KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

SAMPOORNA- UID പരിശോധന സംബന്ധിച്ച്

                                                                                  സർക്കുലർ നമ്പർ    കൈറ്റ് /2026/1618(8)

     സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ 2026-27 അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തിദിനത്തിൽ റോളിൽ ഉൾപ്പെട്ടിട്ടുള്ള ഇൻവാലിഡ് യു.ഐ.ഡി. ഉള്ള കുട്ടികളുടെ യു.ഐ.ഡി വാലിഡ് ആക്കി 'സമന്വയ'യിൽ സിങ്ക് ചെയ്യുന്നതിനും യു.ഐ.ഡി.യ്ക്ക് അപേക്ഷിച്ചിട്ട് ലഭിക്കാതിരിക്കുകയും ഇ.ഐ.ഡി. നമ്പർ ലഭ്യമായിട്ടുള്ളതുമായ കുട്ടികൾക്ക് യു.ഐ.ഡി. ഹാജരാക്കുന്നതിനുള്ള സമയ പരിധി 24.08.2026 വരെ ദീർഘിപ്പിച്ച് സൂചന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.


                    സൂചന ഉത്തരവിന്റേയും സർക്കുലറുകളുടേയും അടിസ്ഥാനത്തിൽ 'സമ്പൂർണ'യിൽ സ്കൂൾ കുട്ടികളുടെ യു.ഐ.ഡി പരിശോധിക്കുന്നതിനും അത് 'സമന്വയ'യിൽ സിങ്ക് ചെയ്യുന്നതിനും ഇൻവാലിഡ് യു.ഐ.ഡി ഉള്ള കുട്ടിയുടെ ആധാർ, സ്കൂൾ അഡ്‌മിഷൻ രജിസ്റ്റർ, ബർത്ത് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം 24.08.2026 വൈകിട്ട് 04.00 മണിയ്ക്ക് മുൻപ് തിരുവനന്തപുരം, പൂജപ്പുര കൈറ്റിന്റെ സ്റ്റേറ്റ് ഓഫീസിൽ സ്കൂൾ അധികൃതർ പ്രത്യേക അപേക്ഷ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. ഇക്കാര്യം ജില്ലയിലെ സ്‌കൂളുകളെ അറിയിക്കേണ്ടതാണ്.

പ്രത്യേക ശ്രദ്ധയ്ക്ക്:

                           'സമ്പൂർണ'യിൽ Present strength as on today എന്ന ലിങ്കിൽ ആറാം പ്രവൃത്തി ദിവസത്തിനു ശേഷം സ്കൂളുകൾ ഉൾപ്പെടുത്തിയ യു.ഐ.ഡി വാലിഡ് ആയതുകൊണ്ട് മാത്രം അത്' 'സമന്വയ'യിൽ ഉൾപ്പെടണമെന്നില്ല. ആറാം പ്രവൃത്തി ദിവസത്തിനു ശേഷം ഇൻവാലിഡ് യു.ഐ.ഡി. ഉള്ള ഓരോ കുട്ടിയുടേയും യു.ഐ.ഡി. പ്രത്യേകം പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമാണ് അത് 'സമന്വയ'യിലേയ്ക്ക് സിങ്ക് ചെയ്യുന്നത്. ആയതിനാൽ Sixth working day strength for staff fixation/Samanwaya എന്ന ലിങ്കിൽ ഓരോ കുട്ടിയുടേയും യു.ഐ.ഡി വാലിഡ് ആണോ എന്ന് പ്രഥമാധ്യാപകർ പരിശോധിക്കേണ്ട താണ്. അതിൽ ഇപ്പോഴും ഇൻവാലിഡ് യു.ഐ.ഡി. ഉള്ളതും ആറാം പ്രവൃത്തിദിനം റോളിൽ ഉണ്ടായിരുന്നതുമായ കുട്ടികളുടെ വിശദാംശങ്ങൾ ഉൾപ്പെട്ട രേഖകൾ സഹിതമാണ് കൈറ്റിൻ്റെ സ്റ്റേറ്റ് ഓഫീസിൽ ഹാജരാകേണ്ടത്.


ഉത്തരവിനായി  ഇവിടെ ക്ലിക്ക് ചെയ്യുക 

https://kppha.in//uploads/downloads/verification%20of%20UID%20of%20Students%20in%20sampoorna-All%20DC-19-8-26.pdf

Popular Posts

Category