KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

സ്വച്ച് ഏവം ഹരിത വിദ്യാലയ റേറ്റിങ്ങ് (2026-27)



കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ എല്ലാ സർക്കാർ/സർക്കാർ എയിഡഡ് വിദ്യാലയങ്ങളെയും SHVR പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത്‌ സ്വച്ച് ഏവം ഹരിത വിദ്യാലയ റേറ്റിംഗിൽ (2026-27) പങ്കെടുപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. രജിസ്ട്രേഷൻ അടക്കമുള്ള പ്രവർത്തനങ്ങൾ https://shvr.education.gov.in എന്ന വെബ്സൈറ്റ് മുഖേന പൂർത്തീകരിക്കേണ്ടതാണ്. 



ചുവടെ പറയുന്ന ആറ് കാറ്റഗറികളിലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും അവയെ സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോകളും അപ്ലോഡ് ചെയ്തു‌ കൊണ്ടാണ് വിദ്യാലയങ്ങൾ റേറ്റിംഗ് പ്രക്രിയ പൂർത്തീകരിക്കേണ്ടത്.



1) Water


2) Toilets


3) Hand washing with Soap


4) Behavior change & Capacity Building


5) Operational & Maintenance


6) Mission Life Activities



വിശദമായ വിവരങ്ങൾ SHVR പോർട്ടലിൽ ലഭ്യമാണ്. ആവശ്യമുള്ള പക്ഷം, ടി പ്രവർത്തനത്തിൽ നേരിടുന്ന തടസ്സങ്ങൾ/സംശയങ്ങൾ ദൂരീകരിക്കുന്നതിന് എസ്.എസ്.കെ-യുടെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെൻ്റർ-ലെ എം.ഐ.എസ് കോ-ഓർഡിനേറ്റർമാരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. വിശദാംശങ്ങൾ / പ്രവൃത്തനങ്ങൾ അപ്ലോഡ് ചെയ്യുന്നതിനുള്ള അവസാന തിയതി 20/9/26 കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക   ശ്രീ അബ്ദുറഹിമാൻ STATE PROGRAMME OFFICER,SSK. 9495918120.


സ്‌കൂൾ യൂസർ ഗൈഡിനായി ഇവിടെ ക്ലിക്ക് ചെയ്യുക






Popular Posts

Category