KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

GAIN PF -OFFICE USER (HEADMASTER) MENU SETTING

  • Gainpf സൈറ്റിൽ പുതിയ പ്രധാനാധ്യാപകന്  Administrative previlege / Menu സെറ്റ് ചെയ്യുന്ന  വിധം 


സ്കൂളിന്റെ പേരിലുള്ള Gain Pf സൈറ്റ്  തുറക്കുക 

User id :pao120_sparkofficecode  

Password : offsparkofficecode123$

(സ്പാർക്കിൽ  നിന്നും ഓഫീസ് കോഡ്  എടുക്കുന്ന വിധംഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് പ്രതിപാദിച്ചിട്ടുണ്ട്)




ഇടതുവശത്തുള്ള Entry മെനുവിൽ നിന്ന് Add Seat സെലക്റ്റ് ചെയ്യുക.

പുതിയ പ്രധാന അധ്യാപകനാണ്  മെനു സെറ്റ് ചെയ്യുന്നതെങ്കിൽ + Add New എന്നതിൽ ക്ലിക്ക് ചെയ്യുക.



Add seat name എന്നതിൽ Office user / Headmaster എന്ന് നൽകി Save ചെയ്യുക.

Office User എന്ന എൻട്രി ആഡ് ആയത് കാണാവുന്നതാണ്.



തുടർന്ന് Settings എന്നതിലെ Set Seat Panel എന്നത് ക്ലിക്ക് ചെയ്യുക. സെലക്ട് എംപ്ലോയി എന്നതിൽ നിന്ന് ചുമതല നൽകേണ്ട എംപ്ലോയിയെ (പുതിയ പ്രധാന അധ്യാപകനെ ) സെലക്ട് ചെയ്യുക.

Set Seat For employee  എന്നതിൽ Office User/Headmaster എന്നതിന് നേരെ  ടിക്ക് നൽകി  ചുവടെ യുള്ള  Add Seat എന്നതിൽ ക്ലിക്ക് ചെയ്യുക.




Success  എന്ന സന്ദേശം സ്ക്രീനിൽ തെളിയും OK നൽകുക. list of seats Alloted എന്നതിൽ ഓഫീസ് യൂസറെ കാണാവുന്നതാണ് ഇവിടെ നിന്നും ഡിലീറ്റ് ചെയ്തു ഒഴിവാക്കാനും കഴിയുന്നതാണ്.



തുടർന്ന് Menu Management Office എന്നതിൽ നിന്നും  Office User/Headmaster റെ സെലക്ട് ചെയ്യുക.

ചുവടെ കൊടുത്തിരിക്കുന്ന മെനുകൾ ടിക്ക് മാർക്ക് നൽകി Set menu  എന്നതിൽ ക്ലിക്ക് ചെയ്യുക.

  

താഴെ ദൃശ്യമാവുന്ന Table ലെ Menu കളിൽ താഴെ കൊടുത്തവയ്ക്കു മാത്രം Tick നൽകി പച്ച നിറത്തിൽ കാണുന്ന Set Menu എന്നതിൽ click ചെയ്യുക.menu added successfully എന്ന മെസ്സേജ്  പ്രത്യക്ഷമാവുന്നതാണ്


ടിക്ക്  ചെയ്യേണ്ട മെനു ഓപ്ഷനുകൾ 

✓Menu Management - office

✓Entry

✓OB 2016 17(Actual)

✓OB Loan

✓Add employee from SPARK

✓New Admission

✓Verification

✓OB 2016 17(Actual)

✓OB Loan

✓View

✓Search Loan Application

✓Search Closure Application

✓Search Admission application


Processing

✓Admission Processing

✓Scrutiny

✓verification

Closure Processing

✓Scrutiny

✓Verification

Loan Processing

✓Scrutiny

✓Verification



ഇത്രയും ചെയ്തു കഴിഞ്ഞാൽ പുതിയ പ്രധാനാധ്യാപകന് സഹാധ്യാപകർ സമർപ്പിയ്ക്കുന്ന അപേക്ഷകൾ മേലധികാരിയ്ക്ക് online ആയി സമർപ്പിയ്ക്കാൻ സാധിയ്ക്കുന്നതാണ്.Site ൽ നിന്നും sign out ചെയ്യുക.


User id യും password ഉം നൽകി പുതിയ പ്രധാനാധ്യാപകന്റെ Gainpf site തുറക്കുക.മെനു പാനലിന്റെ വലതുഭാഗത്തായി office user  എന്നു കാണാം . ഇടതു ഭാഗത്ത് നാം സെറ്റ് ചെയ്ത മെനു കാണാവുന്നതാണ്. 


 


NB: മുകളിൽ നൽകിയ menu കൾ പ്രധാനാധ്യാപകനു മാത്രമേ സെറ്റ് ചെയ്യാൻ   പാടുള്ളു. മറ്റുള്ള അധ്യാപകരുടെ ലോഗിനിൽ  അവ കാണപ്പെടുന്നുണ്ടെങ്കിൽ അവ menu management office എന്നതിൽ കയറി അധ്യാപകന്റെ പേര് സെലക്ട് ചെയ്ത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

അധ്യാപകനെ ഒഴിവാക്കാൻ എൻട്രി എന്നതിലെ View all seatsഎന്നതിൽ എംപ്ലോയീ പെൻ നമ്പർ നോക്കി ഡിലീറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് മാറ്റാവുന്നതാണ്.



എംപ്ലോയിയുടെ പാസ്സ്‌വേർഡ് മറന്നു പോയാൽ ഓഫീസ് ലോഗിൻ ഉപയോഗിച്ച് പ്രധാനാധ്യാപകന് പാസ്സ്‌വേർഡ് റീസെറ്റ് ചെയ്തു നൽകാവുന്നതാണ്. അതിനായി Settings എന്നതിൽ നിന്നും Rest Password സെലക്ട് ചെയ്യുക Select Employee എന്നതിൽ എംപ്ലോയിയെ സെലക്ട് ചെയ്ത് Reset Password നൽകിയാൽ മതിയാകും.






Sparkcode കണ്ടെത്താൻ


Spark ൽ Login ചെയ്ത്Administration > Code masters > Office  തുറന്നു വരുന്ന Page ൽ Department ,District എന്നിവ നൽകുക

 

സ്ഥാപനങ്ങളുടെ ലിസ്റ്റ് വന്ന ശേഷം Enter Part of office name എന്നതിനടുത്തുള്ള box ൽ സ്കൂളിന്റെ പേര് ഭാഗികമായി നൽകി Search ചെയ്താൽ ആ പേരിലുള്ള സ്കൂളുകൾ ലിസ്റ്റ് ചെയ്യപ്പെടും.

അതിൽ നിന്നും നമ്മുടെ സ്കൂൾ select ചെയ്ത് Search click ചെയ്യുക. സ്കൂളിന്റെ details മാത്രമുള്ള table ദൃശ്യമാവും. അതിൽ കാണുന്ന office code ആണ് Spark code




************************************

Popular Posts

Category