KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ONLINE TDS STATEMENT FILING AT TRACES PORTAL



2026-27 സാമ്പത്തികവർഷം മുതലുള്ള TDS റിട്ടേൺ ഫയലിംഗുകൾ ആദായനികുതിനിയമം 2025 അനുസരിച്ചായിരിക്കും. 2026-27 വർഷം മുതൽ TDS റിട്ടേൺ ഫയലിംഗിൽ Financial Year എന്ന സാങ്കേതികപദം ഉണ്ടാകില്ല. പകരം Tax Year എന്നാണ് ആക്കിയിരിക്കുന്നത്. പുതിയ ആദായനികുതി നിയമത്തിൽ റിട്ടേൺ ഫയൽ ചെയ്യുന്ന ഫോമുകളും മോഡിഫൈ ചെയ്തിട്ടുണ്ട്. 24Q ന് പകരം Form - 138 ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ട്രഷറി ഓഫീസർ ഓരോ മാസവും ഫയൽ ചെയ്യുന്ന 24G ഫോം, Form-137 ആയി പുതുക്കിയിട്ടുണ്ട്.

ഓരോ മാസവും നമ്മുടെ സ്ഥാപനത്തിന്റെ TAN നമ്പറിൽ കുറവ് ചെയ്യപ്പെടുന്ന നികുതിത്തുക നമ്മുടെ അക്കൗണ്ട്സ് ഓഫീസർ കൂടിയായ ജില്ലാ ട്രഷറി ഓഫീസർ Form-137 [Previously 24G] എന്ന ഫോമിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്. Form-137 ഫോമിൽ നമ്മുടെ TAN നമ്പറിൽ നിശ്ചിതതുക ആദായനികുതി വകുപ്പിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നു എന്ന് മാത്രമേ വ്യക്തമാക്കപ്പെടുന്നുള്ളൂ. ആദായനികുതി ഈടാക്കിയ ഓരോ ജീവനക്കാരന്റെയും PAN നമ്പറും TDS തുകയുമടക്കമുള്ള മറ്റ് വിവരങ്ങൾ Form-138 ഫോമിൽ DDO അപ്‌ലോഡ് ചെയ്യേണ്ടതാണ്. നിശ്ചിത തീയതിക്കുള്ളിൽ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ പിഴയായി ഈടാക്കുന്നതാണ്. പരമാവധി പിഴ, നികുതിത്തുകയായി നിജപ്പെടുത്തിയിട്ടുണ്ട്.

 

വർഷങ്ങളായി TDS സ്റ്റേറ്റ്‌മെന്റുകൾ ആദായനികുതി വകുപ്പിന്റെ RPU ഉപയോഗിച്ചോ, പ്രൈവറ്റ് സോഫ്റ്റ്‌വെയറുകൾ വഴിയോ തയ്യാറാക്കി, അപ്‌ലോഡ് ചെയ്യുന്ന രീതിയാണ് മിക്കവാറും അവലംബിച്ചിരുന്നത്. റിട്ടേൺ പ്രിപ്പറേഷൻ യൂട്ടിലിറ്റി വഴിയല്ലാതെ നേരിട്ട് TRACES പോർട്ടൽ വഴി TDS സ്റ്റേറ്റ്‌മെന്റുകൾ നിലവിൽ സബ്മിറ്റ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. റിട്ടേൺ പ്രിപ്പറേഷൻ, അപ്‌ലോഡിംഗ് എന്നീ സ്റ്റെപ്പുകൾ ഒഴിവാക്കി, TRACES പോർട്ടൽ വഴി നേരിട്ട് TDS സ്റ്റേറ്റ്‌മെന്റുകൾ സബ്മിറ്റ് ചെയ്യാവുന്നതാണ്. ഇപ്രകാരം TRACES പോർട്ടൽ വഴി അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് TRACES-ൽ Profile, Authorised Person Details എന്നിവ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. പൂർണ്ണമായി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ പ്രൊഫൈൽ സെക്ഷനിൽ പോയി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

ലോഗിന്‍ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക


 

User name : TAN NUMBER

PASSWORD : (നിങ്ങളുടെ സ്ഥാപനത്തിന്റെ TDS ചെയ്യുന്നവരുമായി ബന്ധപ്പെട്ട്‌ പാസ്സ് വേഡ് സംഘടിപ്പിക്കുക. അല്ലെങ്കില്‍ FORGOT PASSWORD ഉപയോഗിച്ച് ചെയ്യുക.)

 

പ്രൊഫൈല്‍ എഡിറ്റ്ചെയ്യുന്നതിനായി സ്ക്രീനിന്റെ മുകളില്‍ വലതു വശത്തായി കാണുന്ന PROFILE ല്‍ ക്ലിക്ക് ചെയ്യുക.

 

ശേഷം സ്ക്രീനില്‍ ഇടതു വശത്ത് കാണുന്ന Communication Details, Authorised Person Details എന്നിവയിലെ വിവരങ്ങല്‍ update ചെയ്യുക. മിക്കപ്പോഴും മുന്‍പ് റിട്ടയര്‍ ചെയ്ത് പോയ DDO മാരുടെ പേരുകളാവും അവിടെ കാണുക. ഇത് മാറ്റിയില്ലെങ്കില്‍ form16 ല്‍ പഴയ DDO യുടെ പേര് വരാന്‍ സാധ്യതയുണ്ട്.

 

 

തുടര്‍ന്ന് താഴെ സ്ക്രീനില്‍ കാണുന്നിടത്ത് ക്ലിക്ക് ചെയ്ത് പ്രൊഫൈല്‍ മാറ്റം വരുത്താം

 

 

TDS FILING THROUGH TRACES PORTAL

 

TRACES പോർട്ടൽ വഴി TDS സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യുന്നതിനായി, TRACES-ൽ ലോഗിൻ ചെയ്തശേഷം, e-File & View എന്ന മെനുവിലെ File TDS/TCS Forms & Statements എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക.

 

 

 

TDS / TCS സ്റ്റേറ്റ്‌മെന്റുകൾ ഫയൽ ചെയ്യുന്നതിനുള്ള വിൻഡോ ഓപ്പണാകുന്നതാണ്. ഈ പേജിൽ ഏറ്റവും മുകളിലായി, നിലവിൽ ഏതെങ്കിലും സ്റ്റേറ്റ്‌മെന്റുകൾ പ്രോഗ്രസ് സ്റ്റേജിൽ പകുതി തയ്യാറാക്കി വെച്ചിട്ടുണ്ടെങ്കിൽ, അത് കാണാവുന്നതാണ്. പ്രോഗ്രസ് സ്റ്റേജിലുള്ള ഫോമുകൾ ഇല്ലെങ്കിൽ, താഴേക്ക് സ്ക്രോൾ ചെയ്താൽ TDS-ന്റെ വിവിധ ഫോമുകൾ കാണാവുന്നതാണ്. ശമ്പളവരുമാനത്തിന്റെ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യുന്നതിനായി Form No. 138-ലെ File Now സെലക്ട് ചെയ്യുക.

 

 തുടർന്ന്, സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യുന്നതിനുള്ള പേജ് ഓപ്പണാകുന്നതാണ്. ഈ പേജിൽ Tax Year, Quarter, Filing Type എന്നിവ സെലക്ട് ചെയ്ത് താഴെയുള്ള Proceed ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 

 

FORM FILLING

 

Bulk Upload ആയാണ് ജീവനക്കാരുടെ സാലറി സംബന്ധമായ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതെങ്കിൽ, അതിനുള്ള ടെംപ്ലേറ്റും ഹെൽപ്പ് ഫയലും ഈ പേജിൽ വലതുവശത്തു നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. ചെറിയ ഓഫീസുകളിൽ Bulk Uploading ആവശ്യം വരുന്നില്ല. മാന്വലായി തന്നെ Deductee Details എന്റർ ചെയ്താൽ മതിയാകുന്നതാണ്.

 

Proceed ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ TDS സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യുന്ന പേജ് ഓപ്പണാകുന്നതാണ്. RPU മുഖേന തയ്യാറാക്കുന്ന സ്റ്റേറ്റ്‌മെന്റുകൾ പോലെ, ഓൺലൈനായി TRACES പോർട്ടൽ വഴി ചെയ്യുന്ന സ്റ്റേറ്റ്‌മെന്റുകൾക്കും താഴെ പറയുന്ന 3 ഭാഗങ്ങളാണുള്ളത്:

1)   Form

2)   Challan Details

3)   Deductee Details [Annexure I]

 

 

ആദ്യ പേജില്‍ AIN NUMBER ചേര്‍ക്കണം.  (AIN NUMBER ഓരോ ജില്ലാ ട്രഷറികള്‍ക്കും വ്യത്യസ്ഥമായിരിക്കും) . “Deductee Type’’ എന്നിടത്ത് ‘State Government (s)’ എന്ന് സെലക്റ്റ് ചെയ്യുക. ശേഷം Save and Continue നല്‍കുക.

 

CHALLAN DETAILS [BIN]

 

RPU വഴി സ്റ്റേറ്റ്മെന്റ്റ്റ് തയ്യാറാക്കുമ്പോൾ BIN വിവരങ്ങൾ Bin View നോക്കി മാന്വലായി എൻ്റർ ചെയ്യേണ്ടതായുണ്ട്. എന്നാൽ, TRACES പോർട്ടൽ വഴി സ്റ്റേറ്റ്മെന്റ്റ്റ് തയ്യാറാക്കുമ്പോൾ പോർട്ടലിൽ നിന്നും BIN വിവരങ്ങൾ import ചെയ്താണ് സ്റ്റേറ്റ്‌മെൻ്റിൽ ചേർക്കേണ്ടത്. മാന്വലായി വിവരങ്ങൾ ചേർക്കാൻ കഴിയില്ലായെന്നുള്ള മെസേജ് ഇവിടെ കാണാവുന്നതാണ്.

BIN വിവരങ്ങൾ import ചെയ്യുന്നതിനായി View & Import More Unconsumed Challans/BINs എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 

തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ BIN സെലക്റ്റ് ചെയ്ത് VIEW ബട്ടണ്‍ ക്ലിക്ക് ചെയ്യുക

 

ഏത് ക്വാർട്ടറിലെ TDS സ്റ്റേറ്റ്മെന്റ് ആണോ തയ്യാറാക്കുന്നത്, ആ ക്വാർട്ടറിലെ ക്ലെയിമിനോടൊപ്പം BIN വിവരങ്ങൾ സ്ക്രീനിൽ ലഭ്യമാകുന്നതാണ്. Date of Booking, DDO Serial Number, Form 137 Receipt No., Amount, Consumed Amount, Unconsumed Amount എന്നിവ ഈ പേജിൽ കാണാവുന്നതാണ്.

തുടർന്ന്, താഴെയുള്ള 'Import' ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ BIN വിവരങ്ങൾ 'Challan Details' പേജിലേക്ക് ഇമ്പോർട്ട് ചെയ്യപ്പെടുന്നതാണ്

View Details' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് BIN വിവരങ്ങൾ വിശദമായി കാണാവുന്നതാണ്.

 

 

ADD DEDUCTEE DETAILS

BIN വിവരങ്ങൾ ഇമ്പോർട്ട് ചെയ്തുകഴിഞ്ഞാൽ, അടുത്ത ഭാഗമായ 'Add Deductee Details'-ലേക്ക് കടക്കാവുന്നതാണ്. അതിനായി, 'Challan Details' പേജിൽ താഴെയുള്ള 'Add Deductee Details' ബട്ടണിൽ ക്ലിക്ക്ചെയ്യുക.

 

 

 

രണ്ടാമത്തെ ഭാഗമായ 'Annexure I [ Deductee Details ]'-ലേക്ക് കടക്കാവുന്നതാണ്. കുറച്ച് ജീവനക്കാർ മാത്രമുള്ള ഓഫീസുകളിൽ, ജീവനക്കാരുടെ സാലറി സംബന്ധമായ വിവരങ്ങൾ ചേർക്കുന്നതിനായി ഈ പേജിലുള്ള '+ Add Deductee Details' എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ജീവനക്കാർ ഉണ്ടെങ്കിൽ, ആദ്യത്തെ പേജിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത ടെംപ്ലേറ്റ് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യുന്നതിനായി '+ Add Bulk Deductee Details' എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്

 

ഈ പേജിൽ സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യുന്ന ക്വാർട്ടറിലെ എല്ലാ മാസങ്ങളിലും ടാക്സ് പിടിച്ചിട്ടുള്ള മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ഓരോ മാസവും വേറെവേറെയായി എന്റർ ചെയ്യേണ്ടതാണ്. 'Add Deductee Details' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ ജീവനക്കാരുടെ സാലറി വിവരങ്ങൾ എന്റർ ചെയ്യുന്നതിനുള്ള പേജ് ഓപ്പൺ ആകുന്നതാണ്. ഇതിലെ ഓരോ കോളങ്ങളും താഴെ പറയുന്ന രീതിയിൽ പൂരിപ്പിക്കുക

 

  • PAN of Employee : ജീവനക്കാരന്റെ PAN നമ്പർ എന്റർ ചെയ്യുക.
  • Name of Employee : ജീവനക്കാരന്റെ പേര് എന്റർ ചെയ്യുക.
  • Section Code : സംസ്ഥാന സർക്കാർ ജീവനക്കാരാണെങ്കിൽ ഇവിടെ '1001' സെലക്ട് ചെയ്യുക.
  • Date of Payment : ഇവിടെ ബിൽ ക്യാഷ് ചെയ്ത മാസത്തിലെ അവസാന ദിവസം ചേർക്കണം. ഉദാഹരണത്തിന്, 02-07-2026-ന് ക്യാഷ് ചെയ്ത ബില്ലാണെങ്കിൽ '31-07-2026' എന്ന് ചേർക്കുക.
  • Amount Paid : ഇതിൽ ആ ജീവനക്കാരന്റെ ആ മാസത്തെ Gross Salary ചേർക്കാം. ഒന്നിൽ കൂടുതൽ ബില്ലുകൾ എൻക്യാഷ് ചെയ്തിട്ടുണ്ടെങ്കിൽ എല്ലാ ബില്ലുകളിലെയും ഗ്രോസ് തുകയാണ് ചേർക്കേണ്ടത്.
  • Total Tax Deducted : ജീവനക്കാരന്റെ ആ മാസം മാറിയ എല്ലാ ബില്ലുകളിലും ഉൾപ്പെട്ടിട്ടുള്ള ഇൻകം ടാക്സിന്റെ ആകെ തുകയാണ് ഇവിടെ ചേർക്കേണ്ടത്. ശമ്പള ബില്ലിൽ (Salary Bill) മാത്രമേ ഇൻകം ടാക്സ് ഉൾപ്പെട്ടിട്ടുള്ളൂ എങ്കിൽ അത് മാത്രം കാണിക്കുക.
  • Date of Deduction : ബിൽ ക്യാഷ് ചെയ്ത മാസത്തിലെ അവസാന ദിവസം ചേർക്കുക.
  • Whether Total Amount of Tax Deducted has been Deposited? : 'Y' സെലക്ട് ചെയ്യുക.
  • Total Tax Deposited : ഇത് തനിയെ (Automatically) വന്നുകൊള്ളും.
  • Date of Deposit : എഡിറ്റബിൾ (Editable) ആണെങ്കിൽ മാത്രം പൂരിപ്പിക്കുക. പൂരിപ്പിക്കുകയാണെങ്കിൽ ബിൽ ക്യാഷ് ചെയ്ത മാസത്തിലെ അവസാന ദിവസം ചേർക്കുക.
  • Reason for non-deduction / lower Deduction : ബാധകമാണെങ്കിൽ മാത്രം സെലക്ട് ചെയ്താൽ മതിയാകും.
  • Certificate number : ഇവിടെ ഒന്നും ചേർക്കേണ്ടതില്ല.

 

 

വിവരങ്ങൾ ചേർത്ത ശേഷം താഴെയുള്ള 'Add Deductee Details' ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ, ആ ജീവനക്കാരന്റെ ഒരു മാസത്തെ സാലറിയും ടാക്സും സംബന്ധിച്ച വിവരങ്ങൾ ഒരു വരിയായി 'Add Deductee Details'-ൽ ഇൻസേർട്ട് ചെയ്യപ്പെടുന്നതാണ്

 

ഇപ്രകാരം, ആ മാസത്തെ എല്ലാ ജീവനക്കാരുടെയും വിവരങ്ങൾ ഇൻസേർട്ട് ചെയ്യുക. ആ ക്വാർട്ടറിലെ എല്ലാ മാസങ്ങളിലെയും ടാക്സ് പിടിച്ചിട്ടുള്ള എല്ലാ ജീവനക്കാരുടെയും വിവരങ്ങൾ ഇതേ രീതിയിൽ ക്രമമായി ഇൻസേർട്ട് ചെയ്യേണ്ടതാണ്

ആദായനികുതി പിടിച്ചിട്ടുള്ള എല്ലാ ജീവനക്കാരുടെയും എല്ലാ മാസത്തെയും വിവരങ്ങൾ ആഡ് ചെയ്തുകഴിഞ്ഞ്, എല്ലാം കൃത്യമാണെന്ന് ഒരിക്കൽക്കൂടി ഉറപ്പാക്കുക. അതിനുശേഷം, ചലാൻ മാപ്പ് ചെയ്യുന്നതിനായി താഴെയുള്ള 'Challan Mapping' ബട്ടണിൽ ക്ലിക്ക് ചെയ്യുക."

 

CHALLAN MAPPING

ചലാൻ മാപ്പിംഗിന്റെ പേജിൽ ഡിഫോൾട്ടായി (Default) 'Challan' എന്നതാകും ഉണ്ടാവുക. അത് മാറ്റി 'BIN' എന്നത് സെലക്ട് ചെയ്യുക. ആ ക്വാർട്ടറിലെ എല്ലാ BIN വിവരങ്ങളും താഴെയായി ലിസ്റ്റ് ചെയ്യപ്പെടുന്നതാണ്. ഓരോ വരിയിലും Mapped Amount, Mapped Rows എന്നിവ പൂജ്യം (0) ആയി കാണാവുന്നതാണ്. ചലാൻ, Deductee Details-മായി മാപ്പ് ചെയ്യുന്നതിനായി, ഓരോ ചലാന്റെയും വലതുവശത്തുള്ള 'BIN Mapping' ബട്ടണിൽ ക്ലിക്ക് ചെയ്യുക

 

തുടർന്ന്, ആ ചലാന്റെ വിവരങ്ങളും മുഴുവൻ 'Deductee Rows'-ഉം താഴെയായി ലിസ്റ്റ് ചെയ്യപ്പെടുന്നതാണ്. 'Available Mapping Amount' എന്ന കോളത്തിൽ ആ മാസത്തെ BIN തുകയും, 'Mapped Amount' എന്ന കോളത്തിൽ പൂജ്യവും കാണാവുന്നതാണ്. താഴെയുള്ള 'Deductee Rows'-ൽ നിന്നും ആ മാസത്തെ മാത്രം ജീവനക്കാരുടെ ടാക്സ് സംബന്ധമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന വരികൾ സെലക്ട് ചെയ്യുക. വരികൾ സെലക്ട് ചെയ്തുകഴിയുമ്പോൾ Available Amount, Mapped Amount എന്നീ കോളങ്ങളിൽ ഒരേ തുക തന്നെയാണ് വന്നിരിക്കുന്നത് എന്ന് ഉറപ്പാക്കേണ്ടതാണ്

 

തുടർന്ന്, താഴെയുള്ള 'Save' ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ ആ മാസത്തെ ചലാൻ വിവരങ്ങൾ മാപ്പ് (Mapped) ചെയ്യപ്പെടുന്നതാണ്. 'Mapped Amount' എന്ന കോളത്തിൽ ആ തുക വന്നിരിക്കുന്നതായി കാണാവുന്നതാണ്

 

ഇപ്രകാരം ഓരോ BIN വരികളും ചലാൻ മാപ്പിംഗ് നടത്തേണ്ടതാണ്. എല്ലാ BIN വരികളും ചലാൻ മാപ്പിംഗ് നടത്തുന്നതോടുകൂടി ചലാൻ മാപ്പിംഗ് നടപടികൾ പൂർത്തിയാകുന്നതാണ്

VALIDATION

ചലാൻ മാപ്പിംഗ് പൂർത്തിയായിക്കഴിഞ്ഞാൽ വാലിഡേഷനിലേക്ക് കടക്കാവുന്നതാണ്. അതിനായി, ചലാൻ മാപ്പിംഗ് പേജിൽ താഴെയുള്ള 'Validation' ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന കൺഫർമേഷൻ മെസ്സേജിൽ 'Confirm' കൊടുക്കുക

 

ഫയൽ വാലിഡേറ്റ് ചെയ്യുമ്പോൾ (Validated) സ്ക്രീനിൽ മെസ്സേജ് വരുന്നതാണ്. 'Back to Dashboard' ബട്ടണിൽ ക്ലിക്ക് ചെയ്ത് വാലിഡേഷൻ ഡാഷ്ബോർഡിലേക്ക് തിരികെ പ്രവേശിക്കുക

 

CONFIRMATION

ഇ- വെരിഫിക്കേഷന്റെ കൺഫർമേഷൻ പേജ് ഓപ്പൺ ആകുന്നതാണ്. അതിൽ വിവരങ്ങളെല്ലാം തനിയെ വരുന്നതാണ്. വന്നിരിക്കുന്ന വിവരങ്ങളെല്ലാം കൃത്യമാണെന്ന് ഉറപ്പാക്കുക. ഈ വെരിഫിക്കേഷൻ ചെയ്യുന്നതിനായി താഴെയുള്ള 'Proceed to e-Verification' ബട്ടണിൽ ക്ലിക്ക് ചെയ്യുക

ആധാർ OTP ഉപയോഗിച്ചോ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചോ ഇ-വെരിഫിക്കേഷൻ ചെയ്യാവുന്നതാണ്. ആധാർ OTP ഉപയോഗിച്ച് ചെയ്യുന്നതാണ് എളുപ്പം. അതിനായി ആ ഓപ്ഷൻ സെലക്ട് ചെയ്യുക. അതിനുശേഷം, 'Proceed' ബട്ടണിൽ ക്ലിക്ക് ചെയ്യുക

 

ആധാർ വെരിഫിക്കേഷന്റെ പേജ് ഓപ്പൺ ആകുന്നതാണ്. അതിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷം 'Proceed' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 

 ആധാർ വെരിഫിക്കേഷന്റെ സർട്ടിഫിക്കറ്റ് സെലക്ട് ചെയ്ത ശേഷം 'Proceed' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ വരുന്ന OTP നിർദ്ദിഷ്ട കോളത്തിൽ നൽകിയ ശേഷം 'Proceed' ബട്ടണിൽ ക്ലിക്ക് ചെയ്യുക

 

 

ആധാർ OTP വെരിഫിക്കേഷൻ പൂർത്തിയായതായി സ്ക്രീനിൽ മെസ്സേജ് വരുന്നതാണ്. അതിൽ 'OK' കൊടുക്കുക

സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്തയുടൻ സ്റ്റാറ്റസ് 'Submitted Successfully' എന്നാകുന്നതാണ്. 1-2 ദിവസത്തിനകം ഇതിന്റെ പ്രോസസിംഗ് പൂർത്തിയാകുന്നതാണ്. പ്രോസസിംഗ് കഴിയുമ്പോൾ സ്റ്റാറ്റസ് 'Processed without Default' ആണെന്ന് ഉറപ്പാക്കേണ്ടതാണ്.

 

Original Form No. 138 സബ്മിറ്റ് ആയതായി സ്ക്രീനിൽ മെസ്സേജ് വരുന്നതാണ്. കൂടാതെ Provisional RRR നമ്പറും ജനറേറ്റ് ആകുമെന്നതാണ്.

 

RRR നമ്പർ ഉൾപ്പെടുന്ന അക്നോളജ്മെന്റ് (Acknowledgement) ഈ പേജിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

 

Provisional RRR-ൽ, ഫയൽ ചെയ്ത സ്റ്റേറ്റ്മെന്റ് സംബന്ധിച്ച വിവരങ്ങൾ എല്ലാം കാണാവുന്നതാണ്. ഇത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

 

TRACES പോർട്ടൽ വഴിയോ RPU വഴിയോ സബ്മിറ്റ് ചെയ്ത TDS സ്റ്റേറ്റ്മെന്റുകളുടെ സ്റ്റാറ്റസ് TRACES പോർട്ടൽ വഴി അറിയാവുന്നതാണ്. TRACES പോർട്ടൽ വഴി സബ്മിറ്റ് ചെയ്യുന്ന സ്റ്റേറ്റ്മെന്റുകൾ 1-2 ദിവസത്തിനകം തന്നെ പ്രോസസിംഗ് പൂർത്തിയാകാറുണ്ട്. സ്റ്റാറ്റസ് അറിയുന്നതിനായി 'e-File & View' എന്ന മെനുവിലെ 'View Filed Forms & Statements' എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക.

 

 

തുടർന്ന് Forms ഓപ്പൺ ആകുന്നതാണ്. അതിൽ 'Form 138'-ന്റെ 'View All' സെലക്ട് ചെയ്യുക.

 

 


 

സ്റ്റാറ്റസ് അറിയാനുള്ള ഫോമിന്റെ വിവരങ്ങൾ കൊടുക്കാനുള്ള പേജ് ഓപ്പൺ ആകുന്നതാണ്. ഏറ്റവും അവസാനമായി ഫയൽ ചെയ്ത സ്റ്റേറ്റ്മെന്റുകൾ ഏറ്റവും താഴെയായി കാണാവുന്നതാണ്. ഇവിടെ PROCESSED WITHOUT DEFAULT എന്ന്  കാണാവുന്നതാണ്.

 

 

 

WEB TEAM  KPPHA

 

 

 

 

 

 

Popular Posts

Category