ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുട്ടികൾക്കായി കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (KPPHA ) സംസ്ഥാനതലത്തിൽ സമാഹരിച്ച ദുരിതാശ്വാസ ഫണ്ട് (പത്ത് ലക്ഷം രൂപ )സംസ്ഥാന ജനറൽ സെക്രട്ടറി ജി സുനിൽകുമാർ പ്രസിഡണ്ട് പി കൃഷ്ണപ്രസാദ് എന്നിവർ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ സാന്നിധ്യത്തിൽ എ ഡി എം ശ്രീമതി. കെ ദേവകിക്ക് കൈമാറുന്നു. വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോയ് വി സ്കറിയ, ജില്ലാ സെക്രട്ടറി സജി ജോൺ പ്രസിഡണ്ട് ചിത്ര ഡെന്നീസ് സംസ്ഥാന കൗൺസിലേഴ്സ് മെജോഷ് പി.ജെ, ബിനോജ് ജോൺ, സംസ്ഥാന പഠന ഗവേഷണ കേന്ദ്രം മാനേജർ ഗംഗാധരൻ മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.