കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ വിഭവ പോർട്ടലായ സമഗ്ര, പുതുക്കിയ പാഠ്യപദ്ധതിപ്രകാരം തയ്യാറാക്കപ്പെട്ട പാഠഭാഗങ്ങൾക്കനുസൃതമായി 'സമഗ്ര പ്ലസ്' എന്ന പേരിൽ പരിഷ്‌ക്കരിച്ചിരിക്കുകയാണ്. സമഗ്രയുടെ ഒന്നാം പതിപ്പിൽ നിന്നും വ്യത്യസ്തമായി നിർമ്മിതബുദ്ധി ഉൾപ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി അധ്യാപകർക്കു പുറമെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ്. മാറിയ പാഠപുസ്തകങ്ങൾക്കനുസരിച്ചുള്ള ഡിജിറ്റൽ മൾട്ടീ മീഡിയ വിഭവങ്ങൾ സമഗ്ര പ്ലസിൽ ഒരുക്കിയിട്ടുള്ളത്. നിലവിൽ സമഗ്രയിൽ അക്കൗണ്ട് ഉള്ളവർ Samagra Plus-ൽ പുതിയ അക്കൗണ്ട് ഉണ്ടാക്കേണ്ടതില്ല. അത് തന്നെ ഉപയോഗിക്കാവുന്നതാണ്.
അക്കാദമിക് മോണിറ്ററിംഗ് ഫലപ്രദമായി നടപ്പാക്കുന്നതിന് സ്കൂൾ അധ്യാപകർ മുതൽ സംസ്ഥാന വിദ്യാഭ്യാസ ഓഫീസർ വരെ പരിശീലനം നൽകാൻ കൈറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്,ഇതിന്റെ അടിസ്ഥാനത്തിൽ അക്കാദമിക് മാസ്റ്റർ പ്ലാനിൻ്റെ പ്രധാന തീരുമാനങ്ങൾ ഉൾപ്പെടെ SRG മീറ്റിംഗിൻ്റെ ഭാഗമായി രേഖപ്പെടുത്താനും അവ നടപ്പിലാക്കിയോ എന്ന് മോണിറ്റർ ചെയ്യാനും Smagra Plus Portal ൽ അവസരം നൽകുന്നു.
സമഗ്ര പ്ലസിൽ സമ്പൂർണ്ണ ലോഗിൻ ഡീറ്റെയിൽസ് ഉപയോഗിച്ച് പ്രവേശിക്കുക
ഡാഷ്ബോർഡിലെ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് -SRG എന്നതിൽ ക്ലിക്ക് ചെയ്യുക.
Create Member എന്നതിൽ ക്ലിക്ക് ചെയ്തു മെമ്പർമാരെ ആഡ് ചെയ്യാവുന്നതാണ്. സമഗ്രയിൽ ലോഗിനിൽ ഇല്ലാത്ത അധ്യാപകരെ New User എന്നതിൽ ക്ലിക്ക് ചെയ്ത് ആഡ് ചെയ്യാവുന്നതാണ്.SRG മെമ്പറെ സെലക്ട് ചെയ്യുകയും അവരുടെ ഡെസിഗ്നേഷൻ HM/SRG Convener/Staff Secretary/ SRG Member എന്ന രീതിയിൽ സെലക്ട് ചെയ്യുക. തുടർന്ന് Add to SRG List എന്നത് ക്ലിക്ക് ചെയ്യുക. ഇത്തരത്തിൽ വിദ്യാലയത്തിലെ എല്ലാ അധ്യാപകരെയും എസ്ആർടി ലിസ്റ്റിലേക്ക് ആഡ് ചെയ്യുക.