KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കായി അധ്യാപകർക്ക് ഏകീകൃത ലോഗിൻ സംവിധാനം



പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കായി അധ്യാപകർക്ക് ഏകീകൃത ലോഗിൻ സംവിധാനം ഏർപ്പെടുത്തി.


പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ പ്രവർത്തനങ്ങൾക്കായി കേരള ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കി പരിപാലിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം ലളിതവും സുരക്ഷിതവുമാക്കുന്നതിനായി 'കീ' (KEY - KITE Enabling You) എന്ന പേരിൽ പുതിയ ഓതന്റിക്കേഷൻ ആപ്ലിക്കേഷൻ കൈറ്റ് വികസിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ സ്ഥിരമായി ഉപയോഗിക്കു സമഗ്ര, സഹിതം, മുകളം എന്നീ പോർട്ടലുകളിൽ വെവ്വേറെ ലോഗിനുകളിലൂടെയാണ് അധ്യാപകർ പ്രവേശിക്കുന്നത്. ഓരോ പോർട്ടലിലേക്കും വ്യത്യസ്ത യൂസർനെയിമും പാസ്‌വേഡും ഓർത്തുവെക്കുന്നതും കൈകാര്യം ചെയ്യുന്നതിനും ബുദ്ധിമുട്ടൊഴുവാക്കുന്നതിനുമായി ഏകീകൃത ഐഡന്റിറ്റി ഉപയോഗിച്ച് വിവിധ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നതാണ് ഈ സംവിധാനം. കൂടാതെ സമന്വയ പോർട്ടൽ ഉപയോഗിക്കുന്ന എല്ലാ ജീവനക്കാർക്കും, VHSE NSS പോർട്ടൽ, സമ്പൂർണയിലെ സ്‌കൂൾ, എ.ഇ.ഒ, ഡി.ഇ.ഒ ലോഗിനുകൾ എന്നിവയിൽ മൊബൈൽ SMS OTP യ്ക്ക് പകരമായി കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ ടൈം-ബേസ്‌ഡ് വൺ-ടൈം പാസ്‌വേഡ് (TOTP) വഴിയുള്ള ടു-ഫാക്‌ടർ ഓതൻ്റിക്കേഷനും (2FA) 'കീ' പിന്തുണയ്ക്കുന്നുണ്ട്. കീ ആപ്പ് വഴി ലോഗിൻ ചെയ്യുന്നതിനും TOTP മേല്പറഞ്ഞ പോർട്ടലുകളിൽ ആവശ്യമുള്ള അധ്യാപകരും മറ്റു ഓഫീസ് ജീവനക്കാരും പ്രസ്തുത സംവിധാനങ്ങൾ ലഭിക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യേണ്ടതാണ്.


1. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കിയിരിക്കുന്ന 'കീ' ആപ്പ് ആൻഡ്രോയിഡ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.


2. ആപ്പ് രജിസ്ട്രേഷൻ സമയത്ത് അധ്യാപകർ സ്പാർക്കിൽ നൽകിയിരിക്കുന്ന പേര്, പെൻ (Permanent Employee Number), മൊബൈൽ ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകി. മൊബൈലി‌ലേക്കും ഇ-മെയിലിലേക്കും ലഭിക്കുന്ന OTP ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുക.

3. TOTP സേവനങ്ങൾക്കായി 'കീ' ആപ്പിൽ Link App മെനുവിൽ നൽകിയിട്ടുള്ള അപ്ലിക്കേഷൻ ലിസ്റ്റിൽ നിന്നും Link ഓപ്‌ഷൻ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ ലിങ്ക് ചെയ്യുക. ഇങ്ങനെ ലിങ്ക് ചെയ്തു പോർട്ടലുകൾ 'കീ' ആപ്പിൽ കാണിക്കുന്ന

ലിങ്ക് ചെയ്യുക. ഇങ്ങനെ ലിങ്ക് ചെയ്തു പോർട്ടലുകൾ 'കീ' ആപ്പിൽ കാണിക്കുന്ന OTP ലോഗിൻ ചെയ്യേണ്ടതാണ് (പോർട്ടലിൽ നിന്നും മൊബൈലിലേക്ക് SMS OTP ലഭ്യമാകുന്നതല്ല.)


4. ഡെസ്ക് ടോപ്പ് / ലാപ്ടോപ്പ് വഴി QR code ലോഗിൻ അനുവദിച്ച പോർട്ടലുകളിൽ ലോഗിൻ ചെയ്യുമ്പോൾ 'കീ' ആപ്പിലൂടെ പോർട്ടലിൽ നൽകിയിട്ടുള്ള QR കോഡ് സ്കാൻ ചെയ്ത് ലോഗിൻ അനുമതി നൽകേണ്ടതാണ്.


5. കീ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഫോണിൽ മൊബൈൽ ബ്രൗസർ വഴി പോർട്ടലുകളിലേക്ക് ലോഗിൻ ചെയ്യുന്നതിനായി 'Login with KITE KEY' ഓപ്‌ഷൻ തെരഞ്ഞെടുക്കുമ്പോൾ automatic ആയി തന്നെ ബ്രൗസറിൽ നിന്നും 'കീ' ആപ്പിലേക്ക് ലോഗിൻ അഭ്യർത്ഥന മാറുകയും ഫോണിന്റെ പിൻ (pin), പാറ്റേൺ അല്ലെങ്കിൽ ഫിംഗർപ്രിൻ്റ് തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യാവുന്നതാണ്.


പോർട്ടലകളിൽ നൽകിയിട്ടുള്ള പെൻ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ spark പോർട്ടലിൽ ഉള്ളതാണെങ്കിൽ മാത്രമേ 'കീ' ആപ്പ് വഴിയുള്ള QR code ലോഗിൻ സേവനം ലഭ്യമാകുകയുള്ളു. കൂടാതെ കൈറ്റിൻ്റെ മറ്റ് പോർട്ടലുകളിലേക്കും സേവനങ്ങൾ ലഭ്യമാകുന്നതിയിരിയ്ക്കും. വിശദമായ യൂസർ മാന്വൽ  ഇതേതാ പ്പം ചേർക്കുന്നു.






Popular Posts

Category