസി. സെക്രട്ടറി പി.എസ്.ശിവശ്രീ ,വനിതാ ഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.എസ്.സുജികുമാർ,മുൻ ജില്ലാ പ്രസിഡൻ്റ് കെ.ഭക്തവത്സലൻ,ജില്ലാ സെക്രട്ടറിഎച്ച്.നൂർജഹാൻ,മുൻ ജില്ലാ സെക്രട്ടറി എസ്.ഷീജ, പൊതുവിദ്യാഭ്യാസ വകുപ്പ് റിട്ട.സൂപ്രണ്ട് ആർ.ഗോപാലകൃഷ്ണൻ, തോട്ടയ്ക്കാട് ശശി, ബിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.