1.മെഡിസെപ്പിൽ DDO/ Nodal Officer മാറുന്ന സാഹചര്യത്തിൽ പുതിയ ലോഗിൻ ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്? ?
DDO/Nodal Officer മാറുന്ന സാഹചര്യത്തിൽ DDO code, പെൻ, പേര് മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ info.medisep@kerala.gov.in എന്ന mail ID ലേക്ക് അറിയിക്കേണ്ടതാണ്.
2.DDO ലോഗിൻ ലഭിച്ചതിനുശേഷം ലോഗിൻ ചെയ്യാൻ സാധിക്കാത്തത് എന്തുകൊണ്ട്?
ഡിഡിയോ കോഡിന്റെ മുന്നിലായി പൂജ്യം ഉണ്ടെങ്കിൽ അത് ഒഴിവാക്കി ലോഗിൻ ചെയ്യേണ്ടതാണ്.
3 അക്കൗണ്ടിങ്ങിൽ ജീവനക്കാരുടെ കാറ്റഗറി Expired (Without FP),LWA(out of scheme, Delete (like duplication, termination, Unauthorized absence without medcard) രേഖപ്പെടുത്തി ഡിലീറ്റ് ആകുന്ന സാഹചര്യത്തിൽ എന്താണ് സംഭവിക്കുന്നത്?
പ്രസ്തുത ജീവനക്കാരന്റെ/ പെൻഷൻക്കാരന്റെ MEDCARD റദ്ദു ചെയ്യപ്പെടുന്നതും മെഡിസെപ്പ് ചികിത്സ നിഷേധിക്കുന്നതുമാണ്. ആയതിനാൽ DDO/ Nodal Officer മാർ കാറ്റഗറി അപ്ഡേഷൻ ചെയ്യുന്നത് വളരെ ശ്രദ്ധാപൂർവ്വം ആയിരിക്കണം.
4 അക്കൗണ്ടിംഗ് ചെയ്യുമ്പോൾ അനന്തരാവകാശികൾ ഇല്ലാതെ മരണപ്പെട്ടുപോയ ജീവനക്കാരുടെ വിവരം റദ്ദു ചെയ്യുന്നത് എങ്ങനെ?
DDO ലോഗിനിൽ അക്കൗണ്ടിംഗ് പേജിൽ Month wise payment സെലക്ട് ചെയ്തു Payment platform പേജിൽ കാറ്റഗറി അപ്ഡേറ്റ് Expired(Without FP) സെലക്ട് ചെയ്തു അനന്തരാവകാശികൾ ഇല്ലാതെ മരണപ്പെട്ടവരുടെ വിശദാംശം നീക്കം ചെയ്യാൻ സാധിക്കും. With effect date “Date of death” ആയിരിക്കും.
5 മുൻ മാസങ്ങളിലെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ വരുന്ന വ്യത്യാസം മാത്രം 2022 ജൂലൈക്ക് ശേഷംpayment platform -ൽ ചെയ്താൽ മതിയോ?
മതിയാകും. നോഡൽ ഓഫീസർമാരും ഡിഡിയോമാരും 2022 ജൂലൈ മാസം ഉള്ള ജീവനക്കാരുടെ Strength, Payment സംബന്ധിച്ച വിവരങ്ങളാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. തുടർന്നുള്ള മാസങ്ങളിൽ വ്യത്യാസമുള്ള ഗുണഭോക്താക്കളുടെ കാറ്റഗറി മാത്രം അപ്ഡേറ്റ് ചെയ്താൽ മതിയാകും.
6 സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പഴയ ഓഫീസിൽ അക്കൗണ്ടിംഗ് ചെയ്യാൻ ലഭ്യമാകുന്നില്ല എന്തുകൊണ്ട്?
അതാത് മാസങ്ങളിലെ അക്കൗണ്ടിംഗ് പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ഓരോ ഉദ്യോഗസ്ഥരെയും പുതിയ ഓഫീസിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പാടുള്ളൂ. മുൻ മാസങ്ങളിൽ ട്രാൻസ്ഫർ ആയ ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടെ Monthly payment ഫൈനലയസ് ചെയ്യാത്തതിനാൽ ആണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഇതിൽ വരുന്ന വ്യത്യാസം മെസ്സേജിൽ ഉൾപ്പെടുത്തിയാൽ മതിയാകും.
7 ഡെപ്യൂട്ടേഷനിൽ പോകുന്ന ജീവനക്കാരുടെ വിവരങ്ങൾ മെഡിസെപ്പിൽ ഏത് വകുപ്പിലാണ് കൈകാര്യം ചെയ്യേണ്ടത്?
ജീവനക്കാരുടെ മാതൃവകുപ്പിലാണ് മെഡിസെപ്പ് അക്കൗണ്ടിംഗ് കൈകാര്യം ചെയ്യേണ്ടത്.
8 പുതുതായി സർവീസിൽ കയറിയ ജീവനക്കാർ മുൻ മാസങ്ങളിലെ പ്രീമിയം തുക അടയ്ക്കുന്നതിന്റെ വിശദാംശങ്ങൾ എവിടെ ലഭ്യമാകും?
DDO/Nodal Officer ലോഗിനിൽ ‘അരിയർ ഡീറ്റെയിൽസ്’ എന്ന ലിങ്കിൽ ലഭ്യമാകും.
9 മുനിസിപ്പാലിറ്റി, യൂണിവേഴ്സിറ്റി, ഹൈക്കോർട്ട് തുടങ്ങിയയിടങ്ങളിൽ നിന്ന് ഡിപ്പാർട്ട്മെന്റിൽ വരുന്ന ജീവനക്കാരുടെ പ്രീമിയം ഡിഡക്ഷൻ തുക വിവരങ്ങൾ തുടർന്ന് എങ്ങനെ ലഭ്യമാകും?
ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭ്യമായ പെൻ അപ്ഡേറ്റ് ചെയ്തെങ്കിൽ മാത്രമേ പ്രീമിയം ഡിഡക്ഷൻ വിവരങ്ങൾ ലഭ്യമാകൂ. ഇതിനായി അതത് DDO/Nodal Officer മാർ info.medisep@kerala.gov.in ൽ വിവരങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്
10 NPS സ്കീം മുഖേന റിട്ടയർ ചെയ്തവർ മെഡിസെപ്പിൽ തുടരാൻ എന്താണ് ചെയ്യേണ്ടത്?
ധനകാര്യ വകുപ്പിലെ ഹെൽത്ത് ഇൻഷുറൻസ് സെക്ഷനുമായി ബന്ധപ്പെട്ടു പ്രീമിയം മുൻകൂറായി അടച്ച് മെഡിസെപ്പിൽ തുടരാവുന്നതാണ്.
11 LWA-ക്ക് ശേഷം സർവീസിൽ ജോയിൻ ചെയ്യുന്നവർ എന്താണ് ചെയ്യേണ്ടത്?
അതാത് DDO/Nodal Officer മായി ബന്ധപ്പെട്ട് വ്യക്തി വിവരങ്ങളും ഡിപെൻഡൻസ് വിവരങ്ങളും പോർട്ടലിൽ അപ്ഡേറ്റ് ചെയ്ത് വെരിഫൈ ചെയ്യേണ്ടതാണ്. പുതിയ പോളിസി വർഷം മുതൽ MEDCARD ലഭ്യമാകുന്നതാണ്.
12മെഡിസെപ്പ് ഐഡി തുടർച്ച സംബന്ധിച്ച് ?
ഒരു ജീവനക്കാരന് ഒരു മെഡിസെപ്പ് ഐഡിയെ പാടുള്ളൂ. ആ മെഡിസെപ്പ് ഐഡി റിട്ടയർ ചെയ്താലും, മരണശേഷം ഫാമിലി പെൻഷർക്കും തുടരുന്നതായിരിക്കും. PEN,PPO-യ്ക്കും മാറ്റം സംഭവിക്കുന്നത് ആയിരിക്കും.
13 ഒരു പെൻഷനറുടെ/ജീവനക്കാരന്റെ ഇതുവരെയുള്ള പ്രീമിയം, ട്രീറ്റ്മെന്റ്, ക്ലെയിം, ഗ്രിവൻസ് വിവരങ്ങൾ എങ്ങനെ അറിയാൻ കഴിയും?
മെഡിസെപ്പ് പോർട്ടലിൽ “സ്റ്റാറ്റസ് റിപ്പോർട്ടിൽ” ഇതുവരെ ഉള്ള എല്ലാ വിവരങ്ങളും, MED CARD ഉം ലഭ്യമാകും.
14 Payment platform എല്ലാ മാസവും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ?
ഓരോ മാസത്തെയും ജീവനക്കാരുടെ എണ്ണം കൃത്യമാക്കി കാറ്റഗറി മാറ്റം ഉണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്ത ശേഷം മൊത്തം പ്രീമിയം തുക ട്രഷറിയിലെ ബന്ധപ്പെട്ട ഹെഡ് ഓഫ് അക്കൗണ്ടിൽ അടച്ച് ചെല്ലാൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. ഇത് തൊട്ട് അടുത്തമാസം പത്താം തീയതിക്കുള്ളിൽ പൂർത്തിയാക്കേണ്ടതാണ്. അക്കൗണ്ട് ഫൈനലൈസ് ചെയ്ത ശേഷം മാത്രം ആ ഓഫീസിൽ നിന്നും ആ മാസം ട്രാൻസറായ ജീവനക്കാരെ പുതിയ ഓഫീസിലേക്ക് പ്രൊഫൈലിൽ മാറ്റം വരുത്തി ട്രാൻസർ ചെയ്യേണ്ടതാണ്.
15 പോർട്ടലിൽ എപ്പോഴാണ് ജീവനക്കാരുടെ വിവരങ്ങൾ DDO/ Nodal Officer അപ്ഡേറ്റ് ചെയ്യേണ്ടത്?
പുതിയ ജീവനക്കാർ ജോലിയിൽ പ്രവേശിച്ച് PEN അലോട്ട് ചെയ്തു കഴിഞ്ഞാലുടൻ, കൂടാതെ ജനനം മരണം മറ്റു കറക്ഷനുകൾ എന്നിവ ജീവനക്കാർ അറിയിച്ചാൽ ഉടൻ DDO/ Nodal Officer മെഡിസെപ്പ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതും ആ വിവരങ്ങൾ വെരിഫൈ ചെയ്യേണ്ടതുമാണ്.
16 ഡേറ്റയുടെ കൃത്യത സംബന്ധിച്ച് DDO/ Nodal Officer, ജീവനക്കാർ/പെൻഷൻകാർ എന്നിവരുടെ ഉത്തരവാദിത്വം?
ഓരോ ജീവനക്കാരനെയും പെൻഷൻ കാരനെയും സംബന്ധിച്ചുള്ള വിവരങ്ങൾ കൃത്യമാണെന്ന് സ്റ്റാറ്റസ് റിപ്പോർട്ട് പരിശോധിച്ചു അവരവർ തന്നെ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ ഡേറ്റയിലുള്ള മാറ്റങ്ങൾ കൃത്യമായി പോർട്ടലിൽ ഉൾപ്പെട്ടുയെന്നും ഉറപ്പുവരുത്തേണ്ടതാണ്. ഓരോ ഓഫീസ്/ഡിപ്പാർട്ട്മെന്റ് ട്രഷറി/ യൂണിവേഴ്സിറ്റി/ ലോക്കൽ ബോഡി എന്നിവയിലെ ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ചും പ്രീമിയം കളക്ഷൻ സംബന്ധിച്ചും അതാത് DDO/Nodal Officer ആണ് പൂർണ്ണ ഉത്തരവാദിത്വം. ഗുണഭോക്താക്കളുടെ എണ്ണത്തിലുള്ള കൃത്യത ഇവർ ഓരോ മാസവും ഉറപ്പുവരുത്തേണ്ടതും Payment platform അത്തരത്തിൽ അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്.
17 മരണപ്പെട്ട മെഡിസെപ് ഗുണഭോക്താവിന് ആശ്രിതരാരുമില്ലെങ്കിൽ ക്ലെയിം സംബന്ധിച്ച പരാതികൾ ബന്ധുക്കൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ?
മരണപ്പെട്ട മെഡിസെപ് ഗുണഭോക്താവിന് ആശ്രിതരാരുമില്ലെങ്കിൽ ക്ലെയിം സംബന്ധിച്ച എന്തെങ്കിലും പരാതികൾ ഉണ്ടാകുന്ന പക്ഷം ബന്ധുക്കൾക്ക് ഗുണഭോക്താവ് മരണപ്പെട്ട് 30 ദിവസത്തിനുള്ളിൽ മെഡിസെപ് വെബ്പോർട്ടൽ ലെവൽ -1 ഗ്രിവൻസ് ഫയലിങ് ലിങ്ക് മുഖേന പരാതി സമർപ്പിക്കാവുന്നതാണ്.
18 കഴിഞ്ഞ പോളിസി വർഷത്തിൽ മെഡിസെപ് ഡാറ്റാ വെരിഫൈ ചെയ്ത് മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്തിട്ടുള്ള മെഡിസെപ് ഗുണഭോക്താക്കൾ രണ്ടാം പോളിസി വർഷത്തിൽ വീണ്ടും മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ടോ?
കഴിഞ്ഞ പോളിസി വർഷത്തിൽ മെഡിസെപ് കാർഡിൽ ആശ്രിതരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന പലരുടെയും പേരുകൾ ചില സാങ്കേതിക കാരണങ്ങൾ മൂലം, രണ്ടാം പോളിസി വർഷത്തിൽ ലഭ്യമായ മെഡിസെപ് കാർഡിൽ ഉൾപ്പെട്ടിട്ടില്ല എന്ന തരത്തിലുള്ള പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ പുതിയ മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിൻെടുത്ത് സൂക്ഷിക്കുന്നതാണ് ഉചിതം.
19 നിലവിൽ മെഡിസെപ് ഗുണഭോക്താക്കൾക്ക് പുതിയ ആശ്രിതരെ മെഡിസെപ് കാർഡിൽ ഉൾപ്പെടുത്തുവാൻ സാധിക്കുമോ?
15/06/2023 തീയതിയിലെ 57/2023/ധന നമ്പർ സർക്കുലർ പ്രകാരം രണ്ടാം പോളിസി വർഷം ആരംഭിക്കുന്നതിനു മുമ്പായി 22/06/2023വരെ പുതിയതായി ആശ്രിതരെ ഉൾപ്പെടുത്തുവാനും നിലവിലുള്ള ആശ്രിതരെ നീക്കം ചെയ്യുവാനും മെഡിസെപ് ഗുണഭോക്താക്കൾക്ക് അവസരം നൽകിയിരുന്നു. നിലവിൽ നവജാത ശിശുക്കളെയും (ജനിച്ച് 180 ദിവസത്തിനുള്ളിൽ) പുതുതായി വിവാഹം കഴിയുന്നവരെയും (വിവാഹ തീയതിയ്ക്ക് ശേഷം 60 ദിവസത്തിനുള്ളിൽ) മാത്രമേ പുതുതായി ആശ്രിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുവാൻ സാധിക്കുകയുള്ളു.
20 മെഡിസെപ് ഗുണഭോക്താക്കൾ മെഡിസെപ് ആനുകൂല്യം ലഭിക്കുന്നതിനായി ആശുപത്രിയിൽ ഹാജരാക്കേണ്ട രേഖകൾ ഏതൊക്കെ?
മെഡിസെപ് ഗുണഭോക്താവിന്റെ മെഡിസെപ് കാർഡും രോഗിയുടെ ഫോട്ടോ പതിപ്പിച്ച ഏതെങ്കിലും തിരിച്ചറിയിൽ കാർഡ് (ആധാർ കാർഡ്/ ഡ്രൈവിങ് ലൈസൻസ്/ ഇലക്ഷൻ ഐ.ഡി കാർഡ്/ബാങ്ക് പാസ് ബുക്ക്/പാസ്സ്പോർട്ട്). ഈ രണ്ട് രേഖകളും രോഗി ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന സമയത്ത് തന്നെ ആശുപത്രിയിൽ ഹാജരാക്കേണ്ടതാണ്.
21 മെഡിസെപ് ഗുണഭോക്താവ് ആശുപത്രിയിൽ അഡ്മിറ്റായി ആവശ്യമായ രേഖകൾ ആശുപത്രിയിൽ ഹാജരാക്കിയതിനു ശേഷമുള്ള നടപടിക്രമങ്ങൾ എന്തെല്ലാം?
ആശുപത്രി അധികൃതർ രോഗി ഹാജരാക്കിയ രേഖകൾ പരിശോധിച്ച് മെഡിസെപ് ഇൻഷുറൻസ് പോർട്ടൽ മുഖേന ക്ലെയിം 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യുന്നുവെന്ന് ഗുണഭോക്തക്കൾ ഉറപ്പ് വരുത്തേണ്ടതാണ്. ചികിത്സ തുടങ്ങിയാലുടൻ മെഡിസെപ് വെബ്‌പോർട്ടൽ മുഖേന ഓറിയന്റൽ ഇൻഷുറൻസ് കമ്പനി/തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർക്ക് (TPA) പ്രീ-ഓതറൈസേഷൻ അപേക്ഷ സമർപ്പിക്കുകയും TPA ആയത് പരിശോധിച്ച് പ്രീ-ഓതറൈസേഷൻ അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നു. പ്രീ-ഓതറൈസേഷൻ അപേക്ഷക്ക് അംഗീകാരം ലഭിക്കുന്ന പക്ഷം, ചികിത്സ പൂർത്തിയായി രോഗി ഡിസ്ചാർജ്ജ് നേടുന്ന സമയത്ത് ആശുപത്രി അധികൃതർ ആവശ്യമായ രേഖകൾ സഹിതം 24 മണിക്കൂറിനുള്ളിൽ മെഡിസെപ് വെബ് പോർട്ടൽ മുഖേന ഓറിയന്റൽ ഇൻഷുറൻസ് കമ്പനി/TPA -ക്ക് ഫൈനൽ ക്ലെയിം സമർപ്പിക്കുകയും TPA ആയത് പരിശോധിച്ച് ഫൈനൽ ക്ലെയിം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നു.
22 മെഡിസെപ് ഗുണഭോക്താവ് ആശുപത്രിയിൽ അഡ്മിറ്റായി എത്ര സമയത്തിനുള്ളിൽ ആശുപത്രി അധികൃതർ പ്രീ-ഓതറൈസേഷൻ അപേക്ഷ സമർപ്പിക്കണം?
സർക്കാർ ആശുപത്രിയാണെങ്കിൽ 48 മണിക്കുറിനുള്ളിലും സ്വകാര്യ ആശുപത്രിയാണെങ്കിൽ 24 മണിക്കുറിനുള്ളിലും ക്ലെയിം സമർപ്പിക്കണം.
23 മെഡിസെപ് ഗുണഭോക്താവ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് നേടി എത്ര സമയത്തിനുള്ളിൽ ആശുപത്രി അധികൃതർ ക്ലെയിം സമർപ്പിക്കണം?
സർക്കാർ ആശുപത്രിയാണെങ്കിൽ 48 മണിക്കുറിനുള്ളിലും സ്വകാര്യ ആശുപത്രിയാണെങ്കിൽ 24 മണിക്കുറിനുള്ളിലും ക്ലെയിം സമർപ്പിക്കണം.
24 കോർപ്പസ് ഫണ്ട് വിനിയോഗിച്ച തീർന്ന സാഹചര്യത്തിൽ, മെഡിസെപ് മുഖേന ഗുരുതര രോഗങ്ങൾ നിമിത്തമുള്ള അവയവമാറ്റ ശസ്ത്രക്രിയകൾക്ക് അനുവദിച്ചിരുന്ന ആനുകൂല്യം ഇപ്പോഴും അനുവദിക്കുന്നുണ്ടോ?
35 കോടി രൂപയുടെ കോർപ്പസ് ഫണ്ട് വിനിയോഗിച്ച തീർന്ന സാഹചര്യത്തിൽ31/03/2023 തീയതിയിലെ 63/2023/ധന ഉത്തരവ് പ്രകാരം മുട്ട്മാറ്റിവയ്ക്കൽ, ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ 01/04/2023 മുതൽ സർക്കാർ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എംപാനൽഡ് ആശുപത്രികളിൽ (സർക്കാർ/സ്വകാര്യ) ചെയ്യുന്ന മുട്ട്മാറ്റിവയ്ക്കൽ, ഇടുപ്പ് മാറ്റിവയ്ക്കൽ ഒഴികെയുള്ള മറ്റ് അവയവമാറ്റ ശസ്ത്രക്രിയകൾക്ക് മുൻപ് ഉണ്ടായിരുന്ന ആനുകൂല്യം തുടരുന്നതാണ്.
25 അവയവമാറ്റ ശസ്ത്രക്രിയകൾക്ക് മെഡിസെപ് ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികൾ എന്തെല്ലാം?
ഒരു ഗുണഭോക്താവിന് അവയവമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ചാൽ ഉടൻ തന്നെ ആശുപത്രിയോട് മെഡിസെപ് ഇൻഷുറൻസ് പോർട്ടൽ മുഖേന ക്ലെയിം രജിസ്റ്റർ ചെയ്യുവാൻ ആവശ്യപ്പെടുകയും ഗുണഭോക്താവിന്റെ മെഡിസെപ് ഐ.ഡി. രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് ടി വിവരം ആശുപത്രി സർക്കാരിനെ അറിയിക്കുന്നു. സർക്കാരിൽ നിന്നും ഈ ക്ലെയിമിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇൻഷുറൻസ് കമ്പനി പ്രീ-ഓതറൈസേഷൻ അംഗീകാരം നൽകുന്നു. പ്രസ്തുത ചികിത്സയുടെ അന്തിമ ക്ലെയിം, ആശുപത്രികൾ പോർട്ടലിലൂടെ ലഭ്യമാക്കുന്ന ചികിത്സാ റിപ്പോർട്ടുകൾ പരിശോധിച്ച് ഇൻഷുറൻസ് കമ്പനി അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതാണ്.
26 മെഡിസെപ് പദ്ധതിയിൽ ആരാണ് ആശുപത്രിയ്ക്ക് ക്ലെയിം തുക നൽകുന്നത്?
ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
27 മെഡിസെപ് ഗുണഭോക്താക്കളിൽ നിന്നും ഈടാക്കുന്ന പ്രീമിയം തുക സർക്കാർ എപ്രകാരമാണ് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് നൽകുന്നത്?
മെഡിസെപ് ഗുണഭോക്താക്കളുടെ പ്രതിവർഷ പ്രീമിയം നാല് തവണകളായി സർക്കാർ മുൻകൂറായി ഇൻഷുറൻസ് കമ്പനിക്ക് നൽകുകയാണ് ചെയ്യുന്നത്.
28 മെഡിസെപ് ഗുണഭോക്താക്കളിൽ നിന്നും തെറ്റായി/അധികമായി ഈടാക്കുന്ന പ്രീമിയം തുക ഗുണഭോക്താക്കൾക്ക് തിരികെ നൽകുവാൻ വ്യവസ്ഥയുണ്ടോ?
ഉണ്ട്. തെറ്റായി/അധികമായി ഈടാക്കുന്ന പ്രീമിയം തുക റീഫണ്ടായി ലഭിക്കുന്നതിനായി 18/05/2023 തീയതിയിലെ സ.ഉ.(കൈ)നം.80/2023/ധന പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
29 എംപാനൽ ചെയ്യപ്പെട്ടിട്ടില്ലാത്ത ആശുപത്രികളിൽ ചെയ്യുന്ന അടിയന്തര ചികിത്സ/ശസ്ത്രക്രിയകൾക്ക് ഇൻഷുറൻസ് കമ്പനി റീ-ഇംപേഴ്സ്മെന്റ് അനുവദിക്കുമോ?
17/02/2023 തീയതിയിലെ 18/2023/ധന നമ്പർ സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത് പോലെ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ ഒപ്പുവെച്ച ധാരണപത്രം (MoU) പ്രകാരം വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം എന്നീ അടിയന്തിര സാഹചര്യങ്ങളിൽ മാത്രം മെഡിസെപ്-ൽ എംപാനൽ ചെയ്യപ്പെട്ടിട്ടില്ലാത്ത ആശുപത്രികളിൽ ചെയ്യുന്ന അടിയന്തര ചികിത്സ/ശസ്ത്രക്രിയകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഇൻഷുറൻസ് കമ്പനി റീ-ഇംപേഴ്സ്മെന്റ് അനുവദിക്കും.
30 ഇത്തരത്തിൽ റീ-ഇംപേഴ്സ്മെന്റിനായി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെ?
05/01/2024 തീയതിയിലെ 1/2024/ധന നം. സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത് പോലെ, അപേക്ഷകന്റെ മെഡിസെപ് ഐ.ഡി., എന്ത് ചികിത്സയ്ക്കാണ് വിധേയമായതെന്നു സംബന്ധിച്ച വിവരം, ആശുപത്രിയുടെ പേര് എന്നിവ സൂചിപ്പിച്ചുകൊണ്ടുള്ള ഒരു ഇമെയിൽ സന്ദേശം medisep@orientalinsurance.co.in എന്ന വിലാസത്തിൽ ഇൻഷുറൻസ് കമ്പനിക്ക് അയക്കേണ്ടതാണ്. ആയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകന് റീ-ഇംപേഴ്സ്മെന്റ് ലഭിക്കുവാൻ അർഹതയുണ്ടോയെന്ന് പരിശോധിച്ച് റീ-ഇംപേഴ്സ്മെന്റ് അപേക്ഷയും അപേക്ഷകൻ സമർപ്പിക്കേണ്ടുന്ന രേഖകൾ ഏതൊക്കെയാണെന്നും ഇൻഷുറൻസ് കമ്പനി ഇമെയിൽ മുഖേന അപേക്ഷകനെ അറിയിക്കുന്നതാണ്.
31 മെഡിസെപ് മുഖേനയുള്ള റീഇംപേഴ്സ്മെന്റിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ സാധിക്കുമോ?
ഇല്ല.
32 മെഡിസെപ് സംബന്ധിച്ച പരാതികൾ എപ്രകാരമാണ് സമർപ്പിക്കേണ്ടത്?
മെഡിസെപ് സംബന്ധിച്ച് മെഡിസെപ് ഗുണഭോക്താക്കൾക്ക് എന്തെങ്കിലും പരാതി ഉണ്ടാകുന്ന പക്ഷം 27/06/2022 തീയതിയിലെ 76/2022/ധന നം. സർക്കാർ ഉത്തരവിലും 17/02/2023 തീയതിയിലെ 18/2023/ധന സർക്കുലറിലും പരാമർശിക്കും പ്രകാരം മെഡിസെപ് വെബ്‌സൈറ്റിലെ Grievance Link -ലെ Level-I Grievance filing menu മുഖേന ഇൻഷുറൻസ് കമ്പനിക്ക് പരാതി സമർപ്പിക്കേണ്ടതാണ്. Level -1 Grievance filing മെനു മുഖേന നൽകുന്ന മറുപടി തൃപ്തികരമല്ലങ്കില്ലാത്ത പക്ഷം Level -2 Grievance filing മെനു മുഖേന ജില്ലാതല പരാതി പരിഹാര കമ്മിറ്റിക്ക് പരാതി സമർപ്പിക്കേണ്ടതാണ്. ജില്ലാതല പരാതി പരിഹാര കമ്മിറ്റി മുഖേന പരാതി പരിഹാരം ലഭിക്കാത്തപക്ഷം വീണ്ടും Level-2 Grievance filing മെനു മുഖേന സംസ്ഥാനതല പരാതി പരിഹാര കമ്മിറ്റിക്ക് അപ്പീൽ സമർപ്പിക്കുേണ്ടതാണ്. സംസ്ഥാനതല പരാതി പരിഹാര കമ്മിറ്റി മുഖേനയും പരാതി പരിഹാരം ലഭിക്കാത്തപക്ഷം വീണ്ടും Level-2 Grievance filing മെനു മുഖേന അപ്പലേറ്റ് അതോറിറ്റിക്ക് അപ്പീൽ സമർപ്പിക്കുേണ്ടതാണ്.
33 മെഡിസെപ് പദ്ധതിയിൽ എംപാനൽഡ് ആശുപത്രികളെ താൽക്കാലികമായി സസ്പെൻഡ് ചെയ്യുവാൻ വ്യവസ്ഥയുണ്ടോ?
ഉണ്ട്. 11/09/2023 തീയതിയിലെ സ.ഉ.(അച്ചടി)നം.97/2023/ധന പ്രകാരം മെഡിസെപ് പദ്ധതിയുടെ വ്യവസ്ഥകളിൽ നിന്നും വ്യതിചലിക്കുന്ന എംപാനൽഡ് ആശുപത്രികളെ താൽക്കാലികമായി സസ്പെൻഡ് ചെയ്യുവാൻ വ്യവസ്ഥയുണ്ട്. സസ്പെൻഷൻ കാലയളവിൽ മുൻ നിശ്ചയിച്ചിട്ടുള്ള ചികിത്സാ/ശസ്ത്രക്രിയയ്ക്കുള്ള ക്ലെയിമുകൾക്കും ഡയാലിസിസ്, കീമോതെറാപ്പി, പ്രസവം, മുൻനിശ്ചയിച്ച അവയവമാറ്റ ശസ്ത്രക്രിയകൾ എന്നീ ചികിത്സകൾക്കുള്ള മാത്രമേ ക്ലെയിമുകൾക്ക് മാത്രമേ മെഡിസെപ് ആനുകൂല്യം അനുവദിക്കുകയുള്ളു; പുതുതായി രജിസ്റ്റർ ചെയ്യപ്പെടുന്ന ക്ലെയിമുകൾ സ്വീകരിക്കുന്നതല്ല.
34 മെഡിസെപ് സംബന്ധിച്ച് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറുകൾ/ഉത്തരവുകൾ എന്നിവയുടെ പകർപ്പുകൾ മെഡിസെപ് വെബ്സൈറ്റിൽ ലഭ്യമാണോ?
മെഡിസെപ് സംബന്ധിച്ച് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറുകൾ/ഉത്തരവുകൾ എന്നിവയുടെ പകർപ്പുകൾ മെഡിസെപ് വെബ്സൈറ്റിലെ 'Resources'മെനുവിലെ 'Downloads' ലിങ്കിൽ ലഭ്യമാണ്.
35 എംപാനൽഡ് ആശുപത്രികളിൽ ചികിത്സ നടത്തിയ ശേഷം അതേ അസുഖത്തിനായി വീണ്ടും എംപാനൽഡ് ആശുപത്രിയിൽ ചികിത്സ തേടാൻ സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ?
ഇല്ല.വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനുള്ള കാരണത്തിന്റെ അടിസ്ഥാനത്തിലാവും ഇൻഷുറൻസ് കമ്പനി ക്ലെയിം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നത്.