KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Deduction and remittance of Recovery Fees from salary

*Deduction and remittance of Recovery Fees from salary* 

=======


ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള തിരിച്ചടവിൽ വീഴ്ച വരുത്തിയത് മൂലം ശമ്പളത്തിൽ നിന്നും തുക (defaulted amount) റിക്കവറി ചെയ്ത് അതാത് ധനകാര്യ സ്ഥാപനങ്ങളിൽ അടക്കുന്ന കേസുകളിൽ 2% തുക റിക്കവറി ഫീസ് ആയി ഈടാക്കി സർക്കാറിലേക്ക് അടക്കണമെന്ന് സ.ഉ.(അ)നം. 101/2025/ധന തി. 13.08.2025 പ്രകാരം സർക്കാർ നിർദേശിച്ചിട്ടുണ്ട്.


ഇത് എങ്ങനെ ചെയ്യും എന്ന് നോക്കാം.


ഉദാഹരണത്തിന് ഒരു ജീവനക്കാരൻ്റെ ശമ്പളത്തിൽ നിന്നും 10,000 രൂപ പ്രതിമാസം ഈടാക്കി ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിൽ BlMS proceedings മുഖേന അടച്ചു വരുന്നുണ്ട് എന്ന് കരുതുക. 


ശമ്പളം പ്രൊസസ് ചെയ്യുന്നതിന് മുമ്പ് SPARK ൽ Co.operative recovery എന്ന മോഡ്യൂളിൽ പോയി പ്രതിമാസ റിക്കവറി തുക 10,000 എന്നത് മാറ്റി 10,200 എന്ന് ആക്കണം. ശമ്പളം പാസാവുന്ന മുറയ്ക്ക് പ്രസ്തുത തുക DDO യുടെ STSB അക്കൗണ്ടിൽ ക്രെഡിറ്റ് ആവും. 


ശേഷം BIMS ൽ proceedings തയ്യാറാക്കണം. Proceedings-ൽ ആവശ്യമായ entry കൊടുക്കുക. തുക 10,200 കാണിക്കുക. 


ഇതിൽ 10,000 രൂപ ധനകാര്യ സ്ഥാപനത്തിലേക്കും 200 രൂപ സർക്കാരിലേക്കും ഒടുക്കാനുള്ളതാണ്.


Recovery fees ആയ 200 രൂപ (2%) 0075-00-800-85 എന്ന ബഡ്ജറ്റ് ശീർഷകത്തിലാണ് അടക്കേണ്ടത്. അതിനായി Deduction എന്ന മെനുവിൽ Transfer to HoA എന്ന option ൽ click ചെയ്ത് HoA യുടെ കോളത്തിൽ മേൽ കൊടുത്ത ഹെഡിൻ്റെ ആദ്യത്തെ മൂന്നോ നാലോ കാരക്ടറുകൾ ടൈപ്പ് ചെയ്യുമ്പോൾ ഹെഡുകൾ ലിസ്റ്റ് ചെയ്യുന്നത് കാണാം. അതിൽ നിന്നും ശരിയായ HoA സെലക്ട് ചെയ്യുക തുക (200 രൂപ) എൻ്റർ ചെയ്ത് Add ചെയ്യുക.


Add beneficiary എന്ന ഫീൽഡിൽ 10,000 രൂപ നേരത്തെ ചെയ്തത് പോലെ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിന് നേരെ കാണിക്കാം.


ശേഷം save ചെയ്ത് DDO യുടെ അപ്രൂവലിന് അയക്കാം.


Approve ചെയ്ത proceedings e-submit ചെയ്ത ശേഷം Physical Copy ചെക്ക് സഹിതം ട്രഷറിയിൽ കൊടുക്കുക.


NB : ഇനി മുതൽ SPARK ൽ Co.op. Recovery എന്ന മോഡ്യൂളിൽ Amount recovered so far എന്ന് കാണിക്കുന്ന തുക മേൽ സൂചിപ്പിച്ച 2% കൂട്ടിയ തുക ആയിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കുക. 

(ഒരു എക്സൽ ഷീറ്റിൽ ഇതിൻ്റെ കണക്ക് വേറെ സൂക്ഷിക്കുന്നത് നന്നായിരിക്കും)

Popular Posts

Category