ഏറ്റവും പുതിയ സർക്കാർ ഉത്തരവുകളനുസരിച്ച് താഴെ കൊടുത്തിരിക്കുന്ന ടേബിൾ പ്രകാരം പാർട്ട് ടൈം കണ്ടിജന്റ് / SLR ജീവനക്കാർ ഒഴികെ 50 വയസ്സിൽ താഴെ പ്രായമുള്ള എല്ലാ ജീവനക്കാർക്കും അദ്ധ്യാപകർക്കും നിർബന്ധമായും SLI പോളിസി ഉണ്ടായിരിക്കേണ്ടതാണ്.
2025 ഏപ്രിൽ മാസം മുതൽ DA വർദ്ധനവ് ഉള്ളതിനാൽ (12% to 15%) ചിലരുടെയെങ്കിലും നിലവിലുള്ള SLI പ്രീമിയം ആവശ്യമുള്ളതിനേക്കാൾ കുറയാൻ സാധ്യത ഉണ്ട്.ആയതിനാൽ അവർ പുതിയ അഡിഷണൽ പോളിസി ഏപ്രിൽ 2025 മാസത്തെ ശമ്പള ബില്ലുകൾ സമർപ്പിക്കുന്നതിന് മുമ്പായി എടുക്കേണ്ടതാണ്.
ഇൻക്രിമെന്റ് / പ്രൊമോഷൻ / ഗ്രേഡ് / DA വർദ്ധനവ് തുടങ്ങിയവയാൽ ശമ്പളം കൂടുന്നതനുസരിച്ച് ആവശ്യമായ പ്രീമിയത്തിൽ മാറ്റം വരുമെന്നതിനാൽ അതും കൂടി കണക്കിലെടുത്ത് വേണം പോളിസി എടുക്കേണ്ടത്.
SLI പോളിസി നമ്പർ കിട്ടിയതിന് ശേഷം മാത്രം തുക ശമ്പളത്തിൽ നിന്നും കുറവ് ചെയ്യുക.
( നിലവിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ പുതിയ പോളിസി എടുക്കേണ്ടതില്ല. )