യൂണിഫോം അലവന്‍സ് (BIMS) - STSB അക്കൌണ്ടില്‍ ചിലവഴിക്കാതെ ഇരിക്കുന്ന തുക എങ്ങനെ തിരിച്ചടക്കാം
പ്രധാനാധ്യാപകന്‍റെ സ്പെഷ്യല്‍ ടി.എസ്.ബി അക്കൌണ്ടില്‍ ചെലവഴിക്കാതെ കിടക്കുന്ന സംഖ്യ ഗവര്‍ണ്‍മെന്‍റിലേക്ക് തിരിച്ചടക്കേണ്ടതുണ്ട്. BIMS മുഖേനയാണ് പ്രസ്തുത തുക നാം തിരിച്ചടക്കേണ്ടത്. അത് എങ്ങനെയാണെന്ന് നോക്കാം
BIMS - Clerk Login തുറക്കുക
തുടര്‍ന്ന് വരുന്ന പേജില്‍ TSB എന്ന മെനുവിലെ Add or Edit Proceedings എന്നതില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് വരുന്ന പേജില്‍ നമ്മുടെ STSB A/c ല്‍ ഉള്ള ബാലന്‍സ് തുക എത്രയെന്ന് കാണിക്കും. അവിടെ Go എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് വരുന്ന പേജില്‍ നമ്മുടെ STSB A/c ലെ ചെക്കുമായി ബന്ധപ്പെട്ട വിരങ്ങള്‍ പൂര്‍ത്തീകരിക്കുക. പിന്നീട് Proceedings മായി ബന്ധപ്പെട്ട കാര്യങ്ങളും പൂര്‍ത്തീകരിക്കുക
Save ബട്ടണില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് വരുന്ന പേജില്‍ Deduction Details ചേര്‍ക്കുക.
Deduction Details ലെ Deduction എന്ന ഭാഗത്ത് Transfer Credit Head of A/c (o) എന്ന് Select ചെയ്യുക.
Head of Account എന്ന ഭാഗത്ത് 2202-01-102-95-01-00-00-P-V എന്ന് Select ചെയ്യുക
DDO Code, PEN എന്ന ഭാഗത്ത് ഒന്നും ചെയ്യേണ്ടതില്ല.
Remarks എന്ന ഭാഗത്ത് Refund of excess amount of uniform എന്ന് ടൈപ്പ് ചെയ്യുക
Amount എന്ന ഭാഗത്ത് തുക അടിച്ച് കൊടുക്കുക
Deduction Details ല്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ശ്രദ്ധയോടെ നല്‍കുക
തുടര്‍ന്ന് വരുന്ന ഭാഗത്ത് Beneficiary Details നല്‍കാനുള്ളതാണ്. ഇവിടെ Beneficiary ഇല്ലാത്തതിനാല്‍ ഈ ഭാഗത്ത് SKIP അടിക്കുക
തുടര്‍ന്ന് Send For Approval ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് വരുന്ന ഭാഗത്ത് നമുക്ക് Draft Proceedings പ്രിന്‍റ് എടുക്കാവുന്നതാണ്.
ഇത്രയും ആയാല്‍ Clerk Login ല്‍ ചെയ്യാനുള്ളത് പൂര്‍ത്തിയായി.
ഇനി BIMS DDO Admin log in തുറക്കുക
ലോഗിന്‍ ചെയ്തതിന് ശേഷം TSB എന്ന മെനുവില്‍ Proceedings Approval ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് നാം നേരത്തെ ചെയ്ത് വെച്ച Proceedings Details അവിടെ കാണാവുന്നതാണ്. അവിടെ Go എന്നതില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന പേജില്‍ നാം നല്‍കിയ വിവരങ്ങളുടെ കൃത്യത പരിശോധിച്ചതിന് ശേഷം DSC വെച്ച് Sign & Approve ചെയ്യുക
Sign & Approve ചെയ്ത് കഴിഞ്ഞാല്‍ Proceedings E Submit ചെയ്യണം. അതിനായി TSB മെനുവില്‍ Proceedings Esubmit എന്നതില്‍ ക്ലിക്ക് ചെയ്യുക
ഇവിടെ ഇ.സബ്മിറ്റ് ചെയ്തതിന് ശേഷം Final Proceedings പ്രിന്‍റ് ചെയ്ത് നേരത്തെ തയ്യാറാക്കിയ STSB ചെക്കും പ്രൊസീഡിംഗ്സും ട്രഷറിയില്‍ കൊടുക്കുക