KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

SPARK : SALARY PAY SLIP REGARDING

READ CIRCULAR     > No.81/2022/Fin Dated 19/09/2022


സർക്കുലർ


വിഷയം:- സ്പാർക്ക് സോഫ്റ്റ് വെയർ വഴി ലഭിക്കുന്ന പേ സ്ലിപ്പിന്റെ പേപ്പർ പകർപ്പുകളുടെ ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ - സംബന്ധിച്ച്.


           സ്പാർക്ക് ബില്ലുകൾ ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി ഓഫീസുകളിലെ പേപ്പറിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. സ്പാർക്കിൽ നിന്ന് ലഭിക്കുന്ന മാസ ശമ്പള പേ സ്ലിപ്പുകൾ പ്രിന്റ് എടുത്തു നൽകുന്ന ഒരു പ്രവണത എസ്റ്റാബ്ലിഷ് മെൻറ് അക്കൗണ്ട്സ് സീറ്റ് കൈകാര്യം ചെയ്തു വരുന്ന ജീവനക്കാർ ചെയ്തു വരുന്നതായും ഇത്തരം പേ സ്ലിപ്പുകളിൽ കൃത്രിമമായി മാറ്റങ്ങൾ വരുത്തി വ്യാജ രേഖകൾ സൃഷ്ടിച്ച് ദുരുപയോഗം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്പാർക്ക് മൊബൈൽ ആപ്പ് വഴിയും വ്യക്തിഗത ലോഗിൻ വഴിയും ഓരോ ജീവനക്കാരനും ശമ്പള സംബന്ധമായ വിവരങ്ങൾ അറിയാൻ കഴിയുന്ന സാഹചര്യത്തിൽ, ഓരോ ഓഫീസിലെയും പേപ്പറിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി മാസശമ്പള പേ സ്ലിപ്പുകളുടെ പകർപ്പുകൾ പ്രിന്റ് എടുക്കുന്നത് സംബന്ധിച്ച് താഴെ പറയുന്ന നിർദ്ദേശങ്ങൾ എല്ലാ വകുപ്പ് തലവന്മാരും കർശനമായി പാലിക്കണമെന്ന് നിഷ്കർഷിക്കുന്നു.

  1.   1. സ്പാർക്ക് മുഖേന പ്രതിമാസ ശമ്പള പേ സ്ലിപ്പുകളുടെ പേപ്പർ പ്രിന്റ് എടുക്കുന്നത് പൂർണമായും ഒഴിവാക്കുക. ടി സ്ലിപ്പുകൾ പ്രിന്റ് എടുക്കുന്നതിനുള്ള ചുമതല പൂർണമായും ഡി ഡി ഒ അക്സസ് വഴി മാത്രം പരിമിതപ്പെടുത്തുക.
  2.   2. ഓരോ ജീവനക്കാരന്റെയും വ്യക്തിഗത അപേക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രതിമാസശമ്പള പേ സ്ലിപ്പുകളുടെ പകർപ്പ് ഡി ഡി ഒ നൽകുവാൻ പാടുള്ളൂ.

           

         എല്ലാ ജീവനക്കാരും, സ്പാർക്ക് മൊബൈൽ ആപ്പം, വ്യക്തിഗത ലോഗിനും, പരമാവധി ഉപയോഗിക്കേണ്ടതാണെന്ന നിർദ്ദേശം ബന്ധപ്പെട്ട ഡി ഡി ഒ മാർ നൽകേണ്ടതും, നിലവിലെ സംവിധാനം മൂന്നു മാസത്തേക്കു കൂടി മാത്രമേ തുടരുകയുള്ളുവെന്നും, പേ സ്ലിപ്പിന്റെ പേപ്പർ പകർപ്പുകൾ എടുക്കുന്നതിനുള്ള പൂർണമായ ചുമതല ഡി ഡി ഒ - യിൽ നിക്ഷിപ്തമാക്കുന്ന രീതിയിലുള്ള സോഫ്റ്റ് വെയർ സംവിധാനം ഇതിനോടകം നടപ്പിൽ വരുത്തുന്നതാണെന്നും, എല്ലാ വകുപ്പ് മേധാവികളെയും, ഡി ഡി ഒ - മാരേയും ഇതിനാൽ അറിയിക്കുന്നു.


രാജേഷ് കുമാർ സിംഗ്, ഐ എ എസ്

അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം)



 Download

Spark on Mobile App

Click & Download

Spark Individual LoginRead More
Spark Pay Slip Read More



Popular Posts

Category